Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: World

ആണവസമ്പുഷ്ടീകരണം: ഇറാനെതിരെ ഉപരോധം കടുപ്പിച്ച് യുഎന്‍

ന്യൂയോര്‍ക്ക്: രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയുടെ (IAEA) മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലും അമേരിക്കയുമായി ആണവസമ്പുഷ്ടീകരണത്തെക്കുറിച്ച് ചര്‍ച്ച നടത്തുന്നതിലുമുള്ള വീഴ്ച ചൂണ്ടിക്കാട്ടി ഇറാനെതിരെ യുഎന്‍ വീണ്ടും ഉപരോധം ഏര്‍പ്പെടുത്തി. ഉപരോധം വൈകിക്കാന്‍ റഷ്യയും ചൈനയും പരമാവധി ശ്രമിച്ചെങ്കിലും 15 അംഗ രക്ഷാസമിതിയില്‍ 9 രാജ്യങ്ങളുടെ പിന്തുണ ലഭിച്ചില്ല. റഷ്യയ്ക്കും ചൈനയ്ക്കും പുറമേ പാകിസ്ഥാനും അള്‍ജീരിയയും ഇറാനെ പിന്തുണച്ചു. ഉപരോധം ഇറാന്റെ ആണവപദ്ധതിയെ ബാധിക്കുന്നതിനു പുറമേ, വിദേശത്തെ സ്വത്തുക്കളുടെ വിനിമയവും ആയുധ ഇടപാടുകളും തടസ്സപ്പെടുകയും ചെയ്യും. ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയുമായി മുന്നോട്ടുപോയാല്‍ വന്‍പിഴ […]
Read more

ഗാസ ആക്രമണം: യുഎന്‍ പൊതുസഭയില്‍ നെതന്യാഹുവിനെതിരെ തിരിഞ്ഞ് അംഗങ്ങള്‍

ന്യൂയോര്‍ക്ക്: ഗാസയിലെ യുദ്ധത്തില്‍ യുഎന്‍ പൊതുസഭയില്‍ ഒറ്റപ്പെട്ട് ഇസ്രായേല്‍. പലസ്തീനികളെ ഇസ്രായേല്‍ വംശഹത്യ നടത്തുന്നതായി ലോകരാജ്യങ്ങള്‍ കുറ്റപ്പെടുത്തി. പശ്ചിമേഷ്യന്‍ ചര്‍ച്ചകളില്‍ പുരോഗതിയെന്നും വെടിനിര്‍ത്തല്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്നും ഡോണള്‍ഡ് ട്രംപ് അഭിപ്രായപ്പെട്ടു. ന്യൂയോര്‍ക്കിലെ പലസ്തീന്‍ അനുകൂല റാലിയില്‍ പങ്കെടുത്ത കൊളംബിയന്‍ പ്രസിഡന്റിന്റെ വിസ അമേരിക്ക റദ്ദാക്കി. ഐക്യരാഷ്ട്രസഭയില്‍ പ്രസംഗിക്കാനെത്തിയ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് നേരിടേണ്ടി വന്നത് ബഹിഷ്‌കരണവും കൂകി വിളിയുമായിരുന്നു. പ്രസംഗിച്ച ഭൂരിഭാഗം നേതാക്കളും ഗാസയിലെ ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ചു. പലസ്തീനികളെ ഇസ്രായേല്‍ വംശഹത്യ നടത്തുകയാണെന്ന് കൊളംബിയന്‍ […]
Read more

എച്ച്.ഐ.വി പ്രതിരോധ കുത്തിവെപ്പ് കുറഞ്ഞ വിലയില്‍ ലഭ്യമാകും

എച്ച്.ഐ.വി അഥവാ ഹ്യൂമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ് ബാധ തടയാനുള്ള പുതിയ മരുന്ന് അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ നൂറിലധികം ദരിദ്ര രാജ്യങ്ങളില്‍ കുറഞ്ഞ വിലയില്‍ ലഭ്യമാകും. ക്ലിന്റണ്‍ ഹെല്‍ത്ത് ആക്‌സസ് ഇനിഷ്യേറ്റീവ്, ഗേറ്റ്‌സ് ഫൗണ്ടേഷന്‍, സൗത്ത് ആഫ്രിക്കന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, വിറ്റ്‌സ് ആര്‍.എച്ച്.ഐ (Wits RHI) എന്നിവ ഉള്‍പ്പെടെയുള്ള സംഘടനകളാണ് ഈ കരാറിന് പിന്നില്‍. കുത്തി വയ്പ്പായി നല്‍കാന്‍ സാധിക്കുന്ന ‘ലെനാകപാവിര്‍’ (Lenacapavir) എന്ന ഈ മരുന്ന് ഈ വര്‍ഷം അവസാനത്തോടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മരുന്ന് […]
Read more

വീണ്ടും ചന്ദ്രനിലേക്ക്; ആർട്ടെമിസ് 2 ദൗത്യം ഫെബ്രുവരിൽ

വാഷിംഗ്‌ടൺ: ചന്ദ്രനിലേക്കുള്ള മനുഷ്യ ദൗത്യത്തിന് പകുതി നൂറ്റാണ്ടിന് ശേഷം വീണ്ടും തുടക്കം. നാസയുടെ “ആർട്ടെമിസ് 2” ദൗത്യത്തിന്റെ ഭാഗമായി, നാലുപേരടങ്ങിയ ബഹിരാകാശ യാത്രിക സംഘം 2026 ഫെബ്രുവരിയിലായി ചന്ദ്രനരികിലേക്ക് പറക്കും. ഈ ദൗത്യം 10 ദിവസം നീണ്ടുനിൽക്കും. 1972-ലെ “അപ്പോളോ 17” ദൗത്യത്തിന് ശേഷമാണ് വീണ്ടും മനുഷ്യനെ ചന്ദ്രയാത്രയിൽ ഉൾപ്പെടുത്തി ഒരു ദൗത്യത്തിന് നാസ തയ്യാറാകുന്നത്. അപ്പോളോ 17 ആണ് ചന്ദ്രോപരിതലത്തിൽ മനുഷ്യൻ ഇറങ്ങിയ അവസാന ദൗത്യം. അതിന് ശേഷം നിരവധി ബഹിരാകാശ ദൗത്യങ്ങൾ നടന്നു എങ്കിലും, […]
Read more

സാമ്പത്തിക പങ്കാളിത്ത കരാറിലേക്ക് ഇന്ത്യയും ഒമാനും

സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ചർച്ചകൾ പൂർത്തിയാക്കി ഇന്ത്യയും ഒമാനും. ഉഭയകക്ഷി വ്യാപാരത്തില്‍ വന്‍ കുതിച്ച് ചാട്ടത്തിന് വഴിവെക്കുന്ന കരാർ ഉടൻ പ്രാബല്യത്തിൽ വന്നേക്കും. ഒമാന്റെ ഇന്ത്യയിലെ സ്ഥാനപതി ഇസ സലേഹ് അബ്ദുള്ള സലേഹ് അല്‍ഷിബാനിയാണ് കരാര്‍ ഉടന്‍ ഉണ്ടാവുമെന്ന് വ്യക്തമാക്കിയത്. കരാറുമായി ബന്ധപ്പെട്ട നിയമനിര്‍മ്മാണങ്ങള്‍ നടന്നു വരികയാണ്. അത് കൂടി കഴിഞ്ഞാല്‍ ധാരാണാ പത്രത്തില്‍ ഒപ്പുവയ്ക്കും. ചരക്ക്, സേവന മേഖലയ്ക്കാണ് ഈ കരാറുകൊണ്ട് നേട്ടമുണ്ടാകുന്നത്. നിലവില്‍ ഊര്‍ജ്ജ മേഖലയുമായി ബന്ധപ്പെട്ടാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ സമഗ്ര സാമ്പത്തിക […]
Read more

കുട്ടിക്ക് വാക്സിന്‍ നല്‍കിയതില്‍ പിഴവ്; അബുദാബിയില്‍ ഡോക്ടര്‍ക്ക് പിഴയിട്ട് കോടതി

അബുദാബി: കുട്ടിക്ക് വാക്സിനേഷന്‍ നല്‍കിയതില്‍ ഡോക്ടറുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി എന്ന പരാതിയില്‍ പിഴ ശിക്ഷ വിധിച്ച് അബുദാബി കോടതി. 350,000 ദിര്‍ഹം കുട്ടിയുടെ അച്ഛന് നല്‍കണമെന്ന് വിധിയില്‍ പറയുന്നു. ഡോക്ടറും ഹോസ്പിറ്റല്‍ അധികൃതരും ചേര്‍ന്നാണ് തുക നല്‍കേണ്ടത് എന്നും കോടതി വ്യക്തമാക്കി. അല്‍ ഐനിലെ ഒരു ആശുപത്രിയിലാണ് സംഭവം നടന്നത്. കുട്ടിയ്ക്ക് വാക്സിനേഷന്‍ നല്‍കാനായാണ് ആശുപത്രിയില്‍ എത്തിയത്. ഇവിടെ വെച്ച് കുട്ടിയ്ക്ക് വാക്സിനേഷന്‍ നല്‍കുകയും ചെയ്തു. എന്നാല്‍ ഡോക്ടര്‍ വാക്‌സിനേഷന്‍ നല്‍കിയതില്‍ വീഴ്ച്ചയുണ്ടായി എന്ന് ആരോപിച്ച് […]
Read more

എച്ച്1-ബി വീസ ഫീ വര്‍ധന: അമേരിക്കയ്ക്ക് പുറത്തുള്ളവര്‍ ഉടനെ മടങ്ങണം, ജീവനക്കാര്‍ രാജ്യം വിട്ട് പോകരുതെന്നും നിര്‍ദേശം

ഡല്‍ഹി: എച്ച്1-ബി വീസ ഫീസ് വര്‍ധിപ്പിച്ച ട്രംപിന്റെ നടപടിക്ക് പിന്നാലെ ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി മെറ്റ, മൈക്രോസോഫ്റ്റ് അടക്കമുള്ള പ്രമുഖ കമ്പനികള്‍. എല്ലാ എച്ച് -1 ബി വിസ ഉടമകളും കുറഞ്ഞത് 14 ദിവസത്തേക്കെങ്കിലും അമേരിക്ക വിട്ടുപോകരുതെന്ന് ആവശ്യപ്പെട്ട കമ്പനികള്‍, അമേരിക്കയ്ക്ക് പുറത്ത് താമസിക്കുന്ന എച്ച്1-ബി വീസ ഉടമകളോട് ഉടന്‍ മടങ്ങിവരാനും ആവശ്യപ്പെട്ടു. ട്രംപ് സര്‍ക്കാരിന്റെ ഉത്തരവിന്റെ വിശദാംശങ്ങള്‍ ലഭ്യമാകുന്നത് വരെ എച്ച്-1ബി വീസയും എച്ച്4 വീസയും കൈവശമുള്ളവര്‍ യുഎസില്‍ തുടരണമെന്ന് മെറ്റ ഇമെയില്‍ വഴി നിര്‍ദേശം നല്‍കി. […]
Read more

ഇസ്രയേലിന്റെ അയേണ്‍ ബീം പരീക്ഷണം വിജയം

ജറുസലം: മിസൈല്‍ ആക്രമണം തടുക്കാനുള്ള ലേസര്‍ അധിഷ്ഠിത പ്രതിരോധസംവിധാനത്തിന്റെ പരീക്ഷണം ഇസ്രയേല്‍ പൂര്‍ത്തിയാക്കി. ഈ വര്‍ഷാവസാനത്തോടെ ഇതു സൈന്യത്തിനു കൈമാറുമെന്ന് പ്രതിരോധ മന്ത്രാലയം പറഞ്ഞു. നിലവിലുള്ള അയേണ്‍ ഡോം, ഡേവിഡ്സ് സ്ലിങ്, ആരോ എന്നീ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്കു പുറമേയാണ് പുതിയ അയേണ്‍ ബീം. അതിനിടെ, പോര്‍വിമാനങ്ങളുടെ പിന്തുണയോടെ ഇസ്രയേല്‍ ടാങ്കുകള്‍ ഗാസ സിറ്റിയുടെ കേന്ദ്രത്തിലേക്ക് അടുത്തുതുടങ്ങി. ഗാസയിലെങ്ങും ഇന്റര്‍നെറ്റ്, ഫോണ്‍ബന്ധം വിഛേദിച്ചു. 24 മണിക്കൂറിനിടെ വെടിവയ്പുകളിലും ബോംബാക്രമണങ്ങളിലുമായി 79 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇതുവരെ 65,141 […]
Read more

ഔദ്യോഗിക സന്ദര്‍ശനത്തിനായി ട്രംപ് ബ്രിട്ടനില്‍

ലണ്ടന്‍: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ബ്രിട്ടനിലെത്തി. ചാള്‍സ് രാജാവിന്റെ അതിഥിയായാണു ട്രംപിന്റെ സന്ദര്‍ശനം. ഭാര്യ മെലാനിയയോടൊപ്പം രാത്രിയാണ് ട്രംപ് എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തില്‍ ലണ്ടന്‍ സ്റ്റാന്‍സ്റ്റഡ് വിമാനത്താവളത്തില്‍ ഇറങ്ങിയത്. ട്രംപിന്റെ ബ്രിട്ടനിലെ രണ്ടാമത്തെ ഔദ്യോഗിക സന്ദര്‍ശനമാണിത്. 2019 ലായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ ഔദ്യോഗിക സന്ദര്‍ശനം. നാളെ വിന്‍ഡ്സര്‍ കൊട്ടാരത്തില്‍ വച്ച് ചാള്‍സ് മൂന്നാമന്‍ രാജാവുമായി ട്രംപ് കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മറുമായും ട്രംപ് കൂടിക്കാഴ്ച നടത്തും. […]
Read more

നേപ്പാളില്‍ വീണ്ടും സംഘര്‍ഷം; ജയില്‍ ചാടിയ തടവുകാര്‍ക്ക് നേരെ വെടിവെപ്പ്

കാഠ്മണ്ഡു: നേപ്പാളില്‍ വീണ്ടും സംഘര്‍ഷം രൂക്ഷം. ജയില്‍ ചാടിയ തടവുകാര്‍ക്ക് നേരെ സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കിടെ ഏകദേശം 15,000 തടവുകാര്‍ ജയിലുകളില്‍ നിന്ന് രക്ഷപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഈ സംഭവത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റതായും വാര്‍ത്തകളുണ്ട്. സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ രാജ്യത്തെ മൂന്ന് ജില്ലകളില്‍ നിരോധനാജ്ഞ നീട്ടിയിട്ടുണ്ട്. കാഠ്മണ്ഡു, ലളിത്പൂര്‍, ഭക്തപൂര്‍ എന്നീ നഗരങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ഫ്യുവില്‍ രാവിലെ 6 മണി മുതല്‍ ഇളവ് വരുത്തിയിട്ടുണ്ട്. […]
Read more
Advertisement
WhiteswanTV Footer