Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മസ്‌കിനെതിരെ തിരിഞ്ഞ് ട്രംപ്: ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികളെ മസ്‌ക് പിന്തുണച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വാഷിങ്ടണ്‍: വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥികളെ ഇലോണ്‍ മസ്‌ക് പിന്തുണച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇലോണ്‍ മസ്‌കുമായുള്ള സൗഹൃദം പുനഃസ്ഥാപിക്കാന്‍ ആലോചിക്കുന്നില്ലെന്നും രാജ്യാന്തര മാധ്യമത്തിനു നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കി. ടെസ്ല സിഇഒയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌കുമായുള്ള ബന്ധം അവസാനിച്ചുവെന്നാണു കരുതുന്നതെന്നായിരുന്നു ഇതു സംബന്ധിച്ച ചോദ്യത്തിന് ട്രംപിന്റെ മറുപടി.

”ഞാന്‍ മറ്റു കാര്യങ്ങളില്‍ വളരെ തിരക്കിലാണ്. വലിയ ഭൂരിപക്ഷത്തോടെയാണ് ഞാന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. ഇതു സംഭവിക്കുന്നതിനു വളരെ മുമ്പേ ഞാന്‍ അദ്ദേഹത്തിനു ധാരാളം അവസരങ്ങള്‍ നല്‍കി. എന്റെ ആദ്യ ഭരണകാലത്ത് ഞാന്‍ അദ്ദേഹത്തിന് അവസരങ്ങള്‍ നല്‍കുകയും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കുകയും ചെയ്തു. അദ്ദേഹവുമായി സംസാരിക്കാന്‍ ഇനി ഉദ്ദേശിക്കുന്നില്ല. 2026ല്‍ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പുകളില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥികളെ ഇലോണ്‍ മസ്‌ക് പിന്തുണയ്ക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ മസ്‌ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും,” ട്രംപ് പറഞ്ഞു.

എന്നാല്‍ പ്രത്യാഘാതങ്ങള്‍ എന്തായിരിക്കുമെന്നു വെളിപ്പെടുത്താന്‍ ട്രംപ് തയാറായില്ല. ഇരുവരും തമ്മിലുള്ള ബന്ധം വഷളായതോടെ ഇലോണ്‍ മസ്‌കിന്റെ കമ്പനികള്‍ക്ക് യുഎസ് സര്‍ക്കാരിന്റെ കരാറുകളും സബ്സിഡികളും നല്‍കുന്നത് നിര്‍ത്തലാക്കുമെന്ന് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer