Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഷഹബാസ് കൊലപാതകം: കൂടുതൽ പേർക്ക് പങ്കിൽ അന്വേഷണം ആരംഭിച്ച് പൊലീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: താമരശ്ശേരിയിൽ ഒരു കൂട്ടം വിദ്യാർഥികൾ മർദ്ദിച്ച് കൊലപ്പെടുത്തിയ മുഹമ്മദ് ഷഹബാസിന്‍റെ മരണത്തിൽ കൂടുതൽ പേർക്ക് പങ്കുള്ള സാധ്യത മുൻനിർത്തി അന്വേഷണം ആരംഭിച്ച് പൊലീസ്. ഷഹബാസിന്‍റെ മാതാപിതാക്കൾ, പ്രതികളുടെ മാതാപിതാക്കൾ, സുഹൃത്തുകൾ എന്നിവരുടെ മൊഴി ഉടൻ രേഖപ്പെടുത്തും. പ്രതികൾ ഉൾപ്പെട്ട വാട്സ്അപ്പ് ഗ്രൂപ്പുകൾ പൊലീസ് പരിശോധിച്ചു.

പ്രാഥമിക അന്വേഷണത്തിൽ മുതിർന്നവർക്ക് പങ്കില്ലെന്നാണ് പൊലീസിന്‍റെ നിഗമനം. വിവിധ ഇടങ്ങളിൽ നിന്നും സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതും ഇന്ന് പരിശോധിക്കും. നിലവിൽ 5 വിദ്യാർത്ഥികളാണ് കസ്റ്റഡിയിൽ ള്ളത്. ക്രൂരമായ മർദ്ദനത്തിന് ഷഹബാസ് ഇരയായിട്ടുണ്ടെന്ന പോസ്റ്റ്മോർട്ടം റിപ്പാർട് മുൻനിർത്തിയാണ് പൊലിസ് അന്വേഷണം. എന്തൊക്കെ ആയുധങ്ങൾ വിദ്യാർത്ഥികളുടെ കയ്യിൽ ഉണ്ടായിരുന്നു എന്നതും കണ്ടെത്താൻ ശ്രമവും പൊലീസ് നടത്തുന്നുണ്ട്.

Recent News

Advertisement
WhiteswanTV Footer