Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: wnews

രക്ഷപ്പെടില്ലെന്ന് തോന്നിയപ്പോൾ മരണക്കുറിപ്പ് എഴുതി

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ ലിഫ്റ്റിനുമുന്നിൽ സാങ്കേതിക പ്രശ്നങ്ങളുണ്ടെന്ന മുന്നറിയിപ്പ് ബോർഡ് ഒന്നുമുണ്ടായിരുന്നില്ല. ബോർഡ് ഉണ്ടായിരുന്നെങ്കിൽ ആ ലിഫ്റ്റിൽ കയറുകയില്ലായിരുന്നു. ലിഫ്റ്റ് തകരാർ ആയപ്പോൾ പലകുറി രക്ഷപ്പെടാൻ ശ്രമം നടത്തിയിരുന്നു വെന്നും രവീന്ദ്രൻ നായർ. രക്ഷപ്പെടില്ലെന്ന് തോന്നിയപ്പോൾ മരണക്കുറിപ്പ് എഴുതി. മരണക്കുറിപ്പ് ബാഗിൽ വെച്ച് ലിഫ്റ്റിന്‍റെ കൈവരിയിൽ തൂക്കിയിട്ടു. മരണകാരണം എന്താണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനായിരുന്നു അങ്ങനെ എഴുതിയതെന്നും രവീന്ദ്രന്‍ നായര്‍ വ്യക്തമാക്കി. മന്ത്രി വീണ ജോർജ് അപകടത്തിൽപ്പെട്ട രവീന്ദ്രൻ നായരെ സന്ദർശിച്ചു. ഇനി ഇത്തരം അപകടം ഇല്ലാതിരിക്കാനുള്ള നടപടി […]
Read more

ഫലസ്തീൻ അഭയാർത്ഥികൾക്ക് 25 ലക്ഷം ഡോളർ നൽകി ഇന്ത്യ

ന്യൂഡൽഹി: ഫലസ്തീൻ അഭയാർത്ഥികൾക്കുള്ള വാർഷിക സംഭാവനയിൽ നിന്ന് 2.5 ദശലക്ഷം ഡോളർ (25 ലക്ഷം ഡോളർ) ആദ്യ ഗഡു അയച്ചുനൽകി. നിയർ ഈസ്റ്റിലെ യു.എൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി ഫോർ ഫലസ്തീൻ റെഫ്യൂജീസിനാണ് (യു.എൻ.ആർ.ഡബ്ല്യു.എ) തുക നൽകിയത്. റാമല്ലയിലെ ഇന്ത്യൻ പ്രതിനിധിയാണ് ഇക്കാര്യം അറിയിച്ചത്. 5 ദശലക്ഷം ഡോളറാണ് 2024-25 വർഷത്തേക്കുള്ള സംഭാവന. 1950 മുതൽ രജിസ്റ്റർ ചെയ്ത ഫലസ്തീൻ അഭയാർത്ഥികൾക്കായി നേരിട്ടുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്ന ഐക്യരാഷ്ട്രസഭാ സംഘടനയാണ് യു.എൻ.ആർ.ഡബ്ല്യു.എ. ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിന്‍റെ […]
Read more

അറുന്നൂറാമത്തെ പഠനസഹായവും കൈമാറി കളക്ടര്‍ കൃഷ്ണതേജയുടെ മടക്കം

തൃശ്ശൂര്‍: ചാലക്കുടിയിലെ എം.എല്‍.എ.യായ സനീഷ്‌കുമാര്‍ ജോസഫിന്റെ ഫോണിലേക്ക് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ വി.ആര്‍.കൃഷ്ണതേജയുടെ വിളിയെത്തി. മറ്റൊരു ദൗത്യം ഏറ്റെടുക്കുന്നതിനാല്‍ കേരള കേഡര്‍ വിടുകയാണെന്നും ഉടന്‍ തൃശ്ശൂരിനോട് വിടപറയുമെന്നും അറിയിക്കാന്‍ മാത്രമായിരുന്നില്ല ആ വിളി. തൃശ്ശൂര്‍ വിടുംമുന്‍പേ രണ്ടു കുട്ടികളുടെ പഠനവും അതിനുള്ള ചെലവും ഏറ്റെടുക്കുന്ന കാര്യംകൂടി പറയാനായിരുന്നു. ”മലക്കപ്പാറയിലെ ആഷ്‌നിക്കും റീഗനും ആയിരിക്കും ജില്ലാ കളക്ടര്‍ എന്ന നിലയില്‍ എന്റെ അവസാനത്തെ സഹായം” എന്ന കൃഷ്ണതേജയുടെ വാക്കുകള്‍ കേട്ട് സനീഷ് അമ്പരന്നു. അഞ്ചെട്ടുമാസം മുന്‍പേ അതിരപ്പിള്ളിയില്‍ കൃഷ്ണതേജ […]
Read more

ന​ഞ്ച​ൻ​കോ​ട്- വ​യ​നാ​ട്- നി​ല​മ്പൂ​ർ റെ​യി​ൽ​വേ; സ​ർ​വേ പൂ​ർ​ത്തി​യാ​യി

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ന​ഞ്ച​ൻ​കോ​ട്- നി​ല​മ്പൂ​ർ റെ​യി​ൽ​വേ പാ​ത​ക്ക് വേ​ണ്ടി മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ സ​ർ​വേ പൂ​ർ​ത്തി​യാ​യി. ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യ സ്വ​കാ​ര്യ സ്ഥാ​പ​ന​മാ​ണ് റെ​യി​ൽ​വേ​ക്കു വേ​ണ്ടി സ​ർ​വേ ന​ട​ത്തി​യ​ത്. ഹെ​ലി​കോ​പ്റ്റ​ർ ഉ​പ​യോ​ഗി​ച്ച് ആ​കാ​ശ സ​ർ​വേ, ഉ​പ​ഗ്ര​ഹ സ​ർ​വേ, പാ​ത പോ​കു​ന്ന സ്ഥ​ല​ങ്ങ​ളി​ലൂ​ടെ നേ​രി​ട്ടു​ള്ള സ​ർ​വേ എ​ന്നി​വ​യാ​ണ് പൂ​ർ​ത്തി​യാ​യ​ത്. ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഡി.​പി.​ആ​ർ സ​മ​ർ​പ്പി​ക്കു​മെ​ന്നാ​ണ് 7 മാ​സം മു​മ്പ് സ​ർ​വേ തു​ട​ങ്ങി​യ​പ്പോ​ൾ അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്ന​ത്. നി​ല​മ്പൂ​രി​ൽ നി​ന്ന് മേ​പ്പാ​ടി, ബ​ത്തേ​രി, ക​ർ​ണാ​ട​ക​യി​ലെ ചി​ക്ക​ബെ​ർ​ഗി വ​ഴി ന​ഞ്ച​ൻ​കോ​ടി​ലെ​ത്തു​ന്ന പാ​ത​യു​ടെ ദൈ​ർ​ഘ്യം ഏ​ക​ദേ​ശം […]
Read more

കണ്ണൂരിൽ മഴ ദുരിതം

കണ്ണൂർ: രണ്ട് ദിവസമായി കനത്ത മഴക്കിടെ മട്ടന്നൂരിൽ വെള്ളക്കെട്ടിൽ വീണ് 51കാരി മരിച്ചു. കോളാരി ഷഫീനാസ് മൻസിലിൽ കുഞ്ഞാമിനയാണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വെള്ളക്കെട്ടിനടിയിലുണ്ടായിരുന്ന ആൾമറയില്ലാത്ത കിണറ്റിൽ വീണാണ് അപകടമുണ്ടായത്. കുഞ്ഞാമിനയെ കാണാത്തതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും തെരച്ചിൽ നടത്തുന്നതിനിടെ മൃതദേഹം ലഭിക്കുകയായിരുന്നു. ഇടമുറിയാതെ പെയ്യുന്ന മഴയിൽ ജില്ലയിൽ വൻ നാശനഷ്ടമാണ് നേരിടുന്നത്. പയ്യന്നൂർ താലൂക്കിൽ 10 വീടുകൾ തകർന്നു. വ്യാപക കൃഷിനാശവുമുണ്ടായി. പയ്യന്നൂർ നഗരസഭ, ഏഴോം, മാടായി വില്ലേജുകളിലാണ് വീടുകളും കൃഷികളും നശിച്ചത്. കനത്ത […]
Read more

വർഷത്തിൽ 35 മില്യൺ ബ്ലഡ് ബാഗുകൾ , 80ലധികം രാജ്യങ്ങളിലേക്ക് വിതരണം

തിരുവനന്തപുരം: ലോകം മുഴുവനും രക്തബാഗുകൾ വിതരണം ചെയ്യുന്ന കമ്പനിയുണ്ട് കേരളത്തിൽ. വർഷത്തിൽ 35 മില്യൺ ബ്ലഡ് ബാഗുകൾ നിർമിക്കുകയും 80ലധികം രാജ്യങ്ങളിലേക്ക് അവ എത്തിക്കുകയും ചെയ്യുന്നുണ്ട് തിരുവനന്തപുരത്തെ ടെരുമോ പെൻപോൾ എന്ന സ്ഥാപനം. ഐഎഎസ് ഉദ്യോഗസ്ഥനായിരിക്കെ ജോലി രാജിവച്ച് സി ബാലഗോപാലാണ് ഈ കമ്പനി ആരംഭിച്ചത്. അന്ന് പലരും അദ്ദേഹത്തോട് ഇത് വേണോ എന്ന് ചോദിച്ചിരുന്നുവെന്നും അങ്ങനൊരു ആശങ്കയിൽ വേണ്ടെന്ന് വച്ചിരുന്നെങ്കിൽ ആയിരത്തിലധികം തൊഴിലാളികൾ ഉള്ള സ്ഥാപനം ഉണ്ടാകുമായിരുന്നില്ലെന്നും മന്ത്രി പി രാജീവ് പറഞ്ഞു. ലോകത്തിൽ ഉൽപാദിപ്പിക്കുന്ന […]
Read more

ഗാസയിൽ യുഎൻ സ്കൂളിന് നേരെ ഇസ്രയേൽ വെടിവയ്പ്

ഗാസ: മധ്യ ഗാസയിൽ ഞായറാഴ്ചയുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 22 പലസ്തീൻകാർ. യുഎന്നിന്റെ മേൽനോട്ടത്തിലുള്ള സ്കൂളിന് നേരെയാണ് ഞായറാഴ്ച ആക്രമണമുണ്ടായത്. ഇസ്രയേൽ ആക്രമണത്തിൽ കിടപ്പാടം നഷ്ടമായ നിരവധിപ്പേരായിരുന്നു ഇവിടെ ആശ്രയം തേടിയിരുന്നതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ അഭയാർത്ഥി ക്യാംപിൽ ഒളിച്ചിരുന്ന ഹമാസ് അംഗങ്ങളെ ലക്ഷ്യമിട്ടുള്ളതായിരുന്നു ആക്രമണം എന്നായിരുന്നു ഇസ്രയേൽ സൈന്യത്തിന്റെ വാദം. എന്നാൽ ആയുധധാരികളായ ആരും തന്നെ അഭയാർത്ഥി ക്യാംപിലുണ്ടായിരുന്നില്ലെന്നാണ് ദൃക്സാക്ഷികൾ ബിബിസി അറബികിനോട് പ്രതികരിച്ചത്. കൊല്ലപ്പെട്ടവരിൽ കുട്ടികളും ഉൾപ്പെടുന്നതായാണ് അന്തർദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ട്. […]
Read more

എടക്കാട് ഭൂതത്താൻ കുന്ന് പതനത്തിന്‍റെ വക്കിൽ

എടക്കാട്: ഏത് സമയവും നിലംപൊത്താവുന്ന വിധത്തിൽ എടക്കാട് ഭൂതത്താൻ കുന്ന് പതനത്തിന്‍റെ വക്കിൽ എത്തിയത് നാട്ടുകാരിൽ ആശങ്കയുണ്ടാക്കുന്നു. മഴ ശക്തമായതോടെ കുന്നിടിഞ്ഞ് സർവീസ് റോഡിലേക്ക് മണ്ണും ചെളിയും ഇറങ്ങിയത് ഇത് വഴിയുള്ള യാത്ര കൂടുതൽ ദുരിതമായതോടെ അധികൃതർ സർവീസ് റോഡ് വഴിയുള്ള ഗതാഗതം നിരോധിച്ചു. കണ്ണൂരിൽ നിന്നും തലശ്ശേരിയിലേക്ക് പോകുന്ന കിഴക്ക് ഭാഗം സർവീസ് റോഡിലാണ് കുന്നിടിച്ചിൽ കാരണം ഗതാഗത നിയന്ത്രണം ഏർപെടുത്തിയത്. പുതിയ ദേശീയപാതയുടെ നിർമ്മാണ പ്രവർത്തനത്തിന് സർവീസ് റോഡിനു വേണ്ടി കുന്നിന്‍റെ ഏതാനും ഭാഗങ്ങൾ […]
Read more

ഫാല്‍ക്കണ്‍ 9 റോക്കറ്റ്; വിക്ഷേപണം പരാജയം

ഒന്നിന് പിറകെ ഒന്നായി ഒരു വര്‍ഷം നൂറിനടുത്ത് വരെ വിക്ഷേപണങ്ങള്‍ നടത്തിയിട്ടുള്ള റോക്കറ്റാണ് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9. ഏഴ് വര്‍ഷക്കാലത്തിനിടെ ഒരു തവണ പോലും പരാജയം നേരിട്ടിട്ടില്ല. ഇക്കാലത്തിനിടെ 300 ല്‍ ഏറെ വിക്ഷേപണങ്ങള്‍. ആ വിശ്വാസ്യതയ്ക്കാണ് ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന വിക്ഷേപണ പരാജയത്തിലൂടെ മാറിമറഞ്ഞത്. ജൂലായ് 11 വ്യാഴാഴ്ചയാണ് കാലിഫോര്‍ണിയയിലെ വാന്‍ഡെര്‍ ബര്‍ഗ് സ്‌പേസ് ഫോഴ്‌സ് സ്‌റ്റേഷനില്‍ നിന്ന് 20 സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള ഫാല്‍ക്കണ്‍ 9 റോക്കറ്റ് വിക്ഷേപിച്ചത്. ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ […]
Read more

കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിന്‍റെ ഫലമായി കേരളത്തിലെ തീരപ്രദേശങ്ങളിൽ പ്രത്യാക ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കാലവർഷക്കാറ്റ് ശക്തി പ്രാപിച്ചിട്ടുണ്ട്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്തീരം വരെ ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നു. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഒഡിഷ തീരത്ത് ന്യൂനമർദവും രൂപപ്പെട്ടു. കാലാവസ്ഥ മോശമായതിനാൽ കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കണ്ണൂർ, കാസറഗോഡ് ജില്ലകളിലെ തീരങ്ങളിൽ പ്രത്യേക ജാഗ്രത […]
Read more

Recent News

Advertisement
WhiteswanTV Footer