Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വ്യാജ വാർത്ത; ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്സിനെതിരെ എഐസിസി ലീഗൽ സെൽ നോട്ടീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയുമായി ബന്ധപ്പെട്ട് സത്യവിരുദ്ധമായ വാർത്ത പ്രസിദ്ധീകരിച്ചു എന്നാരോപിച്ച് ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്സ് പത്രത്തിനെതിരെ എഐസിസി ലീഗൽ സെൽ നോട്ടീസ് അയച്ചു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ വിജയസാധ്യതയെ മങ്ങലേൽപ്പിക്കുന്ന പ്രവർത്തനങ്ങൾ സംസ്ഥാനത്ത് നടക്കുന്നതായി എഐസിസിയുടെ സർവെ സംഘം കണ്ടെത്തിയെന്ന തരത്തിലാണ് ദേശീയ ഇംഗ്ലീഷ് ദിനപത്രം വാർത്ത പ്രസിദ്ധീകരിച്ചത്.

അടിസ്ഥാനരഹിതവും അവാസ്തവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാർത്തയാണ് കേരളത്തിലെ കോൺഗ്രസുമായി ബന്ധപ്പെടുത്തി ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് നൽകിയത്. ഈ വാർത്തയിലെ തെറ്റായ ഉള്ളടക്കം പിൻവലിച്ച് ഖേദം രേഖപ്പെടുത്തിയില്ലെങ്കിൽ സിവിലും ക്രിമിനലുമായ നടപടികൾ കോൺഗ്രസ് സ്വീകരിക്കുമെന്നും എഐസിസി ലീഗൽ സെല്ലിന്റെ നോട്ടീസിൽ പറയുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix