Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: wnews

ഭോപ്പാലിനടുത്തുള്ള ഫാക്ടറിയിൽ നിന്ന് പിടികൂടിയത് 1800 കോടിയുടെ മയക്കുമരുന്ന്

ഭോപാൽ : മധ്യപ്രദേശിലെ ഭോപ്പാലിനടുത്തുള്ള ഫാക്ടറിയിൽ നിന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും (എൻ.സി.ബി) തീവ്രവാദ വിരുദ്ധ സ്‌ക്വാഡും (എ.ടി.എസ്) ചേർന്ന് നടത്തിയ റെയ്ഡിൽ 1800 കോടിയുടെ മയക്കുമരുന്ന് പിടികൂടി. ഫാക്‌ടറിയിൽ ഉൽപ്പാദിപ്പിച്ചിരുന്ന എം.ഡി (മെഫെഡ്രോൺ) മയക്കുമരുന്നുകളാണ് റെയ്ഡിൽ കണ്ടെടുത്തത്. അനധികൃത മയക്കുമരുന്ന് ഉൽപാദനവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ഗുജറാത്ത് മന്ത്രി ഹർഷ് സാങ്വി പ്രശംസിച്ചു. മയക്കുമരുന്ന് കടത്തും ദുരുപയോഗവും ചെറുക്കുന്നതിൽ നിയമ നിർവഹണ ഏജൻസികളുടെ അശ്രാന്ത പരിശ്രമത്തെയാണ് ഈ നേട്ടം […]
Read more

മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങള്‍ക്കൊപ്പം യാത്രാസൗകര്യവും വിപുലപ്പെടുത്തി കെഎസ്ആര്‍ടിസി

കോഴിക്കോട് : ഒക്ടോബർ ഒന്‍പത് മുതൽ നവംബർ ഏഴ് വരെ മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് സുഖകരമായ യാത്രാ സൗകര്യം ജനങ്ങള്‍ക്ക് ഉറപ്പുവരുത്തുന്നതിന് അധിക അന്തർസംസ്ഥാന സർവിസുകൾ ആരംഭിക്കാനൊരുങ്ങുകയാണ് കെ.എസ്.ആർ.ടി.സി. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് സർവിസുള്ളത്. ഓൺലൈൻ റിസർവേഷൻ സംവിധാനം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും സൗകര്യമുണ്ട്. യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവിസ് ആവശ്യമെങ്കിൽ നടത്തുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. http://www.onlineksrtcswift.com സൈറ്റിലൂടെയും ENTE KSRTC […]
Read more

ബി.ജെ.പി ഭരിക്കുന്നിടത്ത് സൗജന്യ വൈദ്യുതി ലഭ്യമാക്കിയാൽ ഞാൻ ബി.ജെ.പിക്ക് വേണ്ടി പ്രചാരണം നടത്തും ; അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി : ബി.ജെ.പിയുടെ “ഇരട്ട എഞ്ചിൻ” സർക്കാറുകൾ പരാജയമാണെന്ന് അരവിന്ദ് കെജ്രിവാൾ. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് എൻ.ഡി.എ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രധാനമന്ത്രി സൗജന്യ വൈദ്യുതി നൽകിയാൽ ബി.ജെ.പിക്ക് വേണ്ടി പ്രചാരണം നടത്തുമെന്നും അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ‘ജനതാ കി അദാലത്’ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു കെജ്‌രിവാൾ. ഹരിയാനയിൽ നിന്നും ജമ്മു കശ്മീരിൽ നിന്നും ബി.ജെ.പിയെ പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു. “ഫെബ്രുവരിയിൽ നടക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ബി.ജെ.പി ഭരിക്കുന്ന 22 സംസ്ഥാനങ്ങളിലും സൗജന്യ വൈദ്യുതി […]
Read more

മഴ കനക്കും ; മഴ മുന്നറിയിപ്പില്‍ മാറ്റം

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തിപ്രാപിച്ചിരിക്കുകയാണ്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്. അഞ്ച് ദിവസം മഴ ശക്തമായി തുടരാനാണ് സാധ്യതയെന്നാണ് നിഗമനം. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ […]
Read more

സ്വർണക്കടത്തുമായി ബന്ധപ്പെട്ട തന്‍റെ പരാമർശം മോശമായി ചിത്രീകരിച്ചു ; കെ.ടി ജലീൽ

മലപ്പുറം : സ്വർണക്കടത്തുമായി ബന്ധപ്പെട്ട തന്‍റെ പരാമർശം മോശമായി ചിത്രീകരിച്ചെന്നും മുസ്ലിം സമൂഹത്തിന്‍റെ നന്മക്കുവേണ്ടിയാണ് താൻ പറഞ്ഞതെന്നും കെ.ടി ജലീൽ. ഒരു സമുദായത്തെ മുഴുവൻ കുറ്റവാളികളാക്കുന്നതാണ് ജലീലിന്‍റെ പ്രസ്താവനയെന്നും ഇത് അപകടകരമാണെന്നും മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പ്രതികരിച്ചിരുന്നു. ഇതിനുള്ള മറുപടിയായിട്ടാണ് ജലീലിന്‍റെ വിശദീകരണം. താൻ സദുദ്ദേശ്യത്തോടെയുള്ള ഒരു പരാമർശമാണ് നടത്തിയത്. എന്നാൽ, തന്‍റെ വാക്കുകൾ വളച്ചൊടിച്ചു. സൈബർ ഇടത്തിൽ പരാമർശം തെറ്റായി പ്രചരിച്ചു. സ്വർണം കടത്തിയവരിൽ മത പണ്ഡിതന്മാരുമുണ്ട്. ലീഗ് വേദികളിൽ […]
Read more

കൊല്ലം- എറണാകുളം സ്പെഷ്യല്‍ മെമു സർവീസ് നാളെ മുതല്‍

കൊച്ചി : തിങ്കൾ മുതൽ വെള്ളിവരെ അഞ്ചുദിവസം കോട്ടയം വഴിയുള്ള കൊല്ലം- എറണാകുളം സ്പെഷ്യല്‍ മെമു സർവീസ് നാളെ മുതല്‍. രണ്ട് സ്റ്റോപ്പുകൾ കൂടി അനുവദിച്ചതോടെ സമയക്രമത്തിൽ മാറ്റമുണ്ടാകും. എട്ടു കോച്ചുകളുള്ള മെമുവാണ് സർവീസ് നടത്തുന്നത്. രാവിലെ 5.55ന് കൊല്ലത്തുനിന്നും ആരംഭിച്ച് 9.35ന് എറണാകുളത്ത് എത്തും. തിരിച്ച് 9.50ന് യാത്ര തുടങ്ങി 1.30ന് കൊല്ലത്തെത്തുന്ന രീതിയിലാണ് സർവീസ്. ശാസ്താംകോട്ട, കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, ഏറ്റുമാനൂര്‍, കുറുപ്പന്തറ, വൈക്കം റോഡ്, പുറവം റോഡ്, […]
Read more

വയലാർ രാമവർമ പുരസ്കാരം അശോകൻ ചരുവിലിന്

തിരുവനന്തപുരം : ഈ വർഷത്തെ വയലാർ രാമവർമ പുരസ്കാരം എഴുത്തുകാരൻ അശോകൻ ചരുവിലിന്. ഒരു ലക്ഷം രൂപയും ശിൽപി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമിച്ച ശിൽപവുമാണ് പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. അശോകൻ ചരുവിലിന്റെ ‘കാട്ടുർ കടവ്’ എന്ന നോവലാണ് പുരസ്കാരത്തിന് അർഹമായത്. 48ാം വയലാൽ പുരസ്കാരമാണ് പ്രഖ്യാപിച്ചത്. വയലാർ രാമവർമ മെമ്മോറിയൽ ട്രസ്റ്റാണ് പുരസ്കാരം നൽകുന്നത്. വയലാർ രാമവർമയുടെ ചരമദിനമായ ഒക്ടോബർ 27ന് വൈകീട്ട് തിരുവനന്തപുരത്ത് നിശാഗന്ധി ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. […]
Read more

മുഖ്യമന്ത്രി പേഴ്സണല്‍ സ്റ്റാഫിനെ കണ്ടതില്‍ അസാധാരണത്വമില്ല ; മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം : വാർത്തകൾ വ്യാജമായി സൃഷ്ടിച്ചെടുക്കാനുള്ള നിരുത്തരവാദപരമായ ശ്രമങ്ങൾക്ക് ഉദാഹരണമാണ് മുഖ്യമന്ത്രി ഓഫീസിൽ പേഴ്സണൽ സ്റ്റാഫിനെ കാണുന്നതും പ്രൈവറ്റ് സെക്രട്ടറിയും പൊളിറ്റിക്കൽ സെക്രട്ടറിയും അടക്കമുള്ളവർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ എത്തുന്നതും മറ്റൊരുതരത്തില്‍ വ്യാഖ്യാനിക്കുന്നതെന്ന കുറിപ്പുമായി മുഖ്യമന്ത്രിയുടെ ഓഫീസ്. അത് മുഖ്യമന്ത്രി തലസ്ഥാനത്തുള്ള എല്ലാ ദിവസവും നടക്കാറുള്ളതുമാണ്. അതിനെ ഒരു തരത്തിലും ഉള്ള പരിശോധനയും നടത്താതെ, മുഖ്യമന്ത്രിയുടെ വസതിയിൽ എന്തോ പ്രത്യേക കാര്യം ചർച്ച ചെയ്യാൻ സ്റ്റാഫിലെ ചിലർ എത്തി എന്ന നിലയിൽ വാർത്ത സൃഷ്ടിക്കുന്നത് മാധ്യമ ധാർമികതയ്ക്കോ […]
Read more

ദ വെയ്റ്റിംങ് ലിസ്റ്റ് ആൻ ആന്റി ഡോട്ട് ; ട്രാപ്പിൽ അകപ്പെട്ട പെൺകുട്ടിയുടെ പോരാട്ടത്തിന്റെ കഥ

ട്രാപ്പിൽ അകപ്പെട്ട ഒരു പെൺകുട്ടിയുടെ പോരാട്ടത്തിന്റെ കഥ പറയുകയാണ് ,ദ വെയ്റ്റിംങ് ലിസ്റ്റ് ആൻ ആന്റി ഡോട്ട് എന്ന ചിത്രം. എവർഗ്രീൻ നൈറ്റ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം, നിരവധി ടി.വി സീരിയലുകളിലൂടെയും, ടെലി ഫിലിമുകളിലൂടെയും ശ്രദ്ധേയനായ ചെറിയാൻ മാത്യുവാണ് സംവിധാനം ചെയ്യുന്നത്. കോട്ടയത്തും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയായ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. പ്രശസ്ത മോഡൽ സെൽ ബി സ്കറിയ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ, സോഹൻ സീനുലാൽ, കോട്ടയം രമേശ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. […]
Read more

കേരളം ഉപതെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക്

തിരുവനന്തപുരം : പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്‍റെ ചൂടിലേയ്ക്ക് നീങ്ങുകയാണ് കേരളം. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. യുവ നേതാക്കളെ ഇറക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. പാലക്കാട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെയും കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാമിന്റെയും പേരുകളാണ് ഉയർന്നു കേൾക്കുന്നത്. ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പനും മത്സരിക്കാൻ താൽപര്യം ​പ്രകടിപ്പിച്ചിട്ടുണ്ട്. രാഹുൽ ആയിരിക്കും സ്ഥാനാർഥിയെന്ന് നേരത്തേ ഷാഫി പറമ്പിൽ പ്രഖ്യാപിച്ചിരുന്നു. അതിൽ പലർക്കും അസ്വാരസ്യം ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ അതിന് പരിഹാരമായിട്ടുണ്ട്. […]
Read more

Recent News

Advertisement
WhiteswanTV Footer