അറുന്നൂറാമത്തെ പഠനസഹായവും കൈമാറി കളക്ടര്‍ കൃഷ്ണതേജയുടെ മടക്കം
തൃശ്ശൂര്‍: ചാലക്കുടിയിലെ എം.എല്‍.എ.യായ സനീഷ്‌കുമാര്‍ ജോസഫിന്റെ ഫോണിലേക്ക് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ വി.ആര്‍.കൃഷ്ണതേജയുടെ വിളിയെത്തി. മറ്റൊരു ദൗത്യം ഏറ്റെടുക്കുന്നതിനാല്‍ കേരള കേഡര്‍ വിടുകയാണെന്നും ഉടന്‍ തൃശ്ശൂരിനോട് വിടപറയുമെന്നും അറിയിക്കാന്‍ മാത്രമായിരുന്നില്ല ആ വിളി. തൃശ്ശൂര്‍ വിടുംമുന്‍പേ രണ്ടു കുട്ടികളുടെ പഠനവും അതിനുള്ള ചെലവും ഏറ്റെടുക്കുന്ന കാര്യംകൂടി പറയാനായിരുന്നു. ”മലക്കപ്പാറയിലെ ആഷ്‌നിക്കും റീഗനും ആയിരിക്കും ജില്ലാ കളക്ടര്‍ എന്ന നിലയില്‍ എന്റെ അവസാനത്തെ സഹായം” എന്ന കൃഷ്ണതേജയുടെ വാക്കുകള്‍ കേട്ട് സനീഷ് അമ്പരന്നു. അഞ്ചെട്ടുമാസം മുന്‍പേ അതിരപ്പിള്ളിയില്‍ കൃഷ്ണതേജ […]
Read more

