Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

നവീൻ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം തള്ളി ഹൈക്കോടതി

എഡിഎം നവീൻ ബാബുവിന്റ മരണത്തിൽ സിബിഐ അന്വേഷണം ഉണ്ടാവില്ലെന്ന് ഹൈക്കോടതി . നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയാണ് തള്ളിയത്. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. പ്രത്യേക അന്വേഷണ സംഘത്തിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി അറിയിച്ചു. സ്വതന്ത്രവും നീതിപൂർവകവുമായ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. സംസ്ഥാന സർക്കാർ സിബിഐ അന്വേഷണത്തെ എതിർത്തിരുന്നു. വിധിയിൽ വീണ്ടും അപ്പീൽ പോകുമെന്ന് ഭാര്യ മഞ്ജുഷ പറഞ്ഞു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുമെന്നും കേസിൽ നിന്ന് പിന്മാറില്ലെന്നും ഏതറ്റവരയും […]
Read more

രാജ്യത്ത് ആദ്യ എച്ച്എംപിവി വൈറസ് സ്ഥിരീകരിച്ചു

രാജ്യത്ത് ആദ്യമായി ഹ്യൂമൻ മെറ്റാ ന്യൂമോ വൈറസ്ബാധ സ്ഥിരീകരിച്ചു. ബെംഗളുരുവിൽ എട്ടുമാസം പ്രായമുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. ബെംഗളൂരു ബാപ്റ്റിസ്റ്റ് ആശുപത്രയിലാണ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. കുട്ടി എവിടെയും യാത്ര ചെയ്തിട്ടില്ലെന്നാണ് നിലവിൽ ലഭിച്ചിരിക്കുന്ന വിവരം. ചൈനയിൽ വ്യാപകമായ എച്ച്എംപിവി വൈറസിന്റെ അതേ വർഗത്തിൽപ്പെട്ട വൈറസ് ആണോ ഇതെന്ന് ഇത് വരെ വ്യക്തമായിട്ടില്ല.
Read more

കർഷക സമരം; കോടതിയലക്ഷ്യ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാളിന് വൈദ്യസഹായം നൽകണമെന്ന ഉത്തരവ് പാലിക്കാത്തതിന് പഞ്ചാബ് ചീഫ് സെക്രട്ടറിക്കും പൊലീസ് ഡയറക്ടർ ജനറലിനും എതിരായ കോടതിയലക്ഷ്യ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കര്‍ഷക സമരം അവസാനിപ്പിക്കാന്‍ കോടതി സമ്മർദ്ദം ചെലുത്തുന്നുവെന്ന് വരുത്തി തീർക്കാൻ പഞ്ചാബ് സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നായിരുന്നു സുപ്രീം കോടതിയുടെ വിമര്‍ശനം. പഞ്ചാബ് സര്‍ക്കാര്‍ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കില്‍ സുപ്രീം […]
Read more

കലോത്സവം; സൗജന്യ സർവീസുമായി കെഎസ്ആർടിസി

തിരുവനന്തപുരം : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സൗജന്യ യാത്ര സൗകര്യം ഒരുക്കി കെഎസ്ആർടിസി. പത്ത് ഇലക്ട്രിക്ക് ബസ്സുകളാണ് കലോത്സവത്തിനായി സർവീസ് നടത്തുന്നത്. വിവിധ വേദികളെ ബന്ധിപ്പിച്ച് രാവിലെ 8 മണി മുതൽ രാത്രി 9 മണിവരെയാണ് സർവീസ് നടത്തുന്നത്. വേദികളിൽ നിന്നും പുത്തരിക്കണ്ടത്തെ ഭക്ഷണ കേന്ദ്രത്തിലേക്കാണ് പ്രധാനമായും ബസ് സർവീസ് നടത്തുക. മുൻ വർഷങ്ങളിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മാത്രമാണ് ബസ് സർവീസുകൾ ഒരുക്കിയിരുന്നത്. എന്നാൽ ഈ കലോത്സവത്തിന് കുട്ടികൾക്ക് മാത്രമല്ല അവരുടെ അധ്യാപകർക്കും പരിശീലകർക്കും കാണികൾക്കും സൗജന്യ […]
Read more

മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന പതിവ് ലീഗിനില്ല; എം കെ മുനീർ

കോഴിക്കോട് : മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന പതിവ് മുസ്ലിം ലീഗിന് ഇല്ലെന്നും മുഖ്യമന്ത്രിപദവിയേക്കുറിച്ച് ചർച്ച ചെയ്യേണ്ട സമയമല്ല ഇതെന്നും എം കെ മുനീർ. ആരെയെങ്കിലും പുകഴ്ത്തിയത് കൊണ്ട് തീരുമാനത്തിൽ എത്തി എന്ന് പറയാൻ ആകില്ല, ജാമിഅ നൂരിയയുടെ പരിപാടിയിൽ പല നേതാക്കളെയും ക്ഷണിക്കാറുണ്ട്, മുഖ്യമന്ത്രിയെ മുസ്ലിം ലീഗ് നിശ്ചയിച്ച് നൽകാറില്ല. അങ്ങനെ ഒരു കീഴ്വഴക്കം ലീഗിനില്ല.തിരഞ്ഞെടുപ്പിലേക്ക് ഇനി ഒരു വർഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജമാത്തെ ഇസ്ലാമിയുമായി ബന്ധം ഉണ്ടാക്കിയിരുന്നത് സിപിഐഎം ആണെന്നും എൽഡിഎഫ് ജമാത്തെ ഇസ്ലാമി ബന്ധം ചരിത്രത്തിൽ […]
Read more

സംസ്ഥാനത്ത് വാഹന അപകടങ്ങളിലെ മരണ നിരക്കിൽ കുറവ്

തിരുവനന്തപുരം : സംസ്ഥാനത്ത് വാഹനാപകടങ്ങളിലെ മരണ നിരക്കിൽ കുറവ് രേഖപ്പെടുത്തിയതായി മോട്ടോർ വാഹന വകുപ്പ്. 2023 ൽ അപകട മരണ നിരക്ക് 4080 ആയിരുന്നു. എന്നാൽ കഴിഞ്ഞ വർഷം 3714 പേരാണ് അപകടത്തിൽ മരിച്ചത്. തുടർച്ചയായി രണ്ടാമത്തെ വർഷമാണ് മരണ നിരക്കിൽ കുറവ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം മരിച്ചവരിൽ ഇരുചക്രവാഹന യാത്രക്കാരായിരുന്നു കൂടുതൽ. 2025 ന്റെ തുടക്കത്തിൽ അടക്കം കേരളത്തിൽ പലയിടങ്ങളിൽ വാഹനാപകടത്തിൽ ജീവനുകള്‍ പൊലിഞ്ഞിരുന്നു.
Read more

എ വി റസല്‍ സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി

കോട്ടയം : സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറിയായി എ വി റസലിനെ തെരഞ്ഞെടുത്തു. ജില്ലാ കമ്മറ്റിയിലേക്ക് പുതിയതായി 6 അംഗങ്ങളെ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ റസ്സൽ തന്നെയാണ് ജില്ലാ സെക്രട്ടറി. 2022 ജനുവരിയില്‍ നടന്ന ജില്ലാ സമ്മേളനത്തിലാണ് ആദ്യമായി റസല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്. കോട്ടയം ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. ബി ശശി കുമാർ, സുരേഷ് കുമാർ, ഷീജാ അനിൽ കെ.കെ.രഞ്ജിത്ത്, സുഭാഷ് ടി വർഗീസ്, കെ. ജയകൃഷ്ണൻ എന്നിവരെയാണ് പുതിയതായി ഉള്‍പ്പെടുത്തിയത്. എ വി റസൽ, […]
Read more

കോസ്റ്റ് ഗാർഡ് ഹെലികോപ്ടർ തകർന്ന് മൂന്ന് പേർ മരിച്ചു

ഗുജറാത്തിലെ പോർബന്തർ വിമാനത്താവളത്തിൽ ഹെലികോപ്റ്റർ തകർന്നുവീണു. അപകടത്തിൽ മൂന്ന് പേർ മരിച്ചു. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. എഎച്ച്എൽ ധ്രുവ് ഹെലികോപ്റ്റർ ആണ് അപകടത്തിൽപെട്ടത്. രണ്ട് പൈലറ്റുമാര്‍ അടക്കമുള്ളവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്. പതിവ് പരിശീലന പരിപാടിക്കിടെയായിരുന്നു അപകടം. അപകടകാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. കോസ്റ്റ് ഗാർഡിൻ്റെ മറ്റൊരു ഹെലികോപ്റ്റർ കടലിൽ തകർന്ന് രണ്ട് മാസത്തിന് ശേഷമാണ് അപകടമുണ്ടായത്.
Read more

പ്രൊഫസര്‍ അമ്പിളിയായി ജഗതി ശ്രീകുമാർ

മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാർ വർഷങ്ങൾക്ക് ശേഷം വൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഹാസ്യതാരമായും വില്ലനായും സ്വഭാവ നടനായുമൊക്കെ വിസ്മയം തീർത്ത ജഗതി ശ്രീകുമാറിന് ഇന്ന് എഴുപത്തിനാലാം പിറന്നാളാണ്. പിറന്നാൾ ദിനത്തിൽ തിരിച്ചു വരവ് പ്രഖ്യാപിച്ചിരിക്കുകയാണ്. ആരാധകരെല്ലാം അദ്ദേഹത്തിന്റെ തിരിച്ചു വരവിനായുള്ള കാത്തിരിപ്പിലാണ് . സിബിഐ 5 ലാണ് അവസാനമായി അഭിനയിച്ചത്. നടൻ അജു വർഗീസാണ് ഈ വാർത്ത സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന ‘വല’ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവിന് ഒരുങ്ങുന്നത്. പ്രൊഫസര്‍ […]
Read more

കാക്കനാട് ആക്രി ഗോഡൗണില്‍ വന്‍ തീപിടിത്തം

കാക്കനാട് : കാക്കനാട് ചെമ്പുമുക്കിന് സമീപം ആക്രിക്കടക്ക് തീ പിടിത്തം. അഗ്നിശമന സേന സ്ഥലത്തെത്തി തീ അണയ്ക്കുകയാണ്. തീ പിടിത്തത്തിന് കാരണമെന്തെന്ന് വ്യക്തമല്ല . ആക്രി കട ഉടമ ഉള്‍പ്പെടെ സ്ഥലത്തുണ്ട്. വലിയ രീതിയിൽ തീ ആളി പടർന്നിരുന്നു. തീ കൂടുതൽ സ്ഥലത്തേക്ക് വ്യാപിച്ചിട്ടില്ല. ഞായറാഴ്ച ആയതിനാല്‍ അധികം ജോലിക്കാർ ഉണ്ടായിരുന്നില്ല. . ഇരുമ്പ്, ഇലക്ട്രോണിക്, പേപ്പര്‍ അടക്കമുള്ള ആക്രി വസ്തുക്കളാണ് ഗോഡൗണില്‍ ഉണ്ടായിരുന്നത്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix