Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: World

ആണവ സമ്പുഷ്ടീകരണ പദ്ധതി ഉപേക്ഷിക്കാന്‍ കഴിയില്ലെന്ന് ഇറാന്‍

ടെഹ്റാന്‍: യുറേനിയം സമ്പുഷ്ടീകരണ പദ്ധതി ഉപേക്ഷിക്കാന്‍ കഴിയില്ലെന്ന പ്രസ്താവനയുമായി ഇറാന്‍. വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചിയാണ് പ്രസ്താവനുമായി രംഗത്തെത്തിയത്.സ്റ്റെല്‍ത്ത് ബോംബര്‍ ആക്രമണത്തില്‍ ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ത്തുവെന്ന് അമേരിക്ക അവകാശപ്പെടുമ്പോഴാണ് ഇറാന്‍ നിലപാട് വ്യക്തമാക്കിയത്. ‘നാശനഷ്ടങ്ങള്‍ ഗുരുതരമാണ്. ആണവ സമ്പുഷ്ടീകരണ പദ്ധതി നിര്‍ത്തിവച്ചിരിക്കുകയാണ്. എന്നാല്‍, ഞങ്ങളുടെ ദേശീയ അഭിമാനത്തിന്റെ പ്രശ്നമായതിനാല്‍ ആണവ സമ്പുഷ്ടീകരണം തുടരുകതന്നെ ചെയ്യും.’ അറാഖ്ചി മാധ്യമങ്ങളോട് പറഞ്ഞു. ആക്രമണങ്ങള്‍ നടത്തിയെങ്കിലും അമേരിക്കയുമായി ഇനിയും ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് അറാഖ്ചി അറിയിച്ചു. എന്നാല്‍, അത് നേരിട്ടുള്ള ചര്‍ച്ചകളായിരിക്കില്ലെന്നും അദ്ദേഹം […]
Read more

അവിഹിത ബന്ധം ആരോപിച്ച് പാകിസ്ഥാനില്‍ ദമ്പതിമാരെ വെടിവച്ചു കൊന്നു,

കറാച്ചി: അവിഹിഹബന്ധം അരോപിച്ച് ദമ്പതിമാരെ വെടിവെച്ചു കൊന്ന സംഭവത്തില്‍ 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ മരുഭൂമിയില്‍ വെച്ചാണ് ക്രൂര കൊലപാതകം നടന്നത്. ഒരു വാഹനത്തില്‍ നിന്നും ദമ്പതികളെ പിടിച്ചിറക്കി വെടിവെച്ച് കൊല്ലുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് 13 പേരെ അറസ്റ്റ് ചെയ്തത്. ഇല്‍സാനുള്ള, ബാനോ ബീബി എന്നിവരെയാണ് ഒരു സംഘം കൊലപ്പെടുത്തിയത്. മൂന്ന് ദിവസം മുന്‍പാണ് സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്. ദുരഭിമാനക്കൊലപാതകമാണ് സംഭവമെന്നാണ് പുറത്ത് വരുന്ന […]
Read more

യാത്രാ വിമാനവും യുദ്ധവിമാനവും നേര്‍ക്കു നേര്‍ വെട്ടിയൊഴിഞ്ഞ് യാത്രാവിമാനം: യുഎസില്‍ ഒഴിവായത് വന്‍ദുരന്തം

വാഷിങ്ടന്‍:അമേരിക്കന്‍ വ്യോമസേനയുടെ ബി 52 ബോംബറും യാത്രാവിമാനവും നേര്‍ക്കുനേര്‍. കൂട്ടിയിടി ഒഴിവായത് തലനാരിഴക്ക്.ബി 52 ബോംബറുമായി കൂട്ടിയിടി ഒഴിവാക്കാന്‍ ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ പൈലറ്റ് വിമാനം വേഗത്തില്‍ ദിശമാറ്റി പറന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജൂലൈ 18ന് നോര്‍ത്ത് ഡക്കോട്ടയിലായിരുന്നു സംഭവം. പൈലറ്റ് യാത്രക്കാരോട് ക്ഷമ പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയംസംഭവത്തെക്കുറിച്ച് വിമാനക്കമ്പനി അന്വേഷണം ആരംഭിച്ചു. പൈലറ്റിന്റെ പേര് റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിട്ടില്ല. അമേരിക്കന്‍ വ്യോമസേന വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ലെന്ന് മാധ്യമ റിപ്പോര്‍ട്ടില്‍ പറയുന്നു. ആണവായുധങ്ങളും മറ്റ് ആയുധങ്ങളും […]
Read more

റഷ്യയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തി

റഷ്യയിൽ ഭൂചലന പരമ്പര. ഒരു മണിക്കൂറിനിടെ അഞ്ച് ഭൂചലനങ്ങൾ ഉണ്ടായി. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തി. പ്രദേശത്ത് അധികൃതർ സുനാമി മുന്നറിയിപ്പ് നൽകി. റഷ്യയുടെ കിഴക്കൻ മേഖലകളിലാണ് ഭൂചലനമുണ്ടായത്. അല്യൂട്ട്‌സ്‌കി ജില്ലയിൽ 60 സെന്റീമീറ്റർ വരെ ഉയരുന്ന തിരമാലകൾ എത്താൻ സാധ്യതയുണ്ടെന്ന് പ്രാദേശിക അടിയന്തര സേവനങ്ങളെ ഉദ്ധരിച്ച് റഷ്യയുടെ ടാസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. റഷ്യയിലെ കംചത്ക മേഖലയുടെ തലസ്ഥാനമായ പെട്രോപാവ്ലോവ്സ്ക്-കാംചത്സ്കിയിൽ നിന്ന് ഏകദേശം 140 കിലോമീറ്റർ (87 മൈൽ) കിഴക്കാണ് ഭൂകമ്പ പരമ്പരയുടെ […]
Read more

ഗസ്സയിലെ കത്തോലിക്കപള്ളി ആക്രമണം; മാര്‍പാപ്പയെ നേരിട്ട് വിളിച്ച് നെതന്യാഹു

ഗസ്സയിലെ കത്തോലിക്കപള്ളി ആക്രമണം ചര്‍ച്ചയാകുന്നതിനിടെ ലിയോ മാര്‍പ്പാപ്പയെ നേരിട്ട് വിളിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പള്ളി ആക്രമണത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നെതന്യാഹുവിനെ വിളിച്ച് അതൃപ്തി രേഖപ്പെടുത്തിയതിനു പിന്നാലെയാണ് നെതന്യാഹു മാര്‍പ്പാപ്പയുമായി ബന്ധപ്പെടുന്നത്. നെതന്യാഹുവിനോട് സംസാരിച്ചപ്പോള്‍ ഗസ്സയില്‍ വെടിനിര്‍ത്തല്‍ കൊണ്ടുവരണമെന്ന് മാര്‍പ്പാപ്പ ആവശ്യപ്പെട്ടതായി വത്തിക്കാന്‍ പ്രസ്താവനയിലൂടെ അറിയിച്ചു. എല്ലാ മതവിശ്വാസികളുടേയും ആരാധനാലയങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം നെതന്യാഹുവുമായുള്ള സംഭാഷണത്തില്‍ മാര്‍പ്പാപ്പ വ്യക്തമാക്കിയെന്നും വത്തിക്കാന്‍ പ്രസ്താവനയില്‍ പറയുന്നു. ഗസ്സയിലെ അവസ്ഥയും മനുഷ്യരുടെ യാതനകളും ഇരുവരും തമ്മിലുള്ള ഫോണ്‍സംഭാഷണത്തില്‍ […]
Read more

പഹല്‍ഗാം ഭീകരാക്രമണം; അമേരിക്ക ദി റെസിസ്റ്റന്‍സ് ഫ്രണ്ടിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

വാഷിങ്ടന്‍: ദി റെസിസ്റ്റന്‍സ് ഫ്രണ്ടിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ടിആര്‍എഫിന് ആണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ പറഞ്ഞു. 2008 ലെ മുംബൈ ഭീകര ആക്രമണത്തിനുശേഷം ഇന്ത്യയില്‍ സാധാരണക്കാര്‍ക്കെതിരെ നടന്ന ഏറ്റവും മാരകമായ ആക്രമണമാണ് പഹല്‍ഗാമിലേത്. ഭീകരതയെ നേരിടുന്നതില്‍ ട്രംപ് ഭരണകൂടത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് നടപടിയെന്നും പ്രസ്താവനയില്‍ മാര്‍കോ റൂബിയോ വ്യക്തമാക്കി. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ആഗോളതലത്തില്‍ ഇന്ത്യ നടത്തിയ നീക്കത്തിന്റെ വിജയം കൂടിയാണ് ഭീകരസംഘടനയായുള്ള പ്രഖ്യാപനം. ഭീകരാക്രമണത്തിന് പിന്നില്‍ ടി.ആര്‍.എഫ് […]
Read more

പാകിസ്താന്റെ ആണവപദ്ധതി സമാധാനത്തിനും സ്വയരക്ഷയ്ക്കും മാത്രം: ഷഹബാസ് ഷരീഫ്

ഇസ്ലാമാബാദ്: പാകിസ്താന്റെ ആണവപദ്ധതി സമാധാനപരമായ ആവശ്യങ്ങള്‍ക്കും സ്വയംരക്ഷയ്ക്കും മാത്രമുള്ളതെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. ശനിയാഴ്ച ഇസ്ലാമാബാദില്‍ പാകിസ്താനി വിദ്യാര്‍ഥികളുമായുള്ള ആശയവിനിമയത്തിനിടെയാണ് ഷഹബാസ് ഷരീഫ് ഇക്കാര്യം പറഞ്ഞത്. മുൻപ് ഇന്ത്യ-പാക് സംഘര്‍ഷവേളയില്‍ മുഴുവന്‍ ആയുധങ്ങളും-പരമ്പരാഗതമായവയും ആണവായുധങ്ങളും-ഉപയോഗിക്കാന്‍ മടിക്കില്ലെന്ന് റഷ്യയിലെ പാകിസ്താന്‍ അംബാസഡര്‍ മുഹമ്മദ് ഖാലിദ് ജമാലി പറഞ്ഞിരുന്നു. ഈ നിലപാടിന് വിരുദ്ധമായ പ്രസ്താവനയാണ് ഇപ്പോള്‍ ഷഹബാസ് ഷരീഫില്‍നിന്നുണ്ടായിരിക്കുന്നത്. ഇന്ത്യയുമായുണ്ടായ നാലുദിവസത്തെ സംഘര്‍ഷത്തില്‍ 55 പാക് സൈനികര്‍ കൊല്ലപ്പെട്ടെന്നും രാജ്യം മുഴുവന്‍ ശക്തിയും ഉപയോഗിച്ച് തിരിച്ചടിച്ചെന്നും ഷഹബാസ് ഷരീഫ് പറഞ്ഞു. […]
Read more

‘കില്‍ ബില്‍’ താരം മൈക്കല്‍ മാഡ്സന്‍ അന്തരിച്ചു

ഹോളിവുഡ് നടന്‍ മൈക്കല്‍ മാഡ്സന്‍ (67) അന്തരിച്ചു. വ്യാഴാഴ്ചയായിരുന്നു മരണം. കാലിഫോര്‍ണിയയിലെ മാലിബുവിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍, മരണത്തില്‍ ദുരൂഹതയില്ലെന്ന് ലോസ് ആഞ്ജിലിസ് കൗണ്ടി ഷെരീഫ്സ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. 1980 മുതല്‍ ഹോളിവുഡ് ചിത്രങ്ങളില്‍ സജീവമാണ് മൈക്കല്‍ മാഡ്സന്‍. ആദ്യകാലത്ത് ലോ ബജറ്റ് ചിത്രങ്ങളിലായിരുന്നു പ്രധാനമായും അഭിനയിച്ചിരുന്നത്. 1992-ല്‍ പുറത്തിറങ്ങിയ ടറന്റീനോ ചിത്രം റിസര്‍വോയര്‍ ഡോഗ്സിലെ വേഷമാണ് മാഡ്സനെ ശ്രദ്ധേയനാക്കിയത്. പിന്നീട് അദ്ദേഹം ടറന്റീനോ ചിത്രങ്ങളില്‍ സ്ഥിരസാന്നിധ്യമായി. കില്‍ […]
Read more

ത്രെഡ്സില്‍ ഡയറക്ട് മെസേജിംങ് ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ

ന്യൂയോര്‍ക്ക്: ത്രെഡ്സില്‍ ഡയറക്റ്റ് മെസ്സേജിംഗ് സൗകര്യം അവതരിപ്പിച്ച് മെറ്റ. 2023-ല്‍ ത്രെഡ്സ് പുറത്തിറങ്ങിയതുമുതല്‍ ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെട്ട ഫീച്ചറുകളിലൊന്നായിരുന്നു ഇത്. ഈ മാസം മുതല്‍ ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ക്ക് ത്രെഡ്സ് ആപ്പിനുള്ളില്‍ നിന്ന് നേരിട്ട് സ്വകാര്യമായി സന്ദേശങ്ങള്‍ അയക്കാന്‍ കഴിയുമെന്ന് കമ്പനി അറിയിച്ചു. സ്വകാര്യ സംഭാഷണങ്ങള്‍ക്കായി ഇന്‍സ്റ്റാഗ്രാമിലേക്ക് മാറേണ്ട ബുദ്ധിമുട്ട് ഇതോടെ ഒഴിവാകും. പ്രാരംഭ ഘട്ടത്തില്‍ അടിസ്ഥാനപരമായ ഡിഎം പ്രവര്‍ത്തനങ്ങള്‍ മാത്രമേ ത്രെഡ്സില്‍ ലഭ്യമാകൂ. ഉപയോക്താക്കള്‍ക്ക് പരസ്പരം ചാറ്റുകള്‍ ആരംഭിക്കാനും, ഇമോജികള്‍ ഉപയോഗിച്ച് പ്രതികരിക്കാനും, സംഭാഷണങ്ങള്‍ മ്യൂട്ട് […]
Read more

ആറ് വയസുകാരനായ മകനെ കൊന്ന കേസില്‍ ഇന്ത്യന്‍വംശജ പിടികിട്ടാപ്പുള്ളി

വാഷിങ്ടണ്‍: അമേരിക്കയുടെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) തിരയുന്ന 10 പ്രധാന കുറ്റവാളികളുടെ പട്ടികയില്‍ ഇന്ത്യന്‍ വംശജയും. ആറു വയസുകാരനായ മകനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് അന്വേഷിക്കുന്ന സിന്‍ഡി റോഡ്രിഗസ് സിങ്ങാണ് (40) എഫ്ബിഐയുടെ 10 പ്രധാന പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 2023-ല്‍ ആറു വയസുകാരനായ മെക്സിക്കന്‍ വംശജനായ മകന്‍ നോയല്‍ അല്‍വാരസിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതയായ 40-കാരിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്കുള്ള പ്രതിഫലത്തുക 2,14,21,000 രൂപയായി (250,000 ഡോളര്‍) എഫ്ബിഐ വര്‍ധിപ്പിച്ചിട്ടുണ്ട്. 2023 മാര്‍ച്ച് 22-ന് […]
Read more
Advertisement
WhiteswanTV Footer