Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. സാധാരണയെക്കാള്‍ രണ്ടു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കണ്ണൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം, കാസര്‍കോട്, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ. കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ […]
Read more

വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ പിതാവ് ഇന്ന് നാട്ടിലെത്തും

തിരുവനന്തപുരം: വെഞ്ഞാറമൂട് കൊലക്കേസ് പ്രതി അഫാന്റെ പിതാവ് റഹിം ഇന്ന് കേരളത്തിലെത്തും. യാത്ര രേഖകള്‍ ശരിയാകാതെ വന്നതോടെ റഹീമിന് നാട്ടിലേക്കെത്താന്‍ സാധിച്ചിരുന്നില്ല. ഒടുക്കം മരണപ്പെട്ടവരെ ഒരുനോക്ക് കാണാനായി റഹീം ഇന്നെത്തും. ഇഖാമ കാലാവധി തീര്‍ന്ന് രണ്ടര വര്‍ഷമായി സൗദിയില്‍ യാത്രാവിലക്ക് നേരിടുകയായിരുന്നു റഹീം.റഹീമിനെ നാട്ടിലെത്തിക്കുന്നതിനായി സാമൂഹ്യ സംഘടനകള്‍ ഇടപെടല്‍ നടത്തിയിരുന്നു. ഇയാള്‍ നാട്ടിലേക്കെത്തിയിട്ട് ഏഴ് വര്‍ഷത്തോളമായി. ഇഖാമ കാലാവധി അവസാനിച്ചതിനാല്‍ തന്നെ മരണപ്പെട്ട കുടുംബാംഗങ്ങളെ അവസാനമായി കാണുന്നതിനായി നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.
Read more

തിരുവനന്തപുരത്ത് ലഹരിക്ക് അടിമയായ യുവാവ് അമ്മയെ ആക്രമിച്ചു

തിരുവനന്തപുരം: വിതുരയിൽ ലഹരിക്ക് അടിമയായ യുവാവ് അമ്മയെ ആക്രമിച്ചു. വിതുര സ്വദേശി മുഹമ്മദ് ഫയാസാണ് അമ്മയെ ആക്രമിച്ചത്. ഇയാളെ വിതുര പൊലീസ് അറസ്റ്റ് ചെയ്തു. മുൻപ് നടന്ന ലഹരിക്കേസുകളിലെ പ്രതി കൂടിയാണ് ഫയാസ് എന്ന് പൊലീസ് വ്യക്തമാക്കി. സാരമായി പരിക്കേറ്റ അമ്മ വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പ്രതി ഫയാസിനെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അതേസമയം, മലപ്പുറത്ത് വേങ്ങരയിൽ രാസലഹരിയിൽ യുവാവ്‌ അമ്മയെ അടിച്ചു പരിക്കേൽപ്പിച്ചതിന് പിന്നാലെയാണ് തലസ്ഥാനത്ത് നിന്നുള്ള പുതിയ വാർത്ത. […]
Read more

ന്യൂ ഇന്ത്യ കോപ്പറേറ്റീവ് ബാങ്കിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ആർബിഐ

കൊച്ചി: ന്യൂ ഇന്ത്യ കോപ്പറേറ്റീവ് ബാങ്കിന് മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി റിസർവ് ബാങ്ക്. ബാങ്കിൽ നിന്നും പിൻവലിക്കുന്ന തുകയ്ക്ക് പരിധി ഏർപ്പെടുത്തി. ബാങ്കിലെ നിക്ഷേപകന് 25,000 രൂപയാണ് പിൻവലിക്കാൻ കഴിയുന്നത്. തുടർച്ചയായ സാമ്പത്തിക നഷ്ടം നേരിടുന്ന പശ്ചാത്തലത്തിലാണ് ന്യൂ ഇന്ത്യ കോപ്പറേറ്റീവ് ബാങ്കിനെതിരെയുള്ള ആർബിഐയുടെ നടപടി. ഇന്നുമുതൽ ആർബിഐയുടെ ഈ നിർദേശം പ്രാബല്യത്തിൽ വരും. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ന്യൂ ഇന്ത്യ സഹകരണ ബാങ്കിനെ അടുത്ത ആറ് മാസത്തേക്ക് പ്രവർത്തിക്കുന്നതിൽ നിന്നും വിലക്കി.തുടക്കത്തിൽ, നിക്ഷേപകർക്ക് പണം […]
Read more

പി സി ജോർജിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: ചാനൽ ചർച്ചയിൽ വിദ്വേഷ പരാമർശം നടത്തിയെന്ന കേസിൽ ബിജെപി നേതാവ് പി സി ജോർജിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഈരാറ്റുപേട്ട മുൻസിഫ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പി സി ജോർജ് കോടതിയിൽ ജാമ്യ ഹർജി നൽകിയത്. എന്നാൽ, കേസുമായി ബന്ധപ്പെട്ട് പി സി ജോർജിനെ റിമാൻഡ് ചെയ്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ ഇപ്പോഴും കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്. വൈദ്യ പരിശോധനയിൽ ഇസിജി വ്യതിയാനം കണ്ടെത്തിയതിനാലാണ് അദ്ദേഹത്തെ കോട്ടയം […]
Read more

എന്‍ഡിഎ വൈസ് ചെയര്‍മാന്റെ മകന്‍ മയക്കുമരുന്നുമായി പിടിയില്‍; സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു

തിരുവനന്തപുരം: എന്‍ഡിഎ വൈസ് ചെയര്‍മാനും വൈകുണ്ഠ സ്വാമി ധര്‍മ പ്രചാരണ സഭ നേതാവുമായ വിഷ്ണുപുരം ചന്ദ്രശേഖരന്റെ മകന്‍ മയക്കുമരുന്നുമായി പിടിയില്‍. ചന്ദ്രശേഖരന്റെ മൂത്തമകന്‍ ശിവജിയെയാണ് എംഡിഎംഎയുമായി പിടിയിലായിരിക്കുന്നത്. പൂവാര്‍ പൊലീസാണ് കഴിഞ്ഞ ദിവസം ഇയാളെ പിടികൂടിയത്. ഇയാള്‍ക്കൊപ്പം കഴക്കൂട്ടം സ്വദേശിനി സൗമ്യ, തൃശൂര്‍ സ്വദേശി ഫവാസ് എന്നിവരും പിടിയിലായി. ഇവരുടെ പക്കല്‍ നിന്ന് 1.1 മില്ലിഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. പഴയകട ബൈപ്പാസിന് സമീപം നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലാകുന്നത്. തുടര്‍ന്ന് പ്രതികളെ പൊലീസ് സ്‌റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയതിന് […]
Read more

വന്യജീവി ആക്രമണം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള ഉന്നതതല യോഗം ഇന്ന് ചേരും. വൈകിട്ട് 3.30 ന് നടക്കുന്ന യോഗത്തിൽ വിവിധ വകുപ്പ് മന്ത്രിമാർ, ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാർ, വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, സംസ്ഥാന പൊലീസ് മേധാവി, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി തുടങ്ങിയവർ പങ്കെടുക്കും. ചീഫ് സെക്രട്ടറി, വനം, ധനകാര്യം, തദ്ദേശസ്വയംഭരണം, വൈദ്യുതി, ആഭ്യന്തരം, ജലസേചനം, റവന്യൂ വകുപ്പ് സെക്രട്ടറിമാർ, വനം – വന്യജീവി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, സംസ്ഥാന പോലീസ് […]
Read more

എല്ലാവര്‍ക്കും കിട്ടും പെന്‍ഷന്‍; വമ്പന്‍ നീക്കവുമായി കേന്ദ്രം

ന്യൂഡൽഹി: അസംഘടിത മേഖലയില്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ എല്ലാ പൗരന്മാരെയും ഉള്‍ക്കൊള്ളുന്ന സാര്‍വത്രിക പെന്‍ഷന്‍ പദ്ധതി (യൂണിവേഴ്‌സല്‍ പെന്‍ഷന്‍ സ്‌കീം) കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ശമ്പള വരുമാനമുള്ളവരും, സ്വയം തൊഴില്‍ ചെയ്യുന്നവരും, അസംഘടിത മേഖലയിലുള്ളവരുമെല്ലാം ഉള്‍ക്കൊള്ളുന്ന പദ്ധതിയാണ് കേന്ദ്രത്തിന്റെ പരിഗണനയിലുള്ളത്. നിലവിലുള്ള എല്ലാ പെൻഷൻ പദ്ധതികളെയും ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്നതാണ് ലക്ഷ്യമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) സാർവത്രിക പെൻഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയാണെന്നും, ഇത് പ്രാഥമിക ഘട്ടത്തിലാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് […]
Read more

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു

കൊച്ചി: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. കാസർകോട്, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രി വരെയും മലപ്പുറം, തൃശ്ശൂർ, പാലക്കാട്, കോട്ടയം, കൊല്ലം, ജില്ലകളിൽ 37ഡിഗ്രി വരെയും താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട്, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി വരെ ഉയർന്നേക്കാമെന്നും മുന്നറിയിപ്പുണ്ട്. ഈ ദിവസങ്ങളിൽ സംസ്ഥാനത്ത് സാധാരണയെക്കാൾ 2 മുതൽ 3 ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സൂര്യാഘാത, സൂര്യതാപ സാധ്യതകൾ കണക്കിലെടുത്ത് പൊതുജനം ജാഗ്രത […]
Read more

മാര്‍പ്പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതി

വത്തിക്കാൻ: ന്യുമോണിയ ബാധിതനായി ചികിത്സയിലുള്ള ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി വത്തിക്കാന്‍. ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകള്‍ നേരിയ രീതിയില്‍ കുറഞ്ഞതായി സിടി സ്‌കാനില്‍ നിന്നറിയാനായെന്ന് വത്തിക്കാന്‍ പ്രസ്താവനയിലൂടെ അറിയിച്ചു. രക്ത പരിശോധനയും നേരിയ പുരോഗതി തന്നെയാണ് സൂചിപ്പിക്കുന്നതെന്നും വത്തിക്കാന്‍ അറിയിച്ചു. ലോകത്താകെ 1.4 ബില്യണ്‍ വിശ്വാസികളാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ രോഗമുക്തിയ്ക്കായി പ്രാര്‍ത്ഥിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പ പൂര്‍ണ്ണ ആരോഗ്യവാനായി തിരികെ എത്തട്ടെ എന്നാശംസിച്ചുകൊണ്ട് ലോകമെമ്പാടുനിന്നും പ്രാര്‍ത്ഥനകളും ആശംസാ സന്ദേശങ്ങളും ലഭിച്ചുകൊണ്ടിരിക്കുകയാണ്. മാർപാപ്പായുടെ ആരോഗ്യസ്ഥിതി അല്‍പം സങ്കീര്‍ണമായി തുടരുമ്പോഴും, അദ്ദേഹം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix