Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

മുനമ്പത്തേ സമരത്തിന് പരിഹാരം കാണുന്നത് വരെ കൂടെയുണ്ടാകുമെന്ന് രാജീവ്‌ ചന്ദ്രശേഖർ

കൊച്ചി: മുനമ്പത്തേത് ഒരു പ്രദേശിക പ്രശ്നമല്ല, അതൊരു ഭരണഘടന പ്രശ്നംകൂടിയാണെന്ന് മുൻ കേന്ദ്രമന്ത്രി രാജീവ്‌ ചന്ദ്രശേഖർ. സമരത്തിന്റെ ആദ്യ ദിവസം മുതൽ മുനമ്പത്തുകാർക്ക് പിന്തുണയുമായി ഒപ്പമുണ്ട്. ഈ പ്രശ്നത്തിന് പരിഹാരം കാണുന്നത് വരെ കൂടെയുണ്ടാകുമെന്നും രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു. മുനമ്പം സമര ഭൂമിയിൽ നേരിട്ടെത്തി സമരക്കാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി നേതാവ് അഡ്വ. ഷോൺ ജോർജ്, മൈനോരിറ്റി മോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് എന്നിവർക്കൊപ്പമാണ് രാജീവ്‌ ചന്ദ്രശേഖർ മുനമ്പത്തെ സമര പന്തലിൽ എത്തിയത്. മുനമ്പത്ത് നടക്കുന്നത് […]
Read more

കോഴിക്കോട് തെരുവുനായ ആക്രമണം

കോഴിക്കോട് : കോഴിക്കോട് വെള്ളിപ്പറമ്പിൽ തെരുവുനായ ആക്രമണം. പത്തിലധികം ആളുകൾക്ക് നായയുടെ കടിയേറ്റു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രാവിലെ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ കടിച്ച നായ പോയ വഴിയേ കണ്ണിൽ കണ്ട ആളുകളെയെല്ലാം ഓടിച്ചിട്ട് കടിക്കുകയായിരുന്നു.
Read more

സ്കൂളിലെ ക്രിസ്‌മസ്‌ ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് നേതാക്കൾ അറസ്റ്റിൽ

പാലക്കാട് : പാലക്കാട് സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമിച്ച വിശ്വഹിന്ദു പരിഷത്ത് നേതാക്കൾ അറസ്റ്റിൽ. പാലക്കാട് നല്ലേപ്പിള്ളി ഗവ. യു പി സ്കൂളിലാണ് സംഭവം. നല്ലേപ്പള്ളി സ്വദേശികളായ കെ അനിൽകുമാർ,സുശാസനൻ , തെക്കുമുറി വേലായുധൻ എന്നിവരാണ് അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ക്രിസ്‌മസ്‌ ആഘോഷം നടക്കുന്നതിടെയാണ് വിശ്വ ഹിന്ദു പരിഷത്തിന്റെ നേതാക്കൾ എത്തി പ്രശ്നം ഉണ്ടാക്കിയത്. ക്രിസ്മസ് അല്ല ശ്രീകൃഷ്ണ ജയന്തിയാണ് ആഘോഷിക്കേണ്ടതെന്ന് പറഞ്ഞായിരുന്നു അതിക്രമം. വിദ്യാർഥികളുടെ മുന്നിൽ […]
Read more

എ‍‍ഡിജിപി എംആർ അജിത് കുമാറിന് ക്ലീൻചിറ്റ്

തിരുവനന്തപുരം : എ‍‍ഡിജിപി എംആർ അജിത് കുമാറിന് വിജിലൻസിന്റെ ക്ലീൻ ചിറ്റ്. കേസിൽ അന്തിമ റിപ്പോർട്ട് അന്വേഷണ സംഘം രണ്ടാഴ്ചക്കുള്ളിൽ ‍ഡിജിപിക്ക് കൈമാറും. അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിർമാണം, കുറവൻകോണത്തെ ഫ്ലാറ്റ് വിൽപ്പന, മലപ്പുറം എസ് പിയുടെ ക്യാംപ് ഓഫീസിലെ മരംമുറി അടങ്ങിയ ആരോപണങ്ങളിലാണ് അജിത് കുമാറിന് വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയിരിക്കുന്നത്. മൂന്ന് മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഈ ആരോപണങ്ങളിൽ യാതൊരു കഴമ്പുമില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. പി വി അൻവർ എംഎൽഎ ഉന്നയിച്ച […]
Read more

വയനാട് പുനരധിവാസം : പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്

തിരുവനന്തപുരം : വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ഓൺലൈനായാണ് യോഗം ചേരുക. സ്ഥലമേറ്റെടുക്കലിലും വീടുകളുടെ നിർമ്മാണത്തിലും അന്തിമ തീരുമാനം ഇന്ന് ഉണ്ടാകും. ടൗൺഷിപ്പ് നിർമ്മാണം എങ്ങനെ വേണം എന്നതിലും ആരെ ഏൽപിക്കണമെന്നതിലും തീരുമാനമെടുക്കും. മാത്രമല്ല, പുനരധിവാസം രണ്ട് ഘട്ടമായി നടത്തുന്നത് ചർച്ച ചെയ്യും. ഉറ്റവരും വീടും സ്ഥലവും നഷ്ടമായവർക്കായിരിക്കും ആദ്യ പരിഗണന. ജനുവരിയോടെ ഗുണഭോക്താക്കളുടെ പട്ടിക പൂർത്തിയാക്കാനാണ് തീരുമാനം.
Read more

ശബരിമലയിലേക്ക് തങ്ക അങ്കി ഘോഷയാത്ര ആരംഭിച്ചു

ശബരിമല : ശബരിമലയിൽ മണ്ഡലവിളക്കിന് അയ്യപ്പ വി​ഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ടു. പുലർച്ചെ അഞ്ചുമണി മുതൽ വിശ്വാസികൾക്ക് തങ്ക അങ്കി ദർശിക്കാനുള്ള അവസരം ഒരുക്കിയിരുന്നു. ഘോഷയാത്ര ഡിസംബർ 25 ബുധനാഴ്ച ഒന്നരയോടെ പമ്പയിലെത്തിച്ചേരും. മൂന്നര വരെ പമ്പയിൽ തങ്ക അങ്കി ദർശനത്തിന് അവസരം ഉണ്ടാകും. ദർശനത്തിനുശേഷം ഘോഷയാത്ര പുറപ്പെട്ട് 6.15ന് സന്നിധാനത്തെത്തും. ആറരക്ക് തങ്ക അങ്കി അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തും.
Read more

ട്രെയിനിൽ ടിടിഇക്ക് നേരെ വീണ്ടും കൈയേറ്റം; യാത്രക്കാരൻ അറസ്റ്റിൽ

കോഴിക്കോട്: ടിടിഇയ്ക്കുനേരെ വീണ്ടും കൈയേറ്റം. അക്രമം നടത്തിയ യാത്രക്കാരന്‍ പിടിയിലായി. കണ്ണൂരിലേക്ക് പോവുകയായിരുന്ന യശ്വന്ത്പൂര്‍ എക്‌സ്പ്രസില്‍ രാവിലെ 8 മണിയോടെയാണ് സംഭവം. പരപ്പനങ്ങാടിക്കും ഫറോക്കിനും ഇടയില്‍ വെച്ചാണ്, ടി ടി ഇ വിനീത് രാജിനെ ഇയാള്‍ കൈയേറ്റം ചെയ്തത്. റിസര്‍വേഷന്‍ കോച്ചില്‍ നിന്നും മാറാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കൈയേറ്റം ചെയ്തത്. തട്ടിക്കയറിയ പ്രതി, വിനീത് രാജിന്റെ കൈവശമുള്ള ഐ പാഡ് തട്ടിത്തെറിപ്പിച്ചു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കോഴിക്കോട് റെയില്‍വെ പൊലീസാണ് യാക്കൂബിനെതിരെ കേസെടുത്തത്.
Read more

WWE താരം റേ മിസ്റ്റീരിയോ സീനിയർ അന്തരിച്ചു

പ്രശസ്ത ഡബ്ല്യൂ ഡബ്ല്യൂ ഇ താരം റേ മിസ്റ്റീരിയോ സീനിയർ അന്തരിച്ചു . 66 വയസായിരുന്നു. മിഗ്വൽ ഏഞ്ചൽ ലോപ്പസ് ഡിയാസ് എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. 1976 ഒരു ഗുസ്തിക്കാരനായാണ് മിസ്റ്റീരിയോ അരങ്ങേറ്റം കുറിച്ചത്. 2009 ൽ ഔദ്യോഗികമായി വിരമിച്ചെങ്കിലും ഈ രംഗത്തോടുള്ള സ്‌നേഹം കാരണം 2023 ൽ അദ്ദേഹം വീണ്ടും മത്സരത്തിന് ഇറങ്ങി. മെന്ററായും മിസ്റ്റീരിയോ കഴിവ് തെളിയിച്ചു. ഈ മേഖലയിലെ ശ്രദ്ധേയ താരമായ റേ മിസ്റ്റീരിയോ ജൂനിയറിന്റെ അമ്മാവനാണ് റേ മിസ്റ്റീരിയോ സീനിയർ.
Read more

കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതകം : പ്രതിക്ക് ഇരട്ട ജീവപര്യന്തം

കോട്ടയം : കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതക കേസിലെ പ്രതി ജോർജ് കുര്യന് ഇരട്ട ജീവപര്യന്തം ശിക്ഷ. 20 ലക്ഷം രൂപ പിഴയും ഒടുക്കണം. കോട്ടയം അഡീഷണല്‍ സെക്ഷന്‍സ് കോടതിയുടെയാണ് വിധി. വിവിധ വകുപ്പുകളിലായി 8 വർഷവും 3 മാസവും ശിക്ഷ ആദ്യം അനുഭവിക്കണം. അതിന് ശേഷമാണ് ഇരട്ട ജീവപര്യന്തം. പ്രതിയ്ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും ഇത് അപൂര്‍വ്വമായ കേസായി കണക്കാക്കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഈ കേസിൽ താൻ നിരപരാധിയാണെന്നും തന്റെ ഭാര്യയും കുട്ടികളും അടങ്ങുന്ന കുടുംബത്തെയും സംരക്ഷിക്കേണ്ടതുണ്ടെന്നും പ്രതി […]
Read more

മന്ത്രിയാകാനാകാത്തത് സമയദോഷം കൊണ്ടെന്ന് തോമസ് കെ തോമസ്

ആലപ്പുഴ: തനിക്ക് മന്ത്രിയാകാനാകാത്തത് സമയദോഷം കൊണ്ടെന്ന് എൻസിപി എസ് നേതാവ് തോമസ് കെ തോമസ് എംഎല്‍എ. പലവട്ടം ചര്‍ച്ച നടന്നിട്ടും ഫലം കണ്ടില്ല. ഇത് സമയദോഷം മൂലമാണെന്നാണ് എംഎല്‍എ പറയുന്നത്. മുന്‍ എംഎല്‍എ തോമസ് ചാണ്ടിയുടെ അനുസ്മരണ ദിനത്തോട് അനുബന്ധിച്ച് ചേന്നംങ്കരി സെയ്ന്റ് പോള്‍സ് മോര്‍ത്തോമാ പള്ളിയിലെ അദ്ദേഹത്തിന്റെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിസ്ഥാനം സംബന്ധിച്ച് കേന്ദ്രനേതൃത്വം ഇപ്പോഴും ഇടപെടലുകൾ നടത്തുന്നുണ്ട്. തന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് തീരുമാനം ശരത് പവാറിന്റേതാണ്. തോമസ് ചാണ്ടിയോട് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix