ഇസ്രയേല്‍ ലക്ഷ്യമാക്കി യെമന്‍ മിസൈല്‍ ആക്രമണം
ജറുസലം: ഇസ്രയേലിലേക്ക് യെമന്‍ മിസൈല്‍ വിക്ഷേപിച്ചതായി സൈന്യം. യെമനില്‍ നിന്നുള്ള മിസൈല്‍ ആക്രമണത്തെക്കുറിച്ച് ഇസ്രയേല്‍ പ്രതിരോധസേന എക്‌സിലൂടെയാണ് മുന്നറിയിപ്പ് നല്‍കിയത്. യെമനില്‍ നിന്നുള്ള മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് ദക്ഷിണ ഇസ്രയേലില്‍ അപകട സൈറണുകള്‍ മുഴങ്ങിയതായി സൈന്യം പറഞ്ഞു. അതേസമയം ഇസ്രയേലിലെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഇത്തരത്തിലുള്ള ഭീഷണി തടയാന്‍ സജ്ജമാണെന്ന് അധികൃതര്‍ പറഞ്ഞു. ജനങ്ങള്‍ക്ക് അപകടസാധ്യതയെക്കുറിച്ച് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. യുഎസ് ഇടപെടലിനെ തുടര്‍ന്ന് ഇറാനും ഇസ്രയേലും വെടിനിര്‍ത്തലിനു തയാറായതോടെ മേഖലയിലെ സംഘര്‍ഷം […]
Read more