Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

കങ്കാരുപ്പടയെ തകർത്ത് ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ

ദുബായ്: ലോകകപ്പ് ഫൈനൽ പരാജയത്തിന് പകരംവീട്ടി ചാമ്പ്യൻസ് ട്രോഫി സെമിയില്‍ ലോക ചാമ്പ്യൻമാരായ ഓസ്ട്രേലിയയെ തകര്‍ത്ത് ഇന്ത്യ ഫൈനലിൽ . ആദ്യം ബാറ്റ് ചെയ്ത് ഓസ്ട്രേലിയ ഉയര്‍ത്തിയ 265 റണ്‍സ് വിജയലക്ഷ്യം 11 പന്തും നാലു വിക്കറ്റും ബാക്കി നിര്‍ത്തി ഇന്ത്യ മറികടന്നു. 83 റണ്‍സുമായി വിരാട് കോലി ഇന്ത്യയുടെ ടോപ് ടോപ് സ്കോററായി. ഇന്ത്യ ഫൈനലിലെത്തിയതോടെ ദുബായ് ആയിരിക്കും ചാമ്പ്യൻസ് ട്രോഫി കിരീടപ്പോരാട്ടത്തിന് വേദിയാകുക. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ നാളെ നടക്കുന്ന ന്യൂസിലന്‍ഡ്-ദക്ഷിണാഫ്രിക്ക രണ്ടാം സെമിയിലെ […]
Read more

ആശാ വർക്കർമാർക്ക് പ്രതിഫലം നൽകാത്തത് സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടെന്ന് കേന്ദ്രം

ന്യൂഡൽഹി: ആശാ വര്‍ക്കര്‍മാരുടെ സമരം തുടരുന്നതിനിടെ കേരള സര്‍ക്കാരിനെ കുറ്റപ്പെടുത്തി കേന്ദ്രം. പ്രതിഫലം നൽകുന്നതിൽ കുടിശ്ശിക വരുത്തിയതുമായി ബന്ധപ്പെട്ട് അനുവദിച്ച തുകയുടെ കണക്കുകള്‍ നിരത്തിയാണ് കേന്ദ്രത്തിന്റെ വിമർശനം. ആശാ വര്‍ക്കര്‍മാരുടെ പ്രതിഫലം നൽകാത്തത് സംസ്ഥാന സര്‍ക്കാരിന്‍റെ ഭരണപരാജയമാണെന്നും പിടിപ്പുകേടാണെന്നും കേന്ദ്രം പ്രസ്താവനയിൽ കുറ്റപ്പെടുത്തി. കേന്ദ്ര ആരാഗ്യമന്ത്രാലയം 938.80 കോടിയാണ് കേരളത്തിന് നൽകിയത്. വകയിരുത്തിയ 913.24 കോടിയേക്കാള്‍ കൂടുതൽ സംസ്ഥാനത്തിന് നൽകിയെന്നും കേന്ദ്രം വ്യക്തമാക്കുന്നു. ആശാ വര്‍ക്കര്‍മാരുടെ പ്രതിഫല പ്രശ്നത്തിൽ കേന്ദ്ര സർക്കാരിനെ പഴിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്‍റെ വീഴ്ച […]
Read more

കോഴിക്കോട് കേന്ദ്രീകരിച്ച് സ്വകാര്യ സര്‍വകലാശാല; നൂറ് കോടി രൂപയുടെ പദ്ധതിയുമായി സമസ്ത

കോഴിക്കോട്: സ്വകാര്യ സര്‍വകലാശാല ആരംഭിക്കാന്‍ നൂറ് കോടി രൂപയുടെ പദ്ധതിയുമായി സമസ്ത എപി വിഭാഗം. കോഴിക്കോട് കേന്ദ്രീകരിച്ചാണ് പദ്ധതിയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്. സമസ്തയ്ക്ക് കീഴില്‍ വരുന്ന പ്രധാന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ സര്‍വകലാശാലയ്ക്ക് കീഴില്‍ ഏകോപിപ്പിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. സര്‍വകലാശാലയ്ക്ക് ആവശ്യമായ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാനും യോഗത്തില്‍ തീരുമാനമായി. നൂറ് കോടി രൂപയുടെ പദ്ധതിയുടെ ആദ്യ ഘട്ടം 50 കോടി രൂപ സമാഹരിക്കും. ചരിത്രം ഭാഷാ പഠനങ്ങള്‍ക്ക് പ്രാധാന്യം […]
Read more

നാട്ടകം കുടിവെള്ള പദ്ധതി: പൈപ്പ് ലൈൻ സ്ഥാപിക്കാൻ കേന്ദ്രത്തിന്റെ അനുമതി ലഭിച്ചു; ഫ്രാൻസിസ് ജോർജ് എം.പി

കോട്ടയം: റോഡ് മുറിച്ച് പൈപ്പ് സ്ഥാപിക്കുന്നതിന് നാഷണൽ ഹൈവേ അതോറിറ്റി അനുമതി നൽകാത്തതിനെ തുടർന്ന് നിർമ്മാണം തടസ്സപ്പെട്ട നാട്ടകം കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിൻ്റെ ഭാഗമായി ദേശീയ പാതാ മുറിച്ച് പൈപ്പ് സ്ഥാപിക്കാൻ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിൽ നിന്നും അനുമതി ലഭിച്ചതായി ഫ്രാൻസിസ് ജോർജ് എം.പി അറിയിച്ചു. ഫ്രാൻസിസ് ജോർജ് എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ എന്നിവർ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്ഗരിക്ക് നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിൽ കേന്ദ്ര മന്തിയുടെ പ്രതിനിധിയായി കോട്ടയത്ത് […]
Read more

നിരവധി കേസുകളില്‍ പ്രതിയായ യുവാവ് കടവരാന്തയിൽ മരിച്ച നിലയിൽ

എറണാകുളം: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ പറവൂർ മുൻസിപ്പല്‍ ഓഫീസിനു സമീപത്തുള്ള കെട്ടിടത്തിന്റെ വരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.പറവൂർ കെടാമംഗലം സ്വദേശി രാഗേഷ് ആർ. മേനോനെ (36) ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ഒമ്ബതരയോടെയാണ് വടക്കൻ പറവൂർ മുനിസിപ്പല്‍ കവലയ്ക്ക് സമീപത്തുള്ള കടയുടെ മുന്നില്‍ ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൂന്നുമാസം മുൻപ് എക്സെെസ് ഉദ്യോഗസ്ഥന്റെ വീടുകയറി ആക്രമിച്ചതടക്കമുള്ള നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറയുന്നു. പറവൂർ പോലീസ് എത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Read more

ടിബറ്റിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തി

ലാസ: ടിബറ്റിൽ റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.44നാണ് ഭൂചലനമുണ്ടായത്. അഞ്ചു കിലോമീറ്റര്‍ ദൂരത്തില്‍ ഭൂചലനത്തിന്‍റെ ആഘാതമുണ്ടായി. ശക്തമായ ഭൂചലനമായിരുന്നെങ്കിലും ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ടിബറ്റാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. ഇക്കഴിഞ്ഞ ഫെബ്രുവരി 27ന് 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ടിബറ്റിലുണ്ടായിരുന്നു.
Read more

ഇൻസ്ട്രമെന്റ് ബോക്സും പുസ്തകവും കളഞ്ഞുപോയതിന് മകന്റെ കൈ തല്ലിയൊടിച്ചു; അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്‌തു

കൊച്ചി: കളമശേരിയിൽ 11 വയസുകാരൻ്റെ കൈ തല്ലിയൊടിച്ച സംഭവത്തിൽ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇൻസ്ട്രമെന്റ് ബോക്‌സും പുസ്‌തകവും കളഞ്ഞു പോയതിനെ തുടർന്നായിരുന്നു മർദനം. രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നതെന്നും പിതാവ് മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു.കുട്ടി ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയപ്പോഴാണ് വിവരം പുറം ലോകം അറിഞ്ഞത്. അറസ്റ്റിലായ കുട്ടിയുടെ അച്ഛനെ ചോദ്യം ചെയ്തു വരുകയാണെന്ന് പോലീസ് വ്യക്തമാക്കി.
Read more

ലഹരിക്കടിമയായ ജ്യേഷ്ഠൻ ക്ഷേത്രത്തിലെ വാളുപയോഗിച്ച്‌ സഹോദരന്റെ തലയ്ക്ക് വെട്ടിപ്പരിക്കേല്‍പ്പിച്ച കേസ്; എഫ്‌ഐആർ വിവരങ്ങള്‍ പുറത്ത്

കോഴിക്കോട്: താമരശ്ശേരിയിൽ ലഹരിക്കടിമയായ ജ്യേഷ്ഠൻ ക്ഷേത്രത്തിലെ വാളുപയോഗിച്ച്‌ സഹോദരന്റെ തലയ്ക്ക് വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ എഫ്‌ഐആർ വിവരങ്ങള്‍ പുറത്ത്. താമരശ്ശേരി ചമല്‍ അംബേദ്കർ ഉന്നതിയിലെ അഭിനന്ദിനെ (23)യാണ് സഹോദരൻ അർജുൻ (28) ക്ഷേത്രത്തിലെ കുരുതിത്തറയിലെ വാളെടുത്ത് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഇന്നലെ വെെകിട്ട് 5.15 ഓടെയായിരുന്നു സംഭവം. അർജുനെ ഇന്നലെതന്നെ താമരശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.അർജുൻ അയല്‍വാസിയായ സ്ത്രീയെ അസഭ്യം പറഞ്ഞത് അഭിനന്ദ് തടഞ്ഞതാണ് ആക്രമണത്തിനുള്ള പ്രകോപനമെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. വെട്ടേറ്റ അഭിനന്ദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം. ക്ഷേത്രത്തിലെ […]
Read more

പാലാരിവട്ടത്ത് ഒൻപതാം ക്ലാസുകാരൻ സഹോദരിയെ പീഡിപ്പിച്ചു

കൊച്ചി: ഒൻപതാം ക്ലാസുകാരൻ സഹോദരിയെ പീഡിപ്പിച്ചു. എറണാകുളം പാലാരിവട്ടത്ത് പ്രായപൂർത്തിയാകാത്ത സഹോദരിയാണ് പീഡനത്തിനിരയായത്. 2024 ഡിസംബറിലാണ് സംഭവം. ഒമ്പതാം ക്ലാസുകാരൻ ലഹരിക്ക് അടിമയാണെന്ന് പൊലീസ്. സംഭവത്തിൽ പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പോക്സോ നിയമപ്രകാരമാണ് കേസ്. കുട്ടി സ്കൂളിലെ കൂട്ടുകാരിയോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. സഹപാഠി അധ്യാപകരെ വിവരമറിയിക്കുകയായിരുന്നു. സ്കൂൾ കുട്ടികൾക്കിടയിൽ ലഹരി വിതരണം ചെയ്യുന്നയാളാണ് ഒമ്പതാം ക്ലാസുകാരൻ. ഇയാളെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് പുതിയ പരാതി
Read more

താമരശേരിയില്‍ പത്താം ക്ലാസ് വിദ്യാർത്ഥി കൊല്ലപ്പെട്ട സംഭവം; ഒരു വിദ്യാർത്ഥി കൂടി കസ്റ്റഡിയില്‍

കോഴിക്കോട്: താമരശേരിയില്‍ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒരു വിദ്യാർത്ഥി കൂടി കസ്റ്റഡിയില്‍. ഇതോടെ കുറ്റാരോപിതരുടെ എണ്ണം ആറായി. കൂടുതല്‍ വിദ്യാ‌ർത്ഥികള്‍ക്ക് പങ്കുണ്ടോയെന്നതില്‍ പൊലീസ് പരിശോധിക്കുകയാണ്. സംഭവത്തില്‍ മുതിർന്ന ആളുകള്‍ക്ക് പങ്കില്ലെന്നാണ് പൊലീസിന്റെ നിഗമനം. പ്രതികളായ വിദ്യാർത്ഥികളുടെ പരീക്ഷ നടക്കുന്നതിനാല്‍ ഇതിനുശേഷമായിരിക്കും വിശദമായ മൊഴിയെടുപ്പെന്നാണ് വിവരം. പ്രതികളും വീടുകളില്‍ നടത്തിയ റെയ്‌ഡില്‍ മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും പിടിച്ചെടുത്തിരുന്നു. ഇവ വിശദമായി പരിശോധിക്കുകയാണ്.ഇൻസ്റ്റാഗ്രാമിന് പുറമെ മറ്റ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രതികള്‍ക്ക് ഗ്രൂപ്പുകളുണ്ടോയെന്നും അന്വഷിക്കുന്നുണ്ട്. കുറ്റകൃത്യത്തില്‍ നേരിട്ട് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix