Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: World

ഖേദപ്രകടനത്തിനു മുന്‍പ് ട്രംപിനെ മസ്‌ക് വിളിച്ചതായി വൈറ്റ് ഹൗസ്

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരായ തന്റെ പോസ്റ്റുകളില്‍ ഖേദം പ്രകടിപ്പിച്ച് ഇലോണ്‍ മസ്‌ക് രംഗത്തെത്തുന്നതിനു മുന്‍പ് ഇരുവരും ഫോണില്‍ സംസാരിച്ചതായി റിപ്പോര്‍ട്ടുകള്‍. ഡോണള്‍ഡ് ട്രംപിനെ ഇലോണ്‍ മസ്‌ക് ഫോണില്‍ വിളിച്ച് സംസാരിച്ചെന്ന് വൈറ്റ് ഹൗസിലെ പേര് വെളിപ്പെടുത്താത്ത വ്യക്തിയെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്തു. അതേസമയം, തന്റെ പോസ്റ്റുകളില്‍ ഖേദം പ്രകടിപ്പിച്ച ഇലോണ്‍ മസ്‌കിന്റെ നടപടിയെ ഡോണള്‍ഡ് ട്രംപ് അഭിനന്ദിച്ചു. ഇലോണ്‍ മസ്‌കിന്റെ കമ്പനികള്‍ക്ക് യുഎസ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള കരാറുകള്‍ പുനഃപരിശോധിക്കാന്‍ ശ്രമം നടത്തിയിട്ടില്ലെന്ന് […]
Read more

ട്രംപിനെ കുറിച്ചുള്ള പോസ്റ്റില്‍ ഖേദം പ്രകടിപ്പിച്ച് ഇലോണ്‍മസ്‌ക്

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ താന്‍ എക്‌സില്‍ പോസ്റ്റ് ചെയ്ത ചില കുറിപ്പുകള്‍ അല്‍പം കടന്നുപോയെന്ന് ടെക് ഭീമന്‍ ഇലോണ്‍ മസ്‌ക്. കഴിഞ്ഞയാഴ്ച ട്രംപിനെ കുറിച്ച് എഴുതിയ ചില പോസ്റ്റുകളില്‍ താന്‍ ഖേദിക്കുന്നുവെന്ന് ട്രംപ് പുതിയ കുറിപ്പില്‍ പറയുന്നു. ബജറ്റ് ബില്ലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന തര്‍ക്കങ്ങള്‍ക്കു പിന്നാലെയാണ് മസ്‌കും ട്രംപും തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമായത്. ഭരണമികവ് വിലയിരുത്താനുള്ള സര്‍ക്കാര്‍ വകുപ്പിന്റെ ചുമതലയൊഴിഞ്ഞതിനു പിന്നാലെ ട്രംപിനു നേരെ രൂക്ഷ പ്രതികരണങ്ങളുമായി മസ്‌ക് രംഗത്ത് വന്നിരുന്നു. ശതകോടീശ്വരന്‍ […]
Read more

കെനിയ വാഹനാപകടം: മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രി

നെയ്‌റോബി: കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. ആവശ്യം ഉന്നയിച്ച് വിദേശകാര്യ മന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ വിദേശകാര്യ മന്ത്രാലയം ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. പരുക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. കെനിയയിലെ നെഹ്‌റൂറുവിലുണ്ടായ ബസ് അപകടത്തില്‍ മരണമടഞ്ഞ മലയാളികളുടെ വിയോഗത്തില്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.നെയ്‌റോബിയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ മരണപ്പെട്ടവരുടെ വിവരങ്ങള്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും 5 മലയാളികള്‍ മരണപ്പെട്ടതായാണ് വിവരം പരുക്കേറ്റ മലയാളികള്‍ ഉള്‍പ്പെടെയുളള ഇന്ത്യന്‍ പൗരന്മാരെ […]
Read more

ട്രംപിനെതിരെ തെരുവിലിറങ്ങി ആയിരങ്ങള്‍: ഫെഡറല്‍ ഇമിഗ്രേഷന്‍ റെയ്ഡുകള്‍ക്കെതിരെ പ്രതിഷേധം ശക്തം

ലൊസാഞ്ചലസ്: പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സൈനിക വിന്യാസത്തിനെതിരെ പ്രതിഷേധവുമായി ആയിരങ്ങള്‍ തെരുവിലിറങ്ങിയതോടെ യുഎസിലെ ലോസാഞ്ചല്‍സില്‍ സംഘര്‍ഷം ശക്തം. പ്രതിഷേധക്കാര്‍ ഗതാഗതം തടസ്സപ്പെടുത്തുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് കണ്ണീര്‍ വാതകം, റബര്‍ ബുള്ളറ്റുകള്‍, ഫ്‌ലാഷ് ബാങ്ങുകള്‍ എന്നിവ പ്രയോഗിച്ചു. ട്രംപിന്റെ കുടിയേറ്റ നിയന്ത്രണത്തിനെതിരായ പ്രകടനങ്ങളുടെ മൂന്നാം ദിനമാണ് സംഘര്‍ഷമുണ്ടായത്. നഗരത്തിലേക്ക് മുന്നൂറോളം ഫെഡറല്‍ സൈനികര്‍ എത്തിയതാണ് സംഘര്‍ഷങ്ങളുടെ തുടക്കം. നേരത്തേ ഇമിഗ്രേഷന്‍ റെയ്ഡുകള്‍ക്കു ശേഷം ആളുകളെ കസ്റ്റഡിയിലെടുത്ത ലൊസാഞ്ചലസ് നഗരത്തിലെ മെട്രോപൊളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററിനു […]
Read more

മസ്‌കിനെതിരെ തിരിഞ്ഞ് ട്രംപ്: ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികളെ മസ്‌ക് പിന്തുണച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും

വാഷിങ്ടണ്‍: വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥികളെ ഇലോണ്‍ മസ്‌ക് പിന്തുണച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇലോണ്‍ മസ്‌കുമായുള്ള സൗഹൃദം പുനഃസ്ഥാപിക്കാന്‍ ആലോചിക്കുന്നില്ലെന്നും രാജ്യാന്തര മാധ്യമത്തിനു നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കി. ടെസ്ല സിഇഒയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌കുമായുള്ള ബന്ധം അവസാനിച്ചുവെന്നാണു കരുതുന്നതെന്നായിരുന്നു ഇതു സംബന്ധിച്ച ചോദ്യത്തിന് ട്രംപിന്റെ മറുപടി. ”ഞാന്‍ മറ്റു കാര്യങ്ങളില്‍ വളരെ തിരക്കിലാണ്. വലിയ ഭൂരിപക്ഷത്തോടെയാണ് ഞാന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. ഇതു സംഭവിക്കുന്നതിനു വളരെ […]
Read more

കാനഡയിലെ ടൊറന്റോയില്‍ കാണാതായ മലയാളി വിദ്യാര്‍ത്ഥി മരിച്ച നിലയില്‍

ടൊറന്റോ : ടൊറന്റോയില്‍ കാണാതായ മലയാളി വിദ്യാര്‍ത്ഥിയെ നഗര മധ്യത്തിലുള്ള ലേക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ അവസാന വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി വേദാത്മാന്‍ പൊതുവാളിനെയാണ് (21) മരിച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയാണ് വേദാത്മാന്‍. ജൂണ്‍ 1 ഞായറാഴ്ചയാണ് വേദാത്മാനെ കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Read more

ലോസ് ഏഞ്ചല്‍സിലെ കുടിയേറ്റ വേട്ടക്കെതിരെ ജനരോഷം, ട്രംപിനെതിരെ ഗവര്‍ണര്‍മാര്‍

ലോസ് ഏഞ്ചല്‍സ്: അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ കുടിയേറ്റക്കാര്‍ക്കെതിരായ റെയ്ഡിന് പിന്നാലെ ജനരോഷം ശക്തം. എന്നാല്‍ പ്രതിഷേധത്തെ അടിച്ചമര്‍ത്തുമെന്ന പ്രഖ്യാപനവുമായി ഡോണള്‍ഡ് ട്രംപ്. അനധികൃത കുടിയേറ്റക്കാരെ പിടികൂടാനെന്ന പേരില്‍ ഇമിഗ്രേഷന്‍ കസ്റ്റംസ് വകുപ്പാണ് റെയ്ഡ് നടത്തുന്നത്. പ്രതിഷേധം കനത്തതോടെ നാഷണല്‍ ഗാര്‍ഡ് സൈനികരെ വിന്യസിച്ചു. വെള്ളിയാഴ്ച ലോസ് ഏഞ്ചല്‍സിലുടനീളം വ്യാപകമായി നടന്ന ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡിനെ തുടര്‍ന്നാണ് സംഘര്‍ഷം തുടങ്ങിയത്. വ്യാജരേഖകള്‍ കൈവശമുള്ളവരെയും അനധികൃതമായി താമസിക്കുന്നവരെയും കണ്ടെത്താന്‍ എന്ന പേരിലായിരുന്നു റെയ്ഡ്. ഇതോടെ റെയ്ഡ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജനക്കൂട്ടം […]
Read more

കൊളംബിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് നേരെ വധശ്രമം; തലയ്ക്ക് വെടിയേറ്റു

ബൊഗോട്ട: കൊളംബിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ മിഗ്വേല്‍ ഉറിബെയ്ക്കുനേരെ വധശ്രമം. ശനിയാഴ്ച ബൊഗോട്ടയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കേ മിഗ്വേലിന് വെടിയേല്‍ക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ മിഗ്വേലിന്റെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 39-കാരനായ മിഗ്വേല്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ പിറകില്‍ നിന്ന് വെടിവെക്കുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നിലവില്‍ ഐസിയുവില്‍ ചികിത്സയിലാണ്. മിഗ്വേലിന്റെ ആരോഗ്യനില സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സംഭവത്തിന് പിന്നില്‍ ഒരു കൗമാരക്കാരനാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇയാളെ അറസ്റ്റ് ചെയ്തതായും […]
Read more

ട്രംപ്-മസ്‌ക് കലഹം: മസ്‌കിന് അഭയംനല്‍കാന്‍ തയ്യാറെന്ന് റഷ്യ

വാഷിങ്ടന്‍: ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌കും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള പോര് കടുക്കുന്നിടെ ആവശ്യമെങ്കില്‍ മസ്‌കിന് അഭയം നല്‍കാന്‍ തയ്യാറാണെന്ന് റഷ്യ. സ്റ്റേറ്റ് ഡ്യൂമ കമ്മിറ്റി ഓണ്‍ ഇന്റര്‍നാഷണല്‍ അഫയേഴ്സിന്റെ ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാന്‍ ദിമിത്രി നോവികോവ് റഷ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയോടു സംസാരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്. മസ്‌ക് ആവശ്യപ്പെട്ടാല്‍ റഷ്യ അഭയം നല്‍കുമെന്ന് നോവികോവ് വ്യക്തമാക്കി. മസ്‌കിന്റേത് തീര്‍ത്തും വ്യത്യസ്തമായ സമീപനമാണ്. അദ്ദേഹത്തിന് ഏതെങ്കിലും രാഷ്ട്രീയ അഭയസ്ഥാനത്തിന്റെ ആവശ്യമില്ല. എന്നിരുന്നാലും, അദ്ദേഹം ആവശ്യപ്പെട്ടാല്‍ റഷ്യ […]
Read more

വ്യാപാര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കനേഡിയന്‍ പ്രധാനമന്ത്രി ട്രംപുമായി ചര്‍ച്ച നടത്തുന്നുതായി മെലനി ജോളി

ഓട്ടവ: കനേഡിയന്‍ സ്റ്റീല്‍, അലുമിനിയം എന്നിവയ്ക്കുള്ള യുഎസ് താരിഫ് ഉള്‍പ്പെടെയുള്ള വ്യാപാര പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും നേരിട്ട് ചര്‍ച്ച നടത്തുന്നുതായി വ്യവസായ മന്ത്രി മെലനി ജോളി. സ്റ്റീല്‍, അലുമിനിയം ഇറക്കുമതി താരിഫ് 25% ല്‍ നിന്ന് 50% ആയി ഇരട്ടിയാക്കിയ ട്രംപ് നടപടി യുഎസിലേക്ക് ഏറ്റവും കൂടുതല്‍ ലോഹങ്ങള്‍ കയറ്റുമതി ചെയുന്ന രാജ്യമായ കാനഡയെ ഈ നീക്കം ദോഷകരമായി ബാധിക്കും. താരിഫുകള്‍ സംബന്ധിച്ച് രാജ്യങ്ങള്‍ തീവ്രമായ ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും […]
Read more
Advertisement
WhiteswanTV Footer