Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

ലീഗും കോൺഗ്രസ്സും വെച്ചുമാറുന്ന മണ്ഡലങ്ങൾ ഇതൊക്കെയാണ്

കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് നിലവിൽ മത്സരിക്കുന്ന ചില മണ്ഡലങ്ങൾ കോൺഗ്രസിനും കോൺഗ്രസ് മത്സരിക്കുന്ന ചില മണ്ഡലങ്ങൾ ലീഗിനും വിട്ടു നൽകുവാൻ ധാരണയായേക്കും. നിലവിൽ ലീഗിന്റെ കൈവശമുള്ള കൊല്ലം ജില്ലയിലെ പുനലൂർ, എറണാകുളം ജില്ലയിലെ കളമശ്ശേരി, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി തുടങ്ങിയ സീറ്റുകൾ ആകും കോൺഗ്രസിന് നൽകുക. അതേസമയം കോൺഗ്രസിന്റെ കൈവശമുള്ള കൊല്ലം ജില്ലയിലെ ചടയമംഗലം, ആലപ്പുഴ ജില്ലയിലെ കായംകുളം, എറണാകുളം ജില്ലയിലെ കൊച്ചി, പാലക്കാട് ജില്ലയിലെ പട്ടാമ്പി സീറ്റുകൾ ആകും തിരികെ ലീഗിന് […]
Read more

കശുവണ്ടി ഫാക്ടറിയുടെ ചിമ്മിനി തകർന്ന് വീണ് വിദ്യാർഥി മരിച്ചു

കൊല്ലം : കശുവണ്ടി ഫാക്ടറിയുടെ ചിമ്മിനി തകർന്ന് വീണ് പ്ലസ് ടു വിദ്യാർഥി മരിച്ചു. ചാത്തിനാംകുളം സ്വദേശി അനന്ദുവാണ്‌ മരിച്ചത്. കൊല്ലം ചാത്തിനാംകുളം അംബേദ്കർ കോളനിയിലെ സ്വകാര്യ കശുവണ്ടി ഫാക്ടറിയിലാണ് സംഭവം. ഈ ഫാക്ടറി നാളുകളായി പൂട്ടി കിടക്കുകയാണ്. വെള്ളിയാഴ്ച വൈകീട്ട് ഫാക്ടറിയുടെ പരിസരത്ത് സുഹൃത്തുക്കൾക്ക് ഒപ്പം ഇരിക്കുകയായിരുന്നു അനന്ദു. ഇതിനിടെയാണ് ചിമ്മിനി തകർന്ന് വീണത്. സംഭവം ഉണ്ടായ ഉടൻ എല്ലാവരും അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. അനന്ദു കൂടെയുണ്ടെന്നാണ് സുഹൃത്തുക്കൾ കരുതിയത്. രാത്രിയോടെയാണ് അനന്ദുവിനെ കാണാനില്ലെന്ന് […]
Read more

സുസുക്കി മോട്ടോഴ്സ് മുൻ ചെയർമാൻ ഒസാമു സുസുക്കി അന്തരിച്ചു

സുസുക്കി മോട്ടോഴ്സിന്റെ മുൻ ചെയർമാനായിരുന്ന ഒസാമു സുസുക്കി അന്തരിച്ചു. ലിംഫോമ ബാധിച്ച് ചികിത്സയിലായിരുന്നു അദ്ദേഹം. 40 വർഷത്തോളം അദ്ദേഹം സുസുക്കിയിൽ പ്രസിഡന്റ്, ചെയർമാൻ, സിഇഒ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2015 ജൂണിൽ പ്രസിഡന്റ് സ്ഥാനം മകന് കൈമാറുകയുണ്ടായി. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട കാറായ മാരുതി 800 ന്റെ ഉപജ്ഞാതാവ് കൂടിയാണ് അദ്ദേഹം. ഒസാമു ബാങ്ക് ഉദ്യോ​ഗസ്ഥനായിരുന്നു. 1958-ൽ സുസുക്കി മോട്ടോർ കോർപ്പറേഷനിൽ ചേർന്നു. ജൂനിയർ മാനേജ്മെന്റ് തസ്തികകളുൾപ്പെടെ വിവിധ തസ്തികകളിൽ പ്രവർത്തിച്ച് 1963-ൽ ഡയറക്‌ടറായി സ്ഥാനക്കയറ്റം ലഭിച്ചു. 2021 […]
Read more

ലഷ്കർ ഇ തൊയ്ബ നേതാവ് അബ്ദുൾ റഹ്മാൻ മക്കി അന്തരിച്ചു

മുബൈ സ്ഫോടത്തിന്റെ സൂത്രധാരനും ലഷ്കർ ഇ തൊയ്ബയുടെ നേതാവുമായ അബ്ദുൾ റഹ്മാൻ മക്കി അന്തരിച്ചു. ഉയർന്ന പ്രമേഹത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. 166 പേരെ കൊല്ലപ്പെടുത്തിയ മുബൈ സ്ഫോടനത്തിൽ മക്കി സാമ്പത്തിക സഹായം നൽകിയിരുന്നു . ധനസഹായം നൽകിയ കേസിൽ മക്കിയെ 2020 ൽ കോടതി ആറ് മാസത്തെ തടവ് ശിക്ഷക്ക് വിധിച്ചിരുന്നു. 2023 ൽ ഐക്യരാഷ്ട്രസഭ ഇയാളെ ആഗോള ഭീകരനായി പ്രഖ്യാപിക്കുകയും ആസ്തി മരവിപ്പിക്കൽ, യാത്രാ നിരോധനം, ആയുധ ഉപരോധം എന്നിവയ്ക്ക് വിധേയനാക്കുകയും ചെയ്തു.
Read more

നവകേരള ബസ് വീണ്ടും നിരത്തിലക്ക്

നവകേരള ബസ് വീണ്ടും നിരത്തിലക്ക്. കോഴിക്കോട് – ബംഗുളുരു റൂട്ടിൽ ബസ് സർവീസ് പുനരാരംഭിക്കും. ബസ് കൂടുതൽ രൂപമാറ്റങ്ങൾ വരുത്തി ബംഗളുരുവിൽ നിന്ന് കോഴിക്കോട് എത്തിച്ചു. സീറ്റുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. 11 സീറ്റുകളാണ് അധികമായി വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ സീറ്റുകളുടെ എണ്ണം 37 ആയി. ബസിലുണ്ടായിരുന്ന എസ്കലേറ്റർ, പിൻ ഡോർ എന്നിവ ഒഴിവാക്കി. ശൗചാലയം നിലനിർത്തിയിട്ടുണ്ട്. മുൻപ് ഉണ്ടായിരുന്ന ബസ് നിരക്ക് കുറച്ചു. നേരത്തെ 1280 രൂപ ആയിരുന്നു ബസ് നിരക്ക്. ഇന്നലെ ബംഗുളുരു – കോഴിക്കോട് യാത്രയിൽ […]
Read more

തിരുവനന്തപുരത്ത് ഏറ്റുമുട്ടുക പാലോട് രവിയും എ എ റഹീമും വി വി രാജേഷും

നിയമസഭാ തെരഞ്ഞെടുപ്പിന് ഒന്നരവർഷക്കാലം മാത്രം ബാക്കി നിൽക്കെ സ്ഥാനാർത്ഥി ചർച്ചകൾ മുന്നണികളിലും പാർട്ടികളിലും തുടങ്ങിയതായി സൂചന. തലസ്ഥാന നഗരിയായ തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാർത്ഥികളുമാ യി ബന്ധപ്പെട്ട ചില സൂചനകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നിലവിൽ ആന്റണി രാജുവാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. കാലങ്ങളായി സിപിഎം മത്സരിച്ചിരുന്ന മണ്ഡലം കഴിഞ്ഞതവണ ആന്റണി രാജുവിന്റെ ജനാധിപത്യ കേരള കോൺഗ്രസിന് നൽകുകയായിരുന്നു. തുടർച്ചയായി കോൺഗ്രസ് വിജയിച്ചിരുന്ന മണ്ഡലത്തിൽ ആന്റണി രാജു ആധികാരിക വിജയം നേടുകയായിരുന്നു. മുൻപ് ആരോഗ്യ മന്ത്രി കൂടിയായിരുന്ന വിഎസ് ശിവകുമാറിനെ പരാജയപ്പെടുത്തിയായിരുന്നു […]
Read more

സംഭാവനകളിൽ മുൻപിൽ ബിജെപി; ലഭിച്ചത് 2,244 കോടി, കോൺ​ഗ്രസിന് 288.9 കോടി

ന്യൂഡൽഹി: 2023-24 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ സംഭാവന ലഭിച്ച രാഷ്ട്രീയ പാർട്ടിയായി ബിജെപി. 2,244 കോടി രൂപയാണ് 2023-24 സാമ്പത്തിക വർഷത്തിൽ ബിജെപിക്ക് സംഭാവനയായി ലഭിച്ചത്. 2022-23 സാമ്പത്തിക വർഷത്തെ സംഭാവനയുടെ മൂന്നിരട്ടി വരും ഇത്. അതേസമയം, കോൺഗ്രസിന് 288.9 കോടി രൂപയാണ് സംഭാവനയായി ലഭിച്ചത്. മുൻ വർഷം ഇത് 79.9 കോടി രൂപയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സെെറ്റിലാണ് സംഭാവനകളെ കുറിച്ചുള്ള വിശദവിവരമുള്ളത്. പ്രൂഡൻ്റ് ഇലക്ടറൽ ട്രസ്റ്റിൽ നിന്ന് 723.6 കോടി രൂപയുടെ സംഭാവന ബിജെപിക്കും […]
Read more

കുതിച്ചുയർന്ന് സ്വർണവില; പവന് ഇന്ന് കൂടിയത് 200 രൂപ

കൊച്ചി: സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. പവന് 200 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ പവന് വില 57,000 രൂപയിലെത്തി. ഒരു ഗ്രാമിന് 25 രൂപയും വർദ്ധിച്ചു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 7125 രൂപയാണ്.മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ കഴിഞ്ഞ ദിവസം പവന് 80 രൂപയുടെ വർദ്ധനവുണ്ടായിരുന്നു. ഒരാഴ്ചയ്ക്കുശേഷമാണ് സ്വർണ വില വീണ്ടും 57000 രൂപയിലേക്ക് എത്തുന്നത്. ഒരു ഗ്രാം 18 ക്യാരറ്റ് സ്വർണ്ണത്തിൻറെ വില 20 രൂപയാണ് ഉയർന്നത് .വിപണി […]
Read more

പോക്സോ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നോ…?

2012ന് മുമ്പ് രാജ്യത്ത് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് വ്യക്തമായ നിയമമൊന്നും ഉണ്ടായിരുന്നില്ല. കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണവും ഉപദ്രവവും തടയുന്നതിനായി 2012ൽ നടപ്പാക്കിയ നിയമമാണ് പോക്‌സോ. ഇത് കൂടുതൽ ഫലപ്രദമാക്കാൻ പോക്‌സോ ഭേദഗതി ബിൽ 2019 കൊണ്ടുവന്നു. കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളിൽ വധശിക്ഷ നൽകാൻ ഈ ബിൽ വ്യവസ്ഥ ചെയ്യുന്നു. കുട്ടികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുകയും അവരുടെ ക്ഷേമം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഈ നിയമപ്രകാരം, കുട്ടിയെ 18 വയസിന് താഴെയുള്ള വ്യക്തിയായി നിർവചിക്കുകയും കുട്ടികളുടെ ശാരീരികവും […]
Read more

‘നിളയുടെ കഥാകാരന് വിട’; എംടി ഇനി ഓർമ

മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരൻ വിട വാങ്ങിയിരിക്കുകയാണ്. എല്ലാ അർത്ഥത്തിലും ഇതിഹാസം തീർത്ത സാഹിത്യകാരനായിരുന്നു അദ്ദേഹം. ജീവനുള്ള എത്രയോ കലാസൃഷ്ടികൾ എം ടി യുടെ തൂലികയിൽ പിറന്നിരിക്കുന്നു. സാഹിത്യവും സിനിമയും പത്രപ്രവർത്തനവുമടക്കം കൈവെച്ചതെല്ലാം പൊന്നാക്കിയ മഹാ വിസ്മയമായിരുന്നു അദ്ദേഹം. ദൃഢവും ശക്തവുമായിരുന്നു അദ്ദേഹത്തിന്‍റെ കഥകള്‍. പല കഥാപാത്രങ്ങളും നമ്മുടെയൊക്കെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങിയവയാണ്. ഏഴ് പതിറ്റാണ്ടിലേറെയായി തുടര്‍ന്നിരുന്ന എഴുത്തു ജീവിതമായിരുന്നു എം. ടി വാസുദേവന്‍ നായരുടേത്. അതില്‍ ചെറുകഥകളും നോവലുകളും ലേഖനങ്ങളും സിനിമകള്‍ വരെ ഉണ്ട്. 1965 ല്‍ മുറപ്പെണ്ണിന്‍റെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix