ഷഹബാസ് കൊലപാതകക്കേസ്: പ്രതികൾക്കെതിരെ പ്രതിഷേധം ശക്തം
കോഴിക്കോട്: താമരശ്ശേരി ഷഹബാസ് കൊലപാതകക്കേസിലെ പ്രതികളായ വിദ്യാർഥികൾ പരീക്ഷ എഴുതുന്ന വെള്ളിമാട്കുന്ന് ഒബ്സർവഷൻ ഹോമിന് മുന്നിൽ വിവിധ വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങളുടെ പ്രതിഷേധം. പ്രതിഷേധിച്ചെത്തിയ കെഎസ്‍യു-എംഎസ്എഫ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പൊലീസും പ്രതിഷേധക്കാരും തമ്മിൽ കയ്യാങ്കളി നടന്നതിനെ തുടർന്ന് എംഎസ്എഫ് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ജുവനൈൽ ഹോമിലേക്ക് മാർച്ച് ചെയ്ത് എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മതിൽ ചാടി കടന്ന് ജുവനൈൽ […]
Read more