Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

വയനാട് ദുരന്തം : ഹൈക്കോടതി ഇന്ന് ഹർജി വീണ്ടും പരിഗണിക്കും

വയനാട് ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസുമാരായ ഡോ. എ കെ ജയശങ്കരന്‍ നമ്പ്യാര്‍, എസ് ഈശ്വരന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് സംബന്ധിച്ച കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തും. ഫണ്ടിലെ നീക്കിയിരുപ്പ് തുകയിൽ പല ആവശ്യങ്ങൾക്കായി നേരത്തെ മാറ്റി വെച്ച പണത്തിന്റെ മൊത്തം കണക്ക്, വയനാടിനായി വേണ്ട അധിക സഹായം എന്നിവ സംബന്ധിച്ച റിപ്പോർട്ടുകളാണ് സർക്കാർ ഇന്ന് കോടതിയിൽ […]
Read more

ആയുഷ് മേഖലയിലെ വിവിധ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ

തിരുവനന്തപുരം : ആയുഷ് മേഖലയിലെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ നടക്കും. ആരോഗ്യ വകുപ്പ് മന്ത്രി വിണാ ജോർജ് നാളെ വൈകുന്നേരം 4 മണിക്ക് ഉദ്ഘാടനം നിർവ്വഹിക്കും. 24 ആയുഷ് ആരോഗ്യ കേന്ദ്രങ്ങളില്‍ 14.05 കോടി രൂപയുടെ പദ്ധതിയാണ് വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടക്കുന്നത്. പുതിയ ഒപി കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിക്കുന്ന തിരുവനന്തപുരം കോട്ടൂർ സർക്കാർ ആയുർവേദ ആശുപത്രിയിൽ വച്ച് നടത്തുന്ന സംസ്ഥാനതല ഉദ്ഘാടനത്തിൽ ആരോഗ്യ മന്ത്രി നേരിട്ടും […]
Read more

പിറവത്ത് പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

പിറവം : എറണാകുളം പിറവത്ത് പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. പിറവം രാമമംഗലം പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായ ബിജുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . ഉച്ചക്ക് 12 മണിയോടെയാണ് തൂങ്ങി മരിച്ച നിലയിൽ ബിജുവിനെ അയൽവാസികൾ കണ്ടെത്തിയത്. മൃതദേഹം പിറവം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
Read more

മോസ്‌കോയിൽ സ്‌ഫോടനത്തിൽ ലെഫ്റ്റനൻ്റ് ജനറൽ കൊല്ലപ്പെട്ടു

മോസ്‌കോയിൽ നടന്ന ബോംബ് സ്ഫോടനത്തിൽ റഷ്യൻ ഫെഡറേഷന്റെ സായുധ സേനയുടെ റേഡിയേഷൻ, കെമിക്കൽ, ബയോളജിക്കൽ പ്രൊട്ടക്ഷൻ ഫോഴ്‌സിൻ്റെ തലവൻ ഇഗോർ കിറിലോവും അദ്ദേഹത്തിന്റെ സഹായിയും കൊല്ലപ്പെട്ടു. ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായതെന്നാണ് വിവരം. പൊട്ടിത്തെറിയിൽ പ്രദേശത്തെ കെട്ടിടങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഉക്രെയ്‌നിൽ നിരോധിത രാസായുധം പ്രയോഗിച്ചതിന് കിറില്ലോവിനെതിരെ കുറ്റം ചുമത്തി ഒരു ദിവസത്തിന് ശേഷമാണ് ഈ സംഭവം ഉണ്ടാവുന്നത്. വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

വാല്‍പ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു

വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു. വാൽപ്പാറ സ്വദേശി ചന്ദ്രനാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച്ച വാൽപ്പാറയ്ക്ക് സമീപം ഗജം മുടി എസ്റ്റേറ്റില്‍ പുലർച്ചെ ആന തേയിലത്തോട്ടത്തിലെ തൊഴിലാളികള്‍ താമസിക്കുന്നിടത്തേക്ക് ഓടിക്കയറുകയായിരുന്നു. ആളുകൾ അവിടെ നിന്ന് ചിതറിയോടി . ഓടുന്നതിനിടെയാണ് ചന്ദ്രനും ഒപ്പം ഉണ്ടായിരുന്നവർക്കും പരിക്കേൽക്കുന്നത്. ആക്രമണത്തില്‍ ചന്ദ്രന്‍ ഉള്‍പ്പെടെ നാലുപേര്‍ക്കാണ് പരിക്കേറ്റത്
Read more

കാറില്‍ ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവം : പ്രതികൾ പിടിയിൽ

വയനാട് :വയനാട് മാനന്തവാടിയിൽ ആദിവാസിയെ അരക്കിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയ സംഭവത്തില്‍ പ്രതികളെ പൊലീസ് പിടികൂടി. ഹർഷിദ്‌, അഭിറാം എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഹർഷിദാണ് കാർ ഓടിച്ചിരുന്നത്. കേസിലെ മറ്റ് 2 പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. മാനന്തവാടിയില്‍ വിനോദസഞ്ചാരത്തിനെത്തിയവര്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് കൂടല്‍കടവ് ചെമ്മാട് നഗറിലെ മാതനെ അരകിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചത്. ഗുരുതരമായി പരിക്കേറ്റ മാതന്‍ മാനന്തവാടി ആശുപത്രിയില്‍ ചികിത്സയിലാണ്. കൈയ്ക്കും കാലിനും പുറത്തും സാരമായി പരിക്കേറ്റെന്ന് മാതന്‍ പറഞ്ഞു.
Read more

റോഡുകളിൽ മിഴി തുറക്കാനൊരുങ്ങി കൂടുതൽ എഐ ക്യാമറകൾ; നിരീക്ഷണം ശക്തമാകും

തിരുവനന്തപുരം: സംസ്ഥാനത്തെ വർധിച്ചുവരുന്ന വാഹന അപകട പരമ്പരയിൽ സുപ്രധാന തീരുമാനങ്ങളുമായി മോട്ടോർ വാഹന വകുപ്പ്- പൊലീസ് സംയുക്ത യോഗം. എഡിജിപി മനോജ് എബ്രഹാം ഗതാഗത കമ്മീഷണർ സി.എച്ച് നാഗരാജു എന്നിവർ ജില്ലാ പൊലീസ് മേധാവിമാരുമായിട്ടാണ് ചർച്ച നടത്തിയത്.സംസ്ഥാനത്തെ റോഡുകളിൽ എംവിഡിയും പൊലീസും സംയുക്തമായി പകലും രാത്രിയും പരിശോധന നടത്തും. ആദ്യ പരിശോധന അപകട മേഖലകളിലായിരിക്കും. അമിതവേഗം, മദ്യപിച്ചുള്ള വാഹനമോടിക്കൽ, അമിതഭാരം കയറ്റൽ, അശ്രദ്ധമായി വാഹനമോടിക്കൽ, ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കാതെയുള്ള യാത്ര എന്നിവ കൂടുതലായി ശ്രദ്ധിക്കും. മദ്യപിച്ച് […]
Read more

റാന്നിയിലെ കൊലപാതകത്തിലെ പ്രതികൾ പിടിയിൽ

പത്തനംതിട്ട : പത്തനംതിട്ട റാന്നിയിൽ ബീവറേജസ് കോർപ്പറേഷന് മുന്നിൽ ഉണ്ടായ സംഘര്‍ഷത്തിൽ അമ്പാടി എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പിടിയിൽ. അരവിന്ദ്, ശ്രീക്കുട്ടൻ, അജോയ് എന്നിവരാണ് പിടിയിലായത് . ബിവറേജസിന് മുന്നിലുണ്ടായ സംഘര്‍ഷത്തിനൊടുവിലാണ് ഈ മൂവർ സംഘം അമ്പാടിയെ കൊലപ്പെടുത്തിയത്. പ്രതികൾ എറണാകുളത്തേക്ക് രക്ഷപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. അതേ തുടർന്ന് പൊലീസ് അന്വേഷണം കർശനമാക്കി. എറണാകുളത്ത് നിന്ന് പ്രതികളെ കണ്ടെത്തി. കഴിഞ്ഞ ദിവസം റാന്നിയിലെ ബീവറേജസ് കോർപ്പറേഷന് സമീപത്ത് യുവാക്കൾ തമ്മിൽ സംഘർഷങ്ങൾ ഉണ്ടായി. […]
Read more

ചോദ്യ പേപ്പർ ചോർച്ച : വിദ്യാഭ്യാസ വകുപ്പിന്റെ പരാതിയിൽ അന്വേഷണം ക്രൈബ്രാഞ്ചിന് കൈമാറി

ചോദ്യ പേപ്പർ ചോർച്ചയിൽ അന്വേഷണം ക്രൈബ്രാഞ്ചിന് കൈമാറി. വിദ്യാഭ്യാസ വകുപ്പിന്റെ പരാതിയിൽ ഡിജിപി ഉത്തരവിറക്കി. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. കഴിഞ്ഞ ദിവസമാണ് ചോദ്യപേപ്പർ യൂട്യൂബ് ചാനലുകളിലൂടെ പുറത്ത് വന്നത്. ഈ വിഷയത്തിൽ ഡിജിപിക്കും സൈബർ പൊലീസിനും പരാതി നൽകിയിരുന്നു. ഇത് ഗൗരവകരമായ സംഭവമാണെന്നും കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഇന്ന് ഉന്നതതലയോഗം ചേരും. ചോദ്യപേപ്പർ അച്ചടിച്ചതിൽ ഏതേലും തരത്തിൽ […]
Read more

പതിനഞ്ച് ദിവസം കൊണ്ട് മരിച്ചത് ഇരുപതിലേറെപ്പേര്‍; മരണം വിതക്കുന്ന ഡിസംബർ

ഡിസംബർ മാസം തുടങ്ങി 15 ദിവസങ്ങൾ പിന്നിടുമ്പോൾ സംസ്ഥാനത്ത് വിവിധ വാഹന അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം ഇരുപതിലേറെയാണ്. മൂന്നു പേരില്‍ കൂടുതല്‍ മരിച്ച മൂന്ന് അപകടങ്ങളാണു രണ്ടാഴ്ച കൊണ്ട് ഉണ്ടായത്. അതില്‍ ഒടുവിലത്തേതാണു പത്തനംതിട്ട മുറിഞ്ഞകല്ല് ജംങ്ഷനില്‍ ഉണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരണപ്പെട്ടത്. ഡിസംബര്‍ ആരംഭിച്ചത് ആലപ്പുഴ കളര്‍കോട് ജങ്ഷനില്‍ ഉണ്ടായ വാഹനാപടത്തില്‍ ആറു മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചെന്ന നടുക്കത്തോടെയാണ്. എല്ലാവരും ഒന്നാം വർഷ വിദ്യാർത്ഥികൾ ആയിരുന്നു. ഡിസംബര്‍ രണ്ട് തിങ്കളാഴ്ച രാത്രി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix