Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

മത്സരത്തിനിടെ ഹൃദയാഘാതം, ബംഗ്ലാദേശ് ക്രിക്കറ്റ് ടീം മുൻ നായകൻ തമീം ഇഖ്ബാൽ ആശുപത്രിയിൽ

ധാക്ക: പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം മുൻ നായകൻ തമീം ഇഖ്ബാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ധാക്ക പ്രീമിയർ ലീഗിൽ മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബും ഷൈൻപുകുർ ക്രിക്കറ്റ് ക്ലബും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബിന്റെ നായകനാണ് 36കാരനായ തമീം. ഓപ്പണറായി ഇറങ്ങിയ താരത്തിന് മൈതാനത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയും തുടർന്ന് അടിയന്തര വൈദ്യസഹായം നൽകുകയുമായിരുന്നു. തുടർന്ന് ധാക്കയിലേക്ക് കൊണ്ടുപോകാനായി ഹെലികോപ്റ്ററിന് ശ്രമിച്ചെങ്കിലും നില ഗുരുതരമായതിനാൽ ഫാസിലതുനൈസ ആശുപത്രിയിലേക്ക് മാറ്റുക […]
Read more

ലഹരിക്കെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംയുക്ത യോഗം ഇന്ന്

തിരുവനന്തപുരം: ലഹരിക്കെതിരെ ശക്തമായ നടപടിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംയുക്ത യോഗം ഇന്ന് ചേരും. യോഗത്തില്‍ മന്ത്രിമാര്‍ പങ്കെടുക്കും. യോഗത്തില്‍ പൊലീസും എക്സൈസും തുടര്‍ നടപടികള്‍ അവതരിപ്പിക്കും.ലഹരിക്കെതിരെ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സംയുക്ത ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംയുക്ത യോഗം ഇന്ന് പതിനൊന്നരയ്ക്ക് ചേരും. വകുപ്പുകളുടെ സംയുക്ത യോഗത്തില്‍ മന്ത്രിമാര്‍ പങ്കെടുക്കും. യോഗത്തില്‍ പൊലീസും എക്സൈസും തുടര്‍ നടപടികള്‍ അവതരിപ്പിക്കും. ലഹരിക്കെതിരെ പൊലീസും എക്സൈസും സംയുക്തമായി നീങ്ങാനാണ് ഇരുവകുപ്പുകളുടെയും തീരുമാനം. […]
Read more

പുതിയ ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേൽക്കും; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് സംസ്ഥാന വരണാധികാരി പ്രഹ്ലാദ് ജോഷിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തുക. ഇന്നലെ രാജീവ് ചന്ദ്രശേഖർ രണ്ട് സെറ്റ് നാമനിർദേശ പത്രികകൾ നൽകിയിരുന്നു. ബിജെപി സംസ്ഥാന നേതാക്കളും കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ്ജ് കുര്യനുമടക്കം ചടങ്ങിൽ പങ്കെടുത്തിരുന്നു. കേന്ദ്ര നേതൃത്വമാണ് അധ്യക്ഷ സ്ഥാനത്തേക്ക് രാജീവിൻ്റെ പേര് കോർകമ്മിറ്റിയിൽ നിർദേശിച്ചത്. 5 വർഷം തുടർച്ചയായി കെ. സുരേന്ദ്രൻ തുടർന്ന സ്ഥാനത്തേക്കാണ് പുതിയ മുഖമായി […]
Read more

സമരം കടുപ്പിക്കാനൊരുങ്ങി ആശമാർ; കൂട്ട ഉപവാസം ഇന്ന് മുതൽ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുൻപിൽ തുടരുന്ന സമരം ശക്തമാക്കാനൊരുങ്ങി ആശ വർക്കർമാർ. ആശാവർക്കർമാരുടെ കൂട്ട ഉപവാസം ഇന്ന് മുതലെന്ന് നേരത്തെ അറിയിച്ചിരുന്നു. സമരപ്പന്തലിലെ ആശമാർക്ക് പിന്തുണ പ്രഖ്യാപിച്ച് വീടുകളിലും ഉപവാസമിരിക്കുമെന്ന് ആശമാർ അറിയിച്ചിട്ടുണ്ട്. നിലവിൽ മൂന്ന് പേർ വീതമാണ് ഉപവാസമിരിക്കുന്നത്. നിരാഹാരമിരിക്കുന്നവർക്ക് പിന്തുണയുമായിട്ടാണ് മറ്റുള്ളവരും ഉപവാസം ഇരിക്കുക. ഓണറേറിയം വർധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി ആശാ പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന രാപ്പകൽ സമരം നാൽപ്പത്തിമൂന്നാം ദിവസവും തുടരുകയാണ്. മൂന്നാം ഘട്ടമായി ആശമാർ തുടങ്ങിയ അനിശ്ചിതകാല നിരാഹാര സമരം ഇന്ന് അഞ്ചാം […]
Read more

സൺറൈസേഴ്സ് ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യത്തിന് മുന്നിൽ പൊരുതിവീണ് രാജസ്ഥാൻ

ഹൈദരാബാദ്: സ്വന്തം തട്ടകമായ ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ സൺറൈസേഴ്സ് ഉയർത്തിയ 287 എന്ന കൂറ്റൻ വിജയലക്ഷ്യത്തിന് മുന്നിൽ പൊരുതിവീണ് രാജസ്ഥാൻ റോയൽസ്. ഹൈദരാബാദിലെ കൂറ്റൻസ്കോർ പിന്തുടർന്ന രാജസ്ഥാന് 242 റൺസ് നേടാനേ സാധിച്ചുള്ളൂ. ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ മലയാളി താരം സഞ്ജു സാംസണിന്റെയും ധ്രുവ് ജുറെലിന്റെയും തകർപ്പൻ പ്രകടനത്തിനും രാജസ്ഥാനെ തോൽവിയിൽ നിന്ന് കരകയറ്റാനായില്ല. 44 റൺസിനായിരുന്നു സൺറൈസേഴ്സിന്റെ ജയം. കയ്യിലെ പരിക്ക് പോലും വകവയ്ക്കാതെ മത്സരത്തില്‍ 37 പന്തില്‍ 66 റണ്‍സ് നേടിയാണ് സഞ്ജു […]
Read more

പെരിയാറില്‍ കുളിക്കാൻ ഇറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു

കൊച്ചി: എറണാകുളം മലയാറ്റൂരില്‍ പെരിയാറില്‍ കുളിക്കാൻ ഇറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു. മലയാറ്റൂര്‍ സ്വദേശി ഗംഗ, ഏഴ് വയസ്സുള്ള മകൻ ധാർമിക് എന്നിവരാണ് മരിച്ചത്. വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. മലയാറ്റൂർ സെൻ്റ് മേരീസ് എല്‍ പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ധാർമിക്.
Read more

ജമേലി ആശുപത്രിയിലെ ബാല്‍ക്കണിയില്‍ വിശ്വാസികളെ അഭിവാദ്യം ചെയ്ത്, ഫ്രാന്‍സിസ് മാർപാപ്പ

വത്തിക്കാൻ: അഞ്ചാഴ്ച നീണ്ട ആശുപത്രി വാസം അവസാനിപ്പിച്ച്‌ ഫ്രാന്‍സിസ് മാർപാപ്പ ഇന്ന് വത്തിക്കാനിലേക്ക് തിരിക്കും. ആശുപത്രിയില്‍ നിന്ന് ഡിസ്‌ചാർജ് ആകുന്നകിന് മുന്നോടിയായി മാർപാപ്പ റോമിലെ ആശുപത്രിയുടെ ജനാലയ്ക്കരികില്‍ പ്രത്യക്ഷപ്പെട്ട് വിശ്വാസികളെ അഭിവാദ്യം ചെയ്തു.പ്രാർഥനകളോടെ കാത്തിരുന്ന വിശ്വാസിസമൂഹത്തെ ആശീർവദിച്ച്‌ കൊണ്ടായിരിക്കും മാർപാപ്പ മടങ്ങുകയെന്ന് കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ഫെബ്രുവരി 14നാണ് ശ്വാസകോശ സംബന്ധിയായ അസ്വസ്ഥതകളെ തുടർന്ന് 88കാരനായ ഫ്രാന്‍സിസ് മാർപാപ്പയെ റോമിലെ അഗസ്റ്റിനോ ജമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടു ശ്വാസകോശങ്ങളിലും കടുത്ത ന്യുമോണിയ സ്ഥിരീകരിച്ചതോടെ ആദ്യ ആഴ്ചകളില്‍ മാർപാപ്പയുടെ ആരോഗ്യനില […]
Read more

മലപ്പുറത്ത് ഉത്സവത്തിനിടെ സംഘർഷമുണ്ടാക്കിയ കേസ്; ഏഴ് പേർ പിടിയില്‍

മലപ്പുറം: മലപ്പുറം പാണ്ടിക്കാട് ഉത്സവത്തിനിടെ സംഘർഷമുണ്ടാക്കിയ കേസില്‍ ഏഴ് പേർ പിടിയില്‍. കൊടശ്ശേരി സ്വദേശികളായ തോരൻ സുനീർ, ആനക്കോട്ടില്‍ വീട്ടില്‍ വിജു, തോട്ടുങ്ങല്‍ അരുണ്‍ പ്രസാദ്, ചുള്ളിക്കുളവൻ ഷംനാൻ, ചെമ്ബ്രശ്ശേരി സ്വദേശി ബൈജു , കൊടശ്ശേരി സ്വദേശികളായ കാരക്കാടൻ സനൂപ്, ആനക്കോട്ടില്‍ സുമിത്ത് എന്നിവരാണ് പിടിയിലായത്. എന്നാല്‍ ഉത്സവത്തിനിടെ വെടിവെച്ച യുവാവിനെ ഇതുവരെ പിടികൂടാനായിട്ടില്ല. വെള്ളിയാഴ്ച നടന്ന ഉത്സവത്തില്‍ കൊടശ്ശേരി സ്വദേശികളും ചെമ്ബ്രശ്ശേരി സ്വദേശികളും തമ്മിലാണ് സംഘർഷമുണ്ടായത്. സംഘർഷത്തില്‍ ചെമ്ബ്രശ്ശേരി സ്വദേശിയായ ലുഖ്മാന് വെടിയേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ […]
Read more

ആശാ വർക്കർമാരുടെ നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക്

തിരുവനന്തപുരം: ആശാ വർക്കർമാരുടെ നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക്. സമരത്തിന് നേതൃത്വം നൽകുന്ന കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം എ ബിന്ദു, ആശാപ്രവർത്തകരായ ആർ ഷീജ, കെ പി തങ്കമണി എന്നിവരാണ് നിരാഹാരമനുഷ്ഠിക്കുന്നത്. ആശാ സമരം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് ഇടത്മുന്നണി യോഗത്തിൽ ആവശ്യം ഉയർന്നു. കേന്ദ്ര വിഹിതം വര്‍ദ്ധിപ്പിച്ചാല്‍ അതനുസരിച്ചുള്ള വിഹിതം വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്ന് യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ഓണറേറിയം വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് ആശാ പ്രവർത്തകർ […]
Read more

ജമ്മു കശ്മീരില്‍ സ്ഫോടനം; പൊട്ടിത്തെറിയുണ്ടായത് നിർത്തിയിട്ടിരുന്ന പൊലീസ് വാഹനത്തിന് സമീപം

ജമ്മു കശ്മീരിലെ രജൗരിയിൽ സ്ഫോടനം. രജൗരിയിലെ താനാമണ്ഡിയിലാണ് സ്ഫോടനം നടന്നത്. നിർത്തിയിട്ടിരുന്ന പൊലീസ് വാഹനത്തിന് സമീപമാണ് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത്. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. വാഹനത്തിലുണ്ടായിരുന്ന എല്ലാ പൊലീസുകാരും സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്. പൊലീസും സൈനിക സംഘവും സ്ഥലത്തെത്തി പ്രദേശം വളഞ്ഞു. സ്ഫോടനം നടന്ന സ്ഥലത്തിന് സമീപത്തുള്ള ഇടതൂർന്ന വനങ്ങളിൽ സുരക്ഷാ സേന പരിശോധന നടത്തി.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix