Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കിയ നിലയിൽ

തിരുവനന്തപുരം: നാവായിക്കുളത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. നാവായിക്കുളം ഗിരീഷ്-സിന്ധു ദമ്പതികളുടെ ഏക മകൾ ഗ്രീഷ്മ. ജി. ഗിരീഷിനെയാണ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് 1.30 ഓടെയാണ് വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കല്ലമ്പലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥയാണ് സിന്ധു.
Read more

യുവതിക്ക് നഗ്നചിത്രങ്ങള്‍ അയച്ചു; മഹാരാഷ്ട്രയിൽ മന്ത്രി ജയ്കുമാർ ഗോരെയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം

മുംബൈ: മഹാരാഷ്ട്രയിൽ സർപഞ്ചിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ മന്ത്രി ധനഞ്ജയ് മുണ്ടെ രാജിവെച്ചതിന് പിന്നാലെ മഹാരാഷ്ട്രയിലെ മഹായുതി സർക്കാരിനെ പ്രതിക്കൂട്ടിലാക്കി പുതിയ വിവാദം. എൻസിപി (അജിത് പവാർ പക്ഷം) നേതാവിന്റെ രാജിക്ക് പിന്നാലെ ബിജെപി മന്ത്രിയും രാജിവെക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷം ഉയർത്തുന്നത്. യുവതിക്ക് നഗ്നചിത്രങ്ങള്‍ അയച്ചുവെന്നാണ് മന്ത്രി ജയ്കുമാർ ഗോരെയ്ക്കെതിരായ ആരോപണം. കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് വിജയ് വട്ടേറ്റിവറാണ് മന്ത്രിയുടെ പേര് പരാമർശിക്കാതെ ആദ്യം രംഗത്തെത്തിയത്. യുവതിയെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട കേസില്‍ കോടതിയില്‍ മാപ്പുപറഞ്ഞ മന്ത്രി, […]
Read more

അമ്മ മ​രി​ച്ചെ​ന്ന് ക​രു​തിയാ​ണ് മ​റ്റു​ള്ള​വ​രെ കൊ​ല്ലാ​ന്‍ തീ​രു​മാ​നി​ച്ച​ത്; താനും ജീ​വ​നൊ​ടു​ക്കു​മെ​ന്ന് വെഞ്ഞാറ​മൂ​ട് കൂ​ട്ട​ക്കൊ​ലക്കേസ് പ്ര​തി അ​ഫാ​ന്‍

തിരുവനന്തപുരം: താ​നും ജീ​വ​നൊ​ടു​ക്കു​മെ​ന്ന് വെഞ്ഞാ​റ​മൂ​ട് കൂ​ട്ട​ക്കൊ​ല കേ​സി​ലെ പ്ര​തി അ​ഫാ​ന്‍. പൂജപ്പുര സെൻട്രൽ ജ​യി​ല്‍ ഉ​ദ്യ​ഗോ​സ്ഥ​രോ​ടാ​ണ് പ്രതി ഇ​ക്കാ​ര്യം പ​റ​ഞ്ഞത്. ക​ടം ക​യ​റി​യ​തോ​ടെ ഇ​നി ജീ​വി​ക്കേ​ണ്ടെ​ന്ന് കു​ടും​ബം തീ​രു​മാ​നി​ച്ചി​രു​ന്നു. അ​മ്മ മ​രി​ച്ചെ​ന്ന് ക​രുതിയാ​ണ് മ​റ്റു​ള്ള​വ​രെ കൊ​ല്ലാ​ന്‍ തീ​രു​മാ​നി​ച്ച​ത്. അ​മ്മ മ​രി​ച്ചി​ല്ലെ​ന്ന​ത് താ​ന്‍ അ​റി​ഞ്ഞ​ത് ര​ണ്ട് ദി​വ​സം മു​മ്പ് മാ​ത്ര​മാ​ണെ​ന്നും ഇ​യാ​ള്‍ പ​റ​ഞ്ഞു. ചൊ​വ്വാ​ഴ്ച വൈ​കി​ട്ടാ​ണ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന് അ​ഫാ​നെ പൂ​ജ​പ്പു​ര സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലേ​ക്ക് മാ​റ്റി​യ​ത്. പ്ര​ത്യേ​ക നി​രീക്ഷ​ണ​ത്തോ​ടെ​യാ​ണ് അ​ഫാ​നെ ജ​യി​ലി​ല്‍ പാ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
Read more

ഡോ.വന്ദന ദാസ് കൊല്ലപ്പെട്ട ആശുപത്രിയില്‍ വീണ്ടും സുരക്ഷാ വീഴ്ച്ച; സുരക്ഷാ ചുമതലയുണ്ടായിരുന്ന ഗ്രേഡ് എസ്.ഐ ജോലിക്കെതിയത് മദ്യപിച്ച് ലക്കുകെട്ട്

കൊല്ലം: ഡോ.വന്ദന ദാസ് കൊല്ലപ്പെട്ട ആശുപത്രിയില്‍ വീണ്ടും സുരക്ഷാ വീഴ്ച്ച. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഗ്രേഡ് എസ്.ഐയാണ് മദ്യലഹരിയില്‍ ജോലിക്കെതിയത്. ഇതേത്തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രി അധികൃതർ പരാതി നല്‍കി. സ്ഥലത്തെത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയില്‍ ഇയാള്‍ മദ്യപിച്ചുവെന്ന് കണ്ടെത്തി. പൂയപ്പള്ളി സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ പ്രകാശാണ് ജോലി സമയത്ത് മദ്യപിച്ച് ലക്ക് കെട്ട് സുരക്ഷാ ഭീഷണിയുണ്ടാക്കിയത്. ഡോ. വന്ദനാദാസിന്റെ കൊലപാതകത്തിലൂടെ വന്‍ സുരക്ഷാ വീഴ്ചയുണ്ടായ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് എയിഡ് പോസ്റ്റില്‍ […]
Read more

തൊഴുത്ത് നിർമ്മാണത്തിന് വായ്പ അനുവദിക്കാൻ കൈക്കൂലി, സിപിഎം നേതാവിനെതിരെ പരാതി

പാലക്കാട്‌: തൊഴുത്ത് നിർമ്മാണത്തിന് പഞ്ചായത്തിൽ നിന്നും വായ്പ അനുവദിക്കുന്നതിന് സിപിഎം നേതാവ് പണം വാങ്ങിയെന്ന് പരാതി. പാലക്കാട് കൊടുമ്പ് ഗ്രാമ പഞ്ചായത്തിലാണ് സംഭവം. സിപിഎം കാടാങ്കോട് ബ്രാഞ്ച് സെക്രട്ടറി ഷാഫി ഖുറൈഷി പണം വാങ്ങിയെന്നാണ് ആരോപണം. പഞ്ചായത്തിലെ താത്കാലിക ജീവനക്കാരനാണ് ഇയാള്‍. തൊഴുത്തിനായി അപേക്ഷ നല്‍കിയവരില്‍ നിന്ന് ഷാഫി ഖുറൈഷി 10,000 രൂപയാണ് വാങ്ങിയത്. ജിഎസ്ടി ബില്‍ ശരിയാക്കി തരാമെന്ന് പറഞ്ഞാണ് പൈസ വാങ്ങിയതെന്ന് പരാതിക്കാർ പറയുന്നു. സംഭവം വിവാദമായതിന് പിന്നാലെ പണം തിരികെ നല്‍കി രസീത് […]
Read more

വ്യാജ വാർത്ത; ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്സിനെതിരെ എഐസിസി ലീഗൽ സെൽ നോട്ടീസ്

ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയുമായി ബന്ധപ്പെട്ട് സത്യവിരുദ്ധമായ വാർത്ത പ്രസിദ്ധീകരിച്ചു എന്നാരോപിച്ച് ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്സ് പത്രത്തിനെതിരെ എഐസിസി ലീഗൽ സെൽ നോട്ടീസ് അയച്ചു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ വിജയസാധ്യതയെ മങ്ങലേൽപ്പിക്കുന്ന പ്രവർത്തനങ്ങൾ സംസ്ഥാനത്ത് നടക്കുന്നതായി എഐസിസിയുടെ സർവെ സംഘം കണ്ടെത്തിയെന്ന തരത്തിലാണ് ദേശീയ ഇംഗ്ലീഷ് ദിനപത്രം വാർത്ത പ്രസിദ്ധീകരിച്ചത്. അടിസ്ഥാനരഹിതവും അവാസ്തവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാർത്തയാണ് കേരളത്തിലെ കോൺഗ്രസുമായി ബന്ധപ്പെടുത്തി ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് നൽകിയത്. ഈ വാർത്തയിലെ തെറ്റായ ഉള്ളടക്കം പിൻവലിച്ച് ഖേദം […]
Read more

സിനിമാ മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കുന്നതിന് ഫിലിം ചേമ്പർ ചർച്ച ഇന്ന്

കൊച്ചി: സിനിമാ മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ഫിലിം ചേമ്പർ ചർച്ച ഇന്നു നടക്കും. ചേമ്പറിന് കീഴിലെ എല്ലാ സംഘടനകളും ചർച്ചയിൽ പങ്കെടുക്കുംസിനിമാ സമരവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് മുഖ്യ അജണ്ട. താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് അമ്മയുമായി നടത്തേണ്ട ചർച്ചകളെക്കുറിച്ചും ആലോചിക്കും. സർക്കാരുമായുള്ള ചർച്ചകളും അജണ്ടയിലുണ്ട്. ജി. സുരേഷ് കുമാറും ആന്റണി പെരുമ്പാവൂരും തമ്മിലുള്ള പ്രശ്നം സമവായത്തിൽ എത്തിയതിനുശേഷം സിനിമാ സമരത്തെക്കുറിച്ച് പുനരാലോചിക്കും എന്ന് ചേമ്പർ വ്യക്തമാക്കിയിരുന്നു.
Read more

ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം. രാവിലെ പത്ത് മണിക്ക് കാപ്പുകെട്ടി ദേവിയെ കുടിയിരുത്തുന്നതോടെയാണ് ഉത്സവത്തിന് തുടക്കം കുറിക്കുന്നത്. വൈകീട്ട് 6-ന് കലാപരിപാടികളുടെ ഉദ്ഘാടനം നടി നമിതാ പ്രമോദ് നിർവഹിക്കും. ആറ്റുകാൽ അംബാ പുരസ്‌കാരം ഡോ.കെ.ഓമനക്കുട്ടിക്ക് സമർപ്പിക്കും. 13-നാണ് പ്രശസ്തമായ പൊങ്കാല. പൊങ്കാല മഹോത്സവത്തിന്‍റെ അവസാന വട്ട ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. പൊങ്കാല ഡ്യൂട്ടിയ്ക്ക് വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ 120 പേരും […]
Read more

റോഡില്‍ വനിതാ സുഹൃത്തുക്കള്‍ തമ്മില്‍ തല്ലി; എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍

ഇടുക്കി: നടുറോഡില്‍ വെച്ച് വനിത സുഹൃത്തുക്കള്‍ തമ്മില്‍ തല്ലിയതിന് പിന്നാലെ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍. ഇടുക്കി അടിമാലിയിലാണ് സംഭവം. അടിമാലി പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ ഷാജിയെയാണ് ജില്ലാ പോലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്തത്. മൂന്ന് വര്‍ഷം മുമ്പ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയ യുവതിയുമായി ഷാജി സൗഹൃത്തിലായിരുന്നു. എന്നാല്‍ പിന്നീട് അടുത്തിടെ വിദേശത്ത് ജോലി ചെയ്യുകയായിരുന്ന ഒരാളുടെ ഭാര്യയുമായും എഎസ്‌ഐ സൗഹൃദം സ്ഥാപിച്ചു. എന്നാല്‍ കഴിഞ്ഞ ഇരുവരും പോലീസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ നേര്യമംഗത്ത് വെച്ച് ഇരുവരും കണ്ടുമുട്ടുകയും വാക്കേറ്റവും അടിപിടിയും […]
Read more

പാകിസ്ഥാനിൽ സൈനിക കേന്ദ്രത്തിനുനേരെ ചാവേറാക്രമണം; 15 പേർ കൊല്ലപ്പെട്ടു

പെഷാവർ: പാകിസ്ഥാനിൽ സൈനിക കേന്ദ്രത്തിനുനേരെ ഉണ്ടായ ചാവേറാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. 25 പേർക്ക് പരിക്കേറ്റു. ആറ് ഭീകരരെ വധിച്ചെന്ന് സൈന്യം വ്യക്തമാക്കി. സ്ഫോടക വസ്തുക്കൾ നിറച്ച വാഹനങ്ങൾ പടിഞ്ഞാറൻ പാകിസ്ഥാനിലെ ഖൈബർ പക്തുൻങ്വവയിലെ സൈനിക ക്യാമ്പിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു.കൊല്ലപ്പെട്ടവരിൽ ഏഴ് കുട്ടികൾ ഉൾപ്പെടുന്നതായാണ് വിവരം. ആക്രമണത്തിൽ സമീപത്തെ പള്ളിയും എട്ട് വീടുകളും തകർന്നു. റമദാൻ ആരംഭിച്ച ശേഷം പാകിസ്ഥാനിൽ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. ആക്രണത്തിൻ്റെ ഉത്തരവാദിത്വം തെഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ ഏറ്റെടുത്തു. പാകിസ്താൻ താലിബാൻ പോലുള്ള തീവ്രവാദ ഗ്രൂപ്പുകൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix