തൃശ്ശൂര്‍ എടിഎം കവര്‍ച്ച ; പ്രതികളെ വിട്ടുകിട്ടാന്‍ കേരള പൊലീസ്
തൃശൂര്‍: തൃശ്ശൂര്‍ ജില്ലയിലെ മൂന്ന് എടിഎമ്മുകള്‍ കൊള്ളയടിച്ച സംഘത്തെ വിട്ടുകിട്ടാന്‍ കേരള പൊലീസ് വ്യാഴാഴ്ച തമിഴ്നാട് കോടതിയില്‍ അപേക്ഷ നല്‍കും. തൃശൂര്‍ സിറ്റി പൊലീസ്, റൂറല്‍ പൊലീസ് എന്നിവ സംയുക്തമായാണ് അഞ്ചു പ്രതികൾക്കായി നാമക്കല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കുക. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് തൃശൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ആര്. ഇളങ്കോ പറഞ്ഞു. ഹരിയാന സ്വദേശികളായ ഇര്ഫാന്, സബീര്ഖാന്, മുഹമ്മദ് ഇഖ്റം, സ്വിഗീന്‍, മുബാറിക് എന്നീ പ്രതികളെയാണ് കസ്റ്റഡിയിലെടുക്കുക. […]
Read more

