Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: World

അമേരിക്കയുടെ തീരുവ ഭീഷണി; ബ്രിക്സ് ഓണ്‍ലൈന്‍ യോഗം ഇന്ന്

അമേരിക്കന്‍ തീരുവ ഭീഷണി ചര്‍ച്ച ചെയ്യാനുള്ള നിർണായക ബ്രിക്സ് ഓണ്‍ലൈന്‍ യോഗം ഇന്ന് ചേരും. ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ വിളിച്ചുചേര്‍ക്കുന്ന ബ്രിക്സ് നേതാക്കളുടെ യോഗത്തിൽ ഇന്ത്യൻ വിദേശ കാര്യമന്ത്രി ഡോ. എസ് ജയ് ശങ്കർ പങ്കെടുക്കും. ട്രംപിന്റെ താരിഫ് നയങ്ങള്‍ക്കെതിരെ സംയുക്ത പ്രസ്താവന ഇറക്കാനാണ് യോഗം ലക്ഷ്യം വെയ്ക്കുന്നത്. ഇന്ത്യയ്ക്ക് സമാനമായി ബ്രസീലിലും 50 ശതമാനം അധികതീരുവ ട്രംപ് പ്രഖ്യാപിച്ചിരുന്നു. തീവ്ര വലതുപക്ഷ നേതാവ് ജെയര്‍ ബോള്‍സോനാരോക്കെതിരെയുള്ള നിയമനടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടാണ് ട്രംപ് ബ്രസീലിന് […]
Read more

ഗാസ സിറ്റിയിലുള്ളവരോട് തെക്കൻ മേഖലയിലേക്ക് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് ഇസ്രയേൽ സൈന്യം

ജെറുസലേം: ഗാസയിലെ ഏറ്റവും വലിയ നഗരമായ ഗാസ സിറ്റിയിലുള്ളവരോട് തെക്കൻ മേഖലയിലേക്ക് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് ഇസ്രയേൽ സൈന്യം. ഗാസ സിറ്റി പിടിച്ചെടുക്കാൻ ഇസ്രയേൽ സൈന്യം കൂടുതൽ ആക്രമണങ്ങൾക്ക് തയാറെടുക്കുന്നതിൻ്റെ ഭാഗമായാണ് മുന്നറിയിപ്പ്. വടക്കൻ ഭാഗത്തുള്ളവർ തെക്കോട്ടുപോയി ഖാൻ യൂനിസിലേക്കു മാറണമെന്നാണ് നിർദേശം. ഭക്ഷണവും വൈദ്യസഹായവും താമസ സൗകര്യവും ഇവർക്ക് ലഭ്യമാക്കുമെന്ന് ഇസ്രയേൽ സൈനിക വക്‌താവ് അറിയിച്ചു. ഗാസ സിറ്റിയിൽ ഇപ്പോഴും ഹമാസ് ശക്തമാണെന്നാരോപിച്ചാണ് ഇവിടം പിടിച്ചെടുക്കാനുള്ള പടനീക്കം
Read more

ട്രംപ് – ഷി ജിൻപിപിങ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി അടുത്തമാസം ദക്ഷിണ കൊറിയയിൽ വെച്ച് കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ഏഷ്യ-പസഫിക് ഇക്കണോമിക് കോർപ്പറേഷൻ (APEC) ഉച്ചകോടിയുടെ ഭാഗമായി ജിയോങ്ജു നഗരത്തിൽ വെച്ചാണ് കൂടിക്കാഴ്ച നടക്കാൻ സാധ്യതയുള്ളത്. വ്യാപാര, സുരക്ഷാ ബന്ധങ്ങളിൽ നിർണായകമായേക്കാവുന്ന ചർച്ചകൾ നടക്കുമെന്നാണ് വിവരം. ചൈന, ഉത്തരകൊറിയ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ട്രംപിന്റെ ബന്ധം വഷളായ സാഹചര്യത്തിലാണ് നിർണായക കൂടിക്കാഴ്ച.
Read more

ഇസ്രായേലിൽ ഹൂതികളുടെ ആക്രമണ പരമ്പര; രഹസ്യയോഗം ബങ്കറിലേക്ക് മാറ്റി നെതന്യാഹു

ജറുസലേം: ഹൂത്തി വിമത സർക്കാരിന്റെ പ്രധാനമന്ത്രിയടക്കമുള്ള മന്ത്രിസഭാംഗങ്ങളെ ഇസ്രായേൽ ഭീകരാക്രമണത്തിൽ വധിച്ചതിന് പിന്നാലെ ഇസ്രായേലിനെതിരെ ഹൂതികളുടെ ആക്രമണ പരമ്പര. അക്രമണഭീഷണി മൂലം അടുത്ത മന്ത്രിമാർക്കൊപ്പമുള്ള യോഗം നെതന്യാഹു രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. MSC ABY എന്നകപ്പലും കൂടാതെ സ്‌കാർലെറ്റ്‌ റേ എന്ന ഓയിൽ ടാങ്കറുമാണ് ആക്രമിക്കപ്പെട്ടത്. ഇത് കൂടാതെ ബെൻഗുറിയോൺ വിമാനത്താവളം, തെൽഅവീവിലെ സൈനികകേന്ദ്രം അടക്കമുള്ള കേന്ദ്രങ്ങൾ ഡ്രോൺ ആക്രമണം നടത്തിയതായി അൻസാറുള്ളാഹ് വക്താവ് യഹ്യ സാരി അവകാശപ്പെട്ടു.
Read more

ഇ​ന്ത്യ​യ്ക്കു​ള്ള ക്രൂ​ഡ് വി​ല കു​റ​ച്ച് റ​ഷ്യ; ബാ​ര​ലി​ന് നാ​ല് ഡോ​ള​ർ വ​രെ കു​റ​ച്ചു

ഇ​ന്ത്യ​യ്ക്കു​ള്ള ക്രൂ​ഡ് ഓ​യി​ലി​ന് റ​ഷ്യ വി​ല കു​റ​ച്ച​താ​യി റി​പ്പോ​ർ​ട്ട്. ബാ​ര​ലി​ന് നാ​ല് ഡോ​ള​ർ വ​രെ കു​റ​ച്ച​താ​യാ​ണ് വി​വ​രം. ഈ ​മാ​സം പ്ര​തി​ദി​നം മൂ​ന്ന് ല​ക്ഷം ബാ​ര​ൽ ക്രൂ​ഡ് ഓ​യി​ൽ ഇ​ന്ത്യ വാ​ങ്ങു​മെ​ന്നാ​ണ് ബ്ലൂം​ബ​ർ​ഗ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. സെ​പ്റ്റം​ബ​ർ അ​വ​സാ​ന​വും ഒ​ക്ടോ​ബ​റി​ലു​മാ​യി റ​ഷ്യ ക​യ​റ്റി അ​യ​യ്ക്കു​ന്ന യു​റ​ൽ ക്രൂ​ഡി​നാ​ണ് കു​റ​ഞ്ഞ വി​ല വാ​ഗ്ദാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ജൂ​ലൈ​യി​ൽ ബാ​ര​ലി​ന് ഒ​രു ഡോ​ള​ർ കി​ഴി​വാ​ണ് റ​ഷ്യ ഇ​ന്ത്യ​യ്ക്ക് ന​ൽ​കി​യി​രു​ന്ന​തെ​ങ്കി​ൽ ക​ഴി​ഞ്ഞ ആ​ഴ്ച​യോ​ടെ 2.5 ഡോ​ള​റാ​യി അ​ത് വ​ർ​ധി​ച്ചി​ട്ടു​ണ്ടെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ വ​രു​ന്ന​ത്. റ​ഷ്യ​യി​ൽ​നി​ന്ന് […]
Read more

അഫ്ഗാനിസ്താന്‍ ഭൂകമ്പം: മരണം 1400 കവിഞ്ഞു

ജലാലാബാദ്: കിഴക്കന്‍ അഫ്ഗാനിസ്താനില്‍ ഞായറാഴ്ച രാത്രിയുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 1400 കവിഞ്ഞു. താലിബാന്‍ ഭരണകൂടത്തിന്റെ വക്താവ് സബീഹുള്ള മുജാഹിദ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 3000-ലേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുർബലമായ വീടുകൾ ആയതിനാലും അതുപോലെ തന്നെ ആളുകൾ ഉറക്കത്തിൽ ആയിരുന്നതും മരണസംഖ്യ ഉയരാൻ കാരണമായി. രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അന്താരാഷ്ട്രസമൂഹം മുന്നോട്ടുവരണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ കിഴക്കന്‍ അഫ്ഗാനിസ്താനില്‍ ചൊവ്വാഴ്ച 5.2 തീവ്രതയുള്ള ഭൂകമ്പമുണ്ടായി. ഞായറാഴ്ച രാത്രി 11.47-ഓടെയാണ് ഭൂകമ്പമാപിനിയില്‍ ആറ് തീവ്രതരേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ജലാലാബാദിന് […]
Read more

ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് നരേന്ദ്രമോദി

ന്യൂഡൽഹി: ലോകത്തിനാകെ ഭീഷണി ഉയർത്തുന്ന ഒന്നാണ് ഭീകരവാദമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരസംഘടനകളെ ഒരുമിച്ച് നേരിടണമെന്നും മോഡി പറഞ്ഞു. ഭീകരവാദത്തിന്റെ ഇരയാണ് ഇന്ത്യ. ഭീകരവാദത്തിനെതിരെ ഇരട്ടത്താപ്പ് അനുവദിക്കില്ലെന്ന് എസ്‍സിഒ ഉറച്ച നിലപാട് എടുക്കണം. ഇറാനിലെ ചാബഹാർ തുറമുഖം വ്യാപാര ബന്ധത്തിൽ നിർണ്ണായകമാണെന്നും മോദി പറഞ്ഞു. പ്രസം​ഗത്തിനിടെ പഹൽഗാം ആക്രമണം പരാമർശിച്ച‌ മോദി, മനുഷ്യത്വത്തിന് എതിരായ ആക്രമണമാണ് പഹൽഗാമിൽ ഉണ്ടായതെന്നും ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ സംസാരിക്കവെ മോദി പറഞ്ഞു.
Read more

അഫ്ഗാനിസ്ഥാനിൽ ഭൂചലനത്തിൽ 20 മരണം

അഫ്ഗാനിസ്ഥാൻ: അഫ്ഗാനിസ്ഥാനിലെ മലയോര മേഖലയായ ഹിന്ദു കുഷിലുണ്ടായ വൻ ഭൂചലനത്തിൽ 20 മരണം. റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. യുഎസ് ജിയോളജിക്കൽ സർവേയുടെ റിപ്പോർട്ട് അനുസരിച്ച്, പ്രാദേശിക സമയം രാത്രി 11:47ന് നംഗർഹർ പ്രവിശ്യയിലെ ജലാലാബാദിന് കിഴക്ക് – വടക്കുകിഴക്കായി 27 കിലോമീറ്റർ അകലെ എട്ട് കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ആദ്യ ഭൂകമ്പത്തിന് പിന്നാലെ തുടർചലനങ്ങളും റിപ്പോർട്ട് ചെയ്തു. ഭൂചലനത്തിൽ പരിക്കേറ്റ് നൂറിലധികം പേർ ആശുപത്രികളിൽ ചികിത്സയിലാണെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. […]
Read more

ഐ ഫോണ്‍ 17 ലോഞ്ചിങ് തീയതി പ്രഖ്യാപിച്ച് ആപ്പിള്‍

കാലിഫോര്‍ണിയ: ഐഫോണ്‍ പ്രേമികള്‍ കാത്തിരുന്ന 17 സീരീസിന്റെ ലോഞ്ചിങ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ച് ആപ്പിള്‍. സെപ്റ്റംബര്‍ 9 ന് കലിഫോര്‍ണിയയിലെ കുപ്പോര്‍ട്ടിനോയിലെ സ്റ്റീവ് ജോബ്സ് തിയറ്ററില്‍ ആയിരിക്കും ലോഞ്ചിങ് നടക്കുക. ഐഫോണ്‍ 17, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്സ്, ഐഫോണ്‍ 17 എയര്‍ തുടങ്ങിയ നാല് പുതിയ മോഡലുകളാണ് ഐഫോണ്‍ പുറത്തിറക്കുക. ഡിസൈനിങ്ങിലും ,പ്രോഗ്രാമിങിലും ഉള്‍പ്പടെ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ആപ്പിളിന്റെ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും കനം കുറഞ്ഞ […]
Read more

ഖത്തറിൽ വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി നീ​ട്ടി

ദോഹ: ഖത്തറിൽ കാ​ലാ​വ​ധി ക​ഴി​ഞ്ഞ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കുന്നതിനുള്ള സമയപരിധി നീട്ടി ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ട്രാഫിക്.ആ​ഗ​സ്റ്റ് 28 മു​ത​ൽ 60 ദി​വ​സ​ത്തെ അ​ധി​ക സ​മ​യ​പ​രി​ധി​യാ​ണ് അ​നു​വ​ദി​ച്ച​ത്. നേരെത്തെ, 2007ലെ ​ട്രാ​ഫി​ക് നി​യ​മം ന​മ്പ​ർ (19) അ​നു​സ​രി​ച്ച് സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞ വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചി​രു​ന്നു. ജൂലൈ 27ന് പുറപ്പെടുവിച്ച അറിയിപ്പിൽ രജിസ്‌ട്രേഷൻ പു​തുക്കുന്നതിന്​ വാഹന ഉടമകൾക്ക് 30 ദിവസത്തെ സമയം നൽകിയിരുന്നു. ഈ കാലാവധി അ​വ​സാ​നി​ച്ചത്തിനെ തു​ട​ർ​ന്നാ​ണ് വീണ്ടും 60 ദിവസം കൂടി ​സ​മ​യ​പ​രി​ധി നൽകിയത്.
Read more
Advertisement
WhiteswanTV Footer