Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

കണ്ണൂരിൽ 12കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പോക്സോ കേസിൽ യുവതി അറസ്റ്റില്‍

കണ്ണൂർ: തളിപ്പറമ്പില്‍ 12കാരിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ 23-കാരിയായ യുവതി അറസ്റ്റില്‍. പുളിമ്പറമ്പ് സ്വദേശി സ്നേഹ മെർളിനെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ചൈല്‍ഡ് ലൈൻ അധികൃതർ നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡനവിവരം പുറത്തറിയുന്നത്. നിരവധി തവണ സ്നേഹ 12-കാരിയെ പീഡിപ്പിച്ചതായാണ് വെളിപ്പെടുത്തല്‍. സ്കൂള്‍ വിദ്യാർഥിനിയായ 12-കാരിയുടെ ബാഗില്‍ നിന്ന് അധ്യാപിക മൊബൈല്‍ ഫോണ്‍ പിടിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ സംശയം തോന്നിയ അധ്യാപിക ഈ വിവരം കുട്ടിയുടെ രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന് അധ്യാപകരുടെ നിർദേശം […]
Read more

കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ വൻ കഞ്ചാവ് വേട്ട; പിടികൂടിയത് 10 കിലോ കഞ്ചാവ്

കൊച്ചി: കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ വൻ കഞ്ചാവ് വേട്ട. ഇന്നലെരാത്രി മുതൽ ആരംഭിച്ച റെയ്ഡ് ഇന്ന് പുലർച്ചെ വരെ നീണ്ടുനിന്നു. അന്വേഷണത്തിൽ കണ്ടെത്തിയത് 10 കിലോ കഞ്ചാവാണ്. ബോയ്സ് ഹോസ്റ്റലിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. നിലവിൽ മൂന്ന് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസിനെ കണ്ടതോയെ മൂന്ന് പേർ ഓടി രക്ഷപ്പെട്ടു.
Read more

തുഷാർ ഗാന്ധിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണം; പരാതി നൽകി ബിജെപി

തിരുവനന്തപുരം: മഹാത്മാ ​ഗാന്ധിയുടെ ചെറുമകനായ തുഷാർ ​ഗാന്ധിക്കെതിരെ പരാതിയുമായി ബിജെപി. നെയ്യാറ്റിൻകരയിൽ നടത്തിയ പ്രസംഗത്തിൽ തുഷാർ ഗാന്ധിക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. കലാപ ശ്രമത്തിനും വിദ്വേഷ പ്രസംഗത്തിനും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് പരാതിയിൽ പറയുന്നത്. പ്രതിമ അനാച്ഛാദനത്തിന് എത്തിയ തുഷാർ ​ഗാന്ധിയെ തടഞ്ഞതിന്റെ പേരിൽ അറസ്റ്റിലായ രണ്ട് പേരാണ് പരാതി നൽകിയിരിക്കുന്നത്. സംഘാടകർക്ക് ഒപ്പം ചേർന്ന് കലാപത്തിന് ഗൂഢാലോചന നടത്തിയെന്നും വിദ്വേഷ പ്രസംഗം നടത്തിയെന്നുമാണ് നെയ്യാറ്റിൻകര പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. അതേസമയം തുഷാർ […]
Read more

പുതിയ സിപിഎം സംസ്ഥാന കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന്

തിരുവനന്തപുരം: പുതിയ സിപിഎം സംസ്ഥാന കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് എ.കെ.ജി. സെന്ററില്‍. യോഗ അജണ്ട പാർട്ടി കോൺഗ്രസിന്റെ ഭാഗമായ കരട് രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള ചർച്ച. സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായ മന്ത്രി വീണാ ജോർജ് അടക്കം 90 പേരാണ് ഉള്ളത്. 89 അംഗ സംസ്ഥാന കമ്മിറ്റിയിൽ പിണറായി വിജയന്‍, എം. വി. ഗോവിന്ദൻ, എം.വി ജയരാജൻ, ഇ. പി. ജയരാജന്‍, കെ. കെ. ശൈലജ, ശിവദാസന്‍. വി, കെ. സജീവന്‍, പനോളി വത്സന്‍, പി. ശശി, […]
Read more

സ്കൂള്‍ വാനില്‍നിന്ന് ഇറങ്ങിയ രണ്ടാം ക്ലാസ് വിദ്യാർഥിനി അതേ വാഹനം ഇടിച്ച്‌ മരിച്ചു

കോഴിക്കോട്: കോഴിക്കോട് കുണ്ടായിത്തോടിൽ സ്കൂള്‍ വാനില്‍നിന്ന് ഇറങ്ങിയ രണ്ടാം ക്ലാസ് വിദ്യാർഥിനി അതേ വാഹനം ഇടിച്ച്‌ മരിച്ചു. നല്ലളം കീഴ്‌വനപാടം വലിയപടന്ന വി.പി.അഫ്സലിന്റെ മകള്‍ സൻഹ മറിയം (8) ആണ് അതിദാരുണാ അപകടത്തിൽ മരിച്ചത്. കുണ്ടായിത്തോട് ചെറിയ കരിമ്പാടം അംഗൻവാടിക്കു സമീപം വ്യാഴാഴ്ച വൈകീട്ട് 4.15നാണ് സംഭവം. ചെറുവണ്ണൂർ വെസ്റ്റ് എ.എല്‍.പി സ്കൂളില്‍ പഠിക്കുന്ന സൻഹ മറിയത്തിനെ സ്കൂള്‍ വാഹനത്തില്‍ മാതാവിന്റെ വീട്ടുപരിസരത്ത് ഇറക്കിയശേഷം, ഉടൻ വാഹനം പിറകോട്ട് എടുക്കുകയും കുട്ടിയുടെ തലയിലൂടെ ടയറുകള്‍ കയറിയിറങ്ങി തല്‍ക്ഷണം […]
Read more

കൊല്ലത്ത് 13 കാരിയെ കാണാതായി; കുന്നിക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

കൊല്ല: കൊല്ലം കുന്നിക്കോട് സ്വദേശിയായ 13 കാരിയെ കാണാതായി. ആവണീശ്വരം കുളപ്പുറം കോട്ടയിൽ വീട്ടിൽ ഫാത്തിമയെയാണ് വ്യാഴാഴ്ച ഉച്ചമുതൽ കാണാതായത്. വൈകിട്ട് ആറരയോടെയാണ് ഫാത്തിമയുടെ കുടുംബം പൊലീസിൽ പരാതി നൽകിയത്. അമ്മ ശകാരിച്ചതിനെ തുടർന്നാണ് പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങി പോയതെന്നാണ് സംശയം. കുന്നിക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കാണാതാകുമ്പോൾ പച്ച ടോപ്പും നീല ജീൻസും ആണ് വേഷം ധരിച്ചിരുന്നത്. കണ്ടു കിട്ടുന്നവർ 9746560529, 9526815254 എന്നീ നമ്പറിൽ ബന്ധപ്പെടണം.
Read more

ജ്യോത്സനെ ഹണിട്രാപ്പിൽ കുടുക്കി കവർച്ച നടത്തിയ കേസില്‍ സ്ത്രീ ഉള്‍പ്പടെ രണ്ടുപേർ അറസ്റ്റില്‍

പാലക്കാട്‌: കൊഴിഞ്ഞാമ്പാറയില്‍ ജ്യോത്സനെ ഹണിട്രാപ്പിൽ കുടുക്കി കവർച്ച നടത്തിയ കേസില്‍ സ്ത്രീ ഉള്‍പ്പടെ രണ്ടുപേർ അറസ്റ്റില്‍.മലപ്പുറം മഞ്ചേരി സ്വദേശിനി മൈമൂന, കുറ്റിപ്പള്ളം സ്വദേശി ശ്രീജേഷ് എന്നിവരാണ് പിടിയിലായത്. കൊല്ലങ്കോട് സ്വദേശിയായ ജോത്സ്യൻ്റെ കയ്യില്‍ നിന്നാണ് ഇവർ സ്വർണവും പണവും തട്ടിയത്. ജ്യോത്സ്യനെ പൂജക്കായി കൂട്ടിക്കൊണ്ടുപോയി മർദിച്ച്‌ കവർച്ച നടത്തുകയായിരുന്നു. കൂടുതല്‍ പണം വേണമെന്നും ഇല്ലെങ്കില്‍ മറ്റൊരു സ്ത്രീക്ക് ഒപ്പം ബലം പ്രയോഗിച്ച്‌ എടുപ്പിച്ച ചിത്രങ്ങള്‍ പ്രചരിപ്പിക്കും എന്നും ഭീഷണിപ്പെടുത്തി. പ്രതികള്‍ ഇല്ലാത്ത സമയത്ത് ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. […]
Read more

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; കെ. രാധാകൃഷ്ണൻ എംപിക്ക് ഇഡി സമൻസ്

തൃശ്ശൂർ : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുതിർന്ന സിപിഎം നേതാവ് കെ. രാധാകൃഷ്ണൻ എംപിക്ക് ഇഡി സമൻസ്. ചോദ്യം ചെയ്യലിന് ഇഡി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിന്റെ ഭാഗമായാണ് കെ. രാധാകൃഷ്ണനെ ഈ ഡി വിളിപ്പിച്ചിരിക്കുന്നത്. കരുവന്നൂർ സഹകരണ ബാങ്കിൽ തട്ടിപ്പ് നടന്ന വേളയിൽ തൃശ്ശൂർ ജില്ലാ സെക്രട്ടറിയായിരുന്നു കെ. രാധാകൃഷ്ണൻ സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് വൻ തോതിൽ കളളപ്പണ ഇടപാട് നടക്കുന്നതായി […]
Read more

തൃശൂരിൽ ബൈക്ക് അപകടത്തിൽ എൻജിനീയറിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം

തൃശ്ശൂർ: ഫിസാറ്റ് എൻജിനീയറിങ് കോളജ് വിദ്യാർഥി ബൈക്കപകടത്തില്‍ മരിച്ചു. തൃശൂർ മുരിയാട് മഠത്തില്‍ വീട്ടില്‍ രമേശിൻ്റെ മകൻ സിദ്ധാർത്ഥാണ് (19) മരിച്ചത്.ഇലക്‌ട്രിക്കല്‍ ആൻ്റ് ഇലക്‌ട്രോണിക്സ് എൻജിനീയറിങ് രണ്ടാം വർഷ വിദ്യാർഥിയാണ്. ഇന്ന് വൈകിട്ട് 3.45ഓടെ കോളജില്‍ നിന്ന് ബൈക്കില്‍ തിരികെ വരുന്നതിനിടെ കറുകുറ്റി മൂന്നാംപറമ്പ് പള്ളിക്ക് സമീപമായിരുന്നു അപകടം. എതിർദിശയില്‍ നിന്ന് വന്ന വീട്ടമ്മയുടെ സ്കൂട്ടറില്‍ ഇടിച്ച ബൈക്ക് നിയന്ത്രണം വിട്ട് വഴിയോരത്തെ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തല തകർന്ന് ചോര വാർന്നൊഴുകി. […]
Read more

സുനിത വില്യംസും സംഘവും തിരികെയെത്തുന്നത് വൈകും

സുനിത വില്യംസ് അടങ്ങിയ സംഘത്തിൻ്റെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഭൂമിയിലേക്കുള്ള മടങ്ങി വരവ് വീണ്ടും വൈകും. ഇന്ന് പുറപ്പെടേണ്ടിയിരുന്ന സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം സാങ്കേതിക തകരാർ മൂലം നടക്കാത്തത് മൂലമാണിത്. മാറ്റിവെച്ച ക്രൂ 10 വിക്ഷേപണം നാളെയാകും നടക്കുക. ഇന്ത്യൻ സമയം രാവിലെ 4.56നാണ് വിക്ഷേപണം നടക്കുന്നത്. ഇവരുടെ മടക്കയാത്ര ഈ മാസം 17നായിരിക്കും.ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 5:18നായിരുന്നു അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള അടുത്ത സംഘം പുറപ്പടേണ്ടിയിരുന്നത്. ഫാൽക്കൺ 9 റോക്കറ്റിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix