മൂന്നരവയസ്സുകാരനെ ക്രൂരമായി മർദിച്ച പ്ലേ സ്കൂൾ അധ്യാപികയെ അറസ്റ്റ് ചെയ്തു
കൊച്ചി : മൂന്നരവയസ്സുകാരനെ ക്രൂരമായി മർദിച്ച പ്ലേ സ്കൂൾ അധ്യാപികയെ അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരിയിൽ എൽ.കെ.ജി വിദ്യാർഥിയെയാണ് അധ്യാപിക ക്രൂരമായി മര്‍ദിച്ചത്. രക്ഷിതാക്കളുടെ പരാതിയിലാണ് അധ്യാപികയായ സീതാലക്ഷ്മിയെ അറസ്റ്റ് ചെയ്തത്. ചോദ്യങ്ങൾക്ക് ഉത്തരം പറയാത്തതിനാണ് അധ്യാപിക കുട്ടിയുടെ മുതുകിൽ ചൂരൽ കൊണ്ട് തല്ലി പരിക്കേൽപിച്ചത്. ഇവരെ കോടതിയിൽ ഹാജരാക്കും. കുട്ടി വീട്ടിലെത്തിയപ്പോഴാണ് രക്ഷിതാക്കൾ ശരീരത്തിലെ പാടുകൾ ശ്രദ്ധിച്ചത്. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. മട്ടാഞ്ചേരി പാലസ് റോഡിലെ സ്മാർട്ട് കിഡ് […]
Read more

