തൃശ്ശൂര്‍ എടിഎം കവര്‍ച്ച ; തെളിവെടുപ്പ് ഇന്ന്
തൃശൂര്‍ : തൃശ്ശൂരിലെ മൂന്ന് എടിഎമ്മുകള്‍ കൊള്ളയടിച്ച പ്രതികളെ തമിഴ്നാട്ടില്‍ നിന്ന് തൃശ്ശൂരിലെത്തിച്ചു. നാമക്കലില്‍നിന്ന് ഇന്നലെ ഉച്ചക്ക് 2.30ഓടെയാണ് അഞ്ചു പ്രതികളെ കൊണ്ടുവരുന്നത്. ഇവരെ ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനക്കു വിധേയമാക്കിയശേഷം തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. പ്രതികളെ അഞ്ചു ദിവസത്തേക്ക് തൃശൂര്‍ ഈസ്റ്റ് പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടു. ഹരിയാന സ്വദേശികളായ ഇര്ഫാന്, സാബിർഖാൻ, മുഹമ്മദ് ഇക്റാം, ഷൗക്കീൻ, മുബാറക് എന്നിവരാണ് പ്രതികള്‍. ഇന്ന് പ്രതികളുമായി കവര്‍ച്ച നടന്ന എടിഎമ്മുകളിലെത്തി ഈസ്റ്റ് പൊലീസ് തെളിവെടുപ്പ് നടത്തും. […]
Read more