Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: wnews

സൈബര്‍ സുരക്ഷ: പ്രസക്തിയും അതിജീവനമെന്ന വെല്ലുവിളിയും; അഡ്വ.വിഷ്ണു വിജയൻ എഴുതുന്നു

സാമൂഹ്യ മാധ്യമങ്ങൾ ഒരേസമയം നന്മയുടെയും തിന്മയുടെയും പ്രചാരണം ഏറ്റെടുക്കാറുണ്ട്. വ്യക്തി അധിക്ഷേപങ്ങളുടെയും ആൾക്കൂട്ട വിചാരണകളുടെയും ഇടങ്ങളായി സാമൂഹ്യ മാധ്യമങ്ങൾ മാറുന്നത് നാം സമീപകാലത്ത് ഒരുപാട് കണ്ടതാണ്. ടെലിവിഷന്‍ താര ജോഡികളായ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും തമ്മിലുള്ള വിവാഹത്തിന്റെ ചിത്രങ്ങളുടെ കീഴിൽ പ്രത്യക്ഷപ്പെട്ട കമന്റുകൾ പലരുടെയും വൈകൃത മനസ്സുകൾ തുറന്നു കാട്ടുന്നതാണ്. സൈബർ ബുള്ളിങ്​ അഥവാ സൈബർ പീഡനങ്ങൾ വർദ്ധിച്ചു വരികയാണ്. കുട്ടികൾ മുതൽ മുതിർന്ന വ്യക്തികൾ വരെ സൈബർ ഭീഷണിയുടെ ഇരകളാകുന്നുണ്ട്. സൈബർ ബുള്ളിയിങ് കുട്ടികളുടെ […]
Read more

സീനിയര്‍ ആണ്‍കുട്ടികളുടെ വോളിയില്‍ കോഴിക്കോടിന് വിജയം

സംസ്ഥാനസ്‌കൂള്‍ കായികമേളയിലെ സീനിയര്‍ ആണ്‍കുട്ടികളുടെ വോളിബോളില്‍ ചാമ്പ്യന്‍മാരായി കോഴിക്കോട്. കഴിഞ്ഞ വര്‍ഷത്തെ വിജയികളായ കോട്ടയത്തെ തോല്‍പ്പിച്ചാണ് കോഴിക്കോട് ഒന്നാമതെത്തിയത്. ഒന്നിനെതിരേ മൂന്ന് സെറ്റുകള്‍ക്കാണ് വിജയം. തിരുവനന്തപുരം മൂന്നാം സ്ഥാനം നേടി.
Read more

ബോക്സിങ് വേദിയിൽ കൂട്ടത്തല്ല് ; കായിക മേളയിൽ കയ്യാങ്കളി

സംസ്ഥാന സ്കൂൾ കായികമേളയുടെ വേദിയിൽ കൂട്ടത്തല്ല്. എറണാകുളം ജില്ലയിൽ നടക്കുന്ന കായികമേളയിൽ കടയിരിപ്പ് ഗവണ്മെന്റ് സ്കൂളിലെ ബോക്സിങ് വേദിയിലാണ് സംഘാടകരും രക്ഷിതാക്കളും തമ്മിൽ ഏറ്റുമുട്ടിയത്. ബോക്സിങ് മത്സരത്തിൽ കണ്ണൂർ ജില്ലക്ക് ലഭിക്കേണ്ട അർഹമായ പോയിന്റ് നൽകിയില്ല എന്നായിരുന്നു കോ ഓർഡിനേറ്റർ ചന്ദ്രലാലിനെതിരെയുണ്ടായ ആരോപണം. തുടർന്ന് അത് വാക്ക് തർക്കത്തിലേക്കും കയ്യാങ്കളിയിലേക്കും മാറുകയായിരുന്നു. ബോക്സിങ് കോ ഓർഡിനേറ്റർ ആയ ചന്ദ്രലാലിനെതിരെ നേരത്തെ തന്നെ രക്ഷിതാക്കളുടെ പരാതി ഉണ്ടായിരുന്നു. തുടർന്ന് അദ്ദേഹത്തെ കോ ഓർഡിനേറ്റർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നും […]
Read more

പുതിയ ദൃശ്യങ്ങൾ പുറത്ത് വിട്ട സിപിഐഎം: മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് : ഉപതെരഞ്ഞെടുപ്പും പാതിരാറെയ്ഡും ആളികത്തുന്നു. കോൺ​ഗ്രസ് കളളപ്പണം കടത്തിയെന്ന ആരോപണത്തിൽ പുതിയ ദൃശ്യങ്ങൾ പുറത്ത് വിട്ട സിപിഐഎമ്മിന് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തിയിരിക്കുകയാണ്. രാഹുലും സുഹൃത്തും രണ്ട് വാഹനത്തിലാണ് ഹോട്ടലിൽ നിന്ന് കയറിയതെന്നും താൻ കയറിയത് ഷാഫി പറമ്പിലിന്റെ കാറിലാണെന്നും രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു. തൻ്റെ കാറിലാണ് സുഹൃത്ത് വന്നതെന്നും രാഹുൽ പറഞ്ഞു. ചില കാര്യങ്ങൾ സംസാരിക്കാനുണ്ടായിരുന്നത് കൊണ്ടാണ് ഷാഫിക്കൊപ്പം കാറിൽ കയറിയത്. സുഹൃത്ത് കൊണ്ടുവന്ന തന്റെ കാറിന് തകരാർ ഉണ്ടായതിനാൽ സർവീസിന് കൊടുക്കാൻ സുഹൃത്തിനെ […]
Read more

ദി സ്ക്രിപ്റ്റ് ക്രാഫ്റ്റുമായി പ്രഭാസ് ; സിനിമാമോഹികൾക്ക് പുത്തനവസരം

സ്വന്തമായി ഒരു സിനിമ ചെയ്യുക എന്ന സ്വപനമായി നടക്കുന്ന നിരവധി പേരുണ്ട്. അവരെ ആ സ്വപ്നത്തിലേക്ക് എത്തിക്കാൻ പുതിയ വെബ്‌സൈറ്റുമായി നടൻ പ്രഭാസ്. ദി സ്ക്രിപ്റ്റ് ക്രാഫ്റ്റ് എന്ന പേരിൽ ആരംഭിക്കുന്ന വെബ്സൈറ്റ് സിനിമ മോഹികൾക്ക് അവസരങ്ങളുടെ ഒരു പുതിയ ലോകം തുറന്നിടുന്നു. തല്പരരായ എഴുത്തുകാര്‍ക്ക് തിരക്കഥയുടെ ആശയം സമര്‍പ്പിക്കാം. 250 വാക്കുകളില്‍ ഒതുക്കി വേണം സമർപ്പിക്കാൻ. ഈ ആശയങ്ങള്‍ പ്രേക്ഷകര്‍ക്ക്‌ വായിക്കാനും അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാനും റേറ്റിംഗ് നല്‍കാനും അവസരമുണ്ട്. വൈവിധ്യമായ പുതിയ കഥകള്‍ കണ്ടെത്തുന്നതിന്‍റെ ഭാഗമായിട്ടാണ് […]
Read more

വയനാട്ടില്‍ കിറ്റില്‍ കുരുങ്ങി കോണ്‍ഗ്രസ്; വിതരണം ചെയ്തത് ഭക്ഷ്യയോഗ്യമല്ലാത്ത കിറ്റ്

വയനാട്ടില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണം അന്തിമഘട്ടത്തിലേക്ക് കടക്കവെ കിറ്റ് വിവാദത്തില്‍ ഉലഞ്ഞ് കോണ്‍ഗ്രസ്. ഒന്നല്ല, രണ്ട് തരം കിറ്റുകളാണ് കോണ്‍ഗ്രസിന് തലവേദന സൃഷ്ടിക്കുന്നത്. വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് മേപ്പാടി പഞ്ചായത്ത് വിതരണം ചെയ്ത ഭക്ഷ്യസാധനങ്ങള്‍ പുഴുവരിച്ചതാണെന്ന് കണ്ടെത്തിയിരിക്കുന്നു. കിറ്റിലുണ്ടായിരുന്ന അരി, റവ എന്നിവ ഭക്ഷ്യയോഗ്യമല്ല. ഒപ്പം ഉപയോഗിച്ച വസ്ത്രങ്ങള്‍ വിതരണം ചെയ്തതും തിരിച്ചടിയായി മാറി. മേപ്പാടി പഞ്ചായത്ത് ഭരണം കോണ്‍ഗ്രസിനാണ്. അതിനാല്‍ത്തന്നെ വിഷയത്തില്‍ മറുപടി പറയേണ്ട ബാധ്യത പാര്‍ട്ടിക്കുണ്ട്. പുഴുവരിച്ച ഭക്ഷ്യധാന്യങ്ങളുമായി പഞ്ചായത്ത് ഓഫീസിലെത്തിയാണ് ദുരന്തബാധിതര്‍ […]
Read more

ആന്റിബയോട്ടിക് സാക്ഷരത : വീട്ടില്‍ നേരിട്ടെത്തിയുള്ള ബോധവത്ക്കരണവുമായി ആരോഗ്യ പ്രവര്‍ത്തകര്‍

തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാന്‍ സംസ്ഥാന വ്യാപകമായി വിവിധ തരത്തിലുള്ള എഎംആര്‍ (ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ്) അവബോധ പരിപാടികള്‍ നടത്തി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആന്റിബയോട്ടിക്കുകള്‍ തിരിച്ചറിയാനായി അവ നീല നിറത്തിലുള്ള പ്രത്യേക കവറുകളില്‍ നല്‍കാനുള്ള പദ്ധതി ആരംഭിച്ചു. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് നല്‍കരുതെന്ന് മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. ഇതുകൂടാതെ എഎംആര്‍ അവബോധം താഴെത്തട്ടില്‍ എത്തിക്കുന്നതിനുള്ള പരിശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. ഇതിന്റെ ഭാഗമായി എറണാകുളം ജില്ലയില്‍ ആരോഗ്യ […]
Read more

രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്കാ ഗാന്ധിയുടേയും ചിത്രങ്ങള്‍ പതിപ്പിച്ച ഭക്ഷ്യകിറ്റുകള്‍ പിടികൂടി

വയനാട് തോല്‍പ്പെട്ടിയില്‍ നിന്ന് രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്കാ ഗാന്ധിയുടേയും ചിത്രങ്ങള്‍ പതിപ്പിച്ച ഭക്ഷ്യകിറ്റുകള്‍ പിടികൂടി. തെരഞ്ഞെടുപ്പ് ഫ്ളയിങ് സ്‌ക്വാഡാണ് ഭക്ഷ്യകിറ്റുകള്‍ പിടികൂടിയത്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ വീടിനോട് ചേര്‍ന്ന മില്ലില്‍ സൂക്ഷിച്ച നിലയിലായിരുന്നു കിറ്റുകള്‍. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് നല്‍കാനാണ് ഈ വസ്തുക്കള്‍ എന്ന് കിറ്റില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. വയനാടിനെ ബാധിച്ച ദുരന്തത്തില്‍ കര്‍ണാടക കോണ്‍ഗ്രസ് ഒപ്പം നില്‍ക്കുന്നു എന്നും കിറ്റില്‍ എഴുതിയിട്ടുണ്ട്. കിറ്റുകള്‍ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് നല്‍കാനാണ് എത്തിച്ചതെന്നും തെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, […]
Read more

ട്രോളി ബാഗുമായി കെപിഎം ഹോട്ടലിൽ അല്ലല്ലോ അല്ലേ…

ഉപതെരഞ്ഞെടുപ്പും പാതിരാ റെയ്ഡും ട്രോളി വിവാദവും കത്തി നിൽക്കുന്നതിനിടയിൽ ഫേസ്ബുക്കിൽ ട്രോളി ബാഗുമായി പോസ്റ്റിട്ട് നടൻ ഗിന്നസ് പക്രു. നൈസ് ഡേ എന്ന ക്യാപ്ഷനോടെയാണ് ഗിന്നസ് പക്രുവിന്റെ പോസ്റ്റ്. പോസ്റ്റിന് താഴെ കെപിഎം ഹോട്ടലിൽ അല്ലല്ലോ എന്ന കമന്റുമായി രാഹുൽ മാങ്കൂട്ടത്തിൽ എത്തിയതോടെ പോസ്റ്റ് സോഷ്യൽമീഡിയയിൽ വൈറലാകുകയാണ്.
Read more

തെരഞ്ഞെടുപ്പിന്റെ ചൂടിൽ രഥോത്സവത്തിന് ഒരുങ്ങി പാലക്കാട്

പാലക്കാട്: ഉപതെരഞ്ഞെടുപ്പിന്റെ ചൂടിൽ ഇന്ന് കൽപ്പാത്തി രഥോത്സവം കൊടിയേറും. ഉത്സവനഗരിയാകാനൊരുങ്ങി പാലക്കാട്. വിശാലാക്ഷീ സമേത വിശ്വനാഥസ്വാമി ക്ഷേത്രം, പഴയ കൽപ്പാത്തി ലക്ഷ്മീനാരായണപ്പെരുമാള്‍ ക്ഷേത്രം,പുതിയ കൽപ്പാത്തി മന്തക്കര മഹാഗണപതിക്ഷേത്രം എന്നിവിടങ്ങളിലാണ് കൊടിയേറ്റ് നടക്കുക. ഉത്സവത്തിന്റെ ഒന്നാം നാളായ 13ന് രാവിലെ നടക്കുന്ന രഥാരോഹണത്തിന് ശേഷം വൈകീട്ട് രഥപ്രയാണം ആരംഭിക്കും. 15 ന് ദേവരഥസംഗമവും നടക്കും. തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ കൽപ്പാത്തി രഥോത്സവം സമാധാനപരമായി നടത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അതിനായി കൃത്യമായ സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പാക്കണമെന്ന് പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. […]
Read more

Recent News

Advertisement
WhiteswanTV Footer