Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: World

പാസ്‌പോര്‍ട്ട് അപേക്ഷയില്‍ മാറ്റവുമായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്

പാസ്‌പോര്‍ട്ട് അപേക്ഷയില്‍ മാറ്റവുമായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്. സെപ്തംബര്‍ 1 മുതൽ പുതിയ മാറ്റങ്ങൾ നടപ്പാക്കുമെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് വ്യക്തമാക്കി. പുതിയ ഫോട്ടോ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കുന്നതോടെ മിക്ക പ്രവാസികള്‍ക്കും പാസ്‌പോര്‍ട്ട് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ പുതിയ ഫോട്ടോ എടുക്കേണ്ടതായി വരും. ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിച്ചുള്ള ഫോട്ടോകളാണ് ഇനി മുതല്‍ ആവശ്യം. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ മാറ്റം. തലയും തോള്‍ഭാഗവും ഉള്‍പ്പെടുന്ന ക്ലോസ് അപ്പ് ചിത്രമായിരിക്കണം അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടത്. […]
Read more

പോളണ്ടില്‍ എയര്‍ഷോ റിഹേഴ്‌സലിനിടെ എഫ് 16 യുദ്ധവിമാനം തകര്‍ന്നുവീണു

വാര്‍സോ: മധ്യ പോളണ്ടിലെ റാഡോമില്‍ എയര്‍ഷോയുടെ റിഹേഴ്സലിനിടെ പോളിഷ് വ്യോമസേനയുടെ എഫ് 16 യുദ്ധവിമാനം തകര്‍ന്നുവീണ് പോളിഷ് സൈന്യത്തിന്റെ പൈലറ്റ് കൊല്ലപ്പെട്ടു. അപകടകാരണം വ്യക്തമല്ല.”എഫ് 16 വിമാനാപകടത്തില്‍, പോളിഷ് സൈന്യത്തിലെ പൈലറ്റാണ് മരിച്ചത്.
Read more

അഫ്ഗാനിസ്ഥാനില്‍ ബസ് അപകടം; 76 പേര്‍ മരിച്ചു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ബസ് അപകടത്തില്‍പ്പെട്ട് പതിനേഴ് കുട്ടികളടക്കം 76 പേര്‍ മരിച്ചു. ഇറാനില്‍ നിന്ന് നാടുകടത്തപ്പെട്ടവരുമായി വന്ന ബസാണ് അപകടത്തില്‍പെട്ടത്. ബസ് ട്രക്കിലും മോട്ടോര്‍ സൈക്കിളിലും ഇടിച്ചാണ് അപകടമുണ്ടായത്. കാബൂളിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. ബസ്സിലുള്ള എല്ലാവരും മറ്റ് വാഹനങ്ങളില്‍ ഉണ്ടായിരുന്ന രണ്ട് പേര്‍ കൂടി മരിച്ചതായി താലിബാന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബസിന്റെ അമിത വേഗതയും ബസ് ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്ന് ഹെറാത്ത് പൊലീസ് ഉദ്യോഗസ്ഥന്‍ മുഹമ്മദ് യൂസഫ് സയീദി പറഞ്ഞു ബസില്‍ ഉണ്ടായിരുന്ന എല്ലാ […]
Read more

ട്രംപ്-മോദി കൂടിക്കാഴ്ച അടുത്ത മാസം

ന്യൂഡൽഹി: ട്രംപ്- മോദി കൂടിക്കാഴ്ചയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം യുഎസിലേക്ക്. സെപ്റ്റംബർ അവസാനത്തോടെ ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്രസഭാ പൊതുസഭയോട് അനുബന്ധിച്ച് കൂടിക്കാഴ്ച നടക്കുമെന്നാണ് സൂചന. അധിക തീരുവയിലും വ്യാപാര കരാറിലും ചർച്ചകൾ ഉണ്ടായേക്കുമെന്നും റിപ്പോർട്ടുണ്ട്. അതേസമയം, വ്യാപാര ചർച്ചകളിൽ ഇന്ത്യക്ക് പൂർണമായ താല്പര്യം ഇല്ലെന്ന് യുഎസ് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെൻ്റ് പറഞ്ഞു. ഒക്ടോബർ അവസാനത്തോടെ ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ പൂർത്തിയാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹത്തെ ഉദ്ധരിച്ച് കൊണ്ട് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് […]
Read more

റഷ്യയ്ക്ക് പ്രവിശ്യകള്‍ വിട്ടുകൊടുക്കുമെന്ന റിപ്പോര്‍ട്ട് തള്ളി സെലന്‍സ്‌കി

കീവ്: കടന്നുകയറ്റക്കാര്‍ക്കു യുക്രൈയ്‌ന്റെ ഭൂമി വിട്ടു നല്‍കില്ലെന്നു പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കി. യുക്രൈയ്ന്‍ യുദ്ധം അവസാനിപ്പിക്കാനായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനും 15ന് അലാസ്‌കയില്‍ കൂടിക്കാഴ്ച നടത്താനിരിക്കെയാണു പ്രതികരണം. കിഴക്കന്‍ യുക്രൈയ്‌നിലെ 2 പ്രവിശ്യകള്‍ റഷ്യയ്ക്കു വിട്ടുകൊടുത്തുള്ള സമാധാനക്കരാര്‍ യുഎസ് പിന്തുണയോടെ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളോടാണ് യുക്രൈയ്ന്‍ പ്രസിഡന്റ് പ്രതികരിച്ചത്. 4 യുക്രൈയ്ന്‍ പ്രവിശ്യകളാണു പുട്ടിന്‍ ആവശ്യപ്പെടുന്നതെന്നാണു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്. ലുഹാന്‍സ്‌ക്, ഡോണെറ്റ്‌സ്‌ക്, സാപൊറീഷ്യ, ഖേഴ്‌സന്‍ ഇതിനു പുറമേ 2014 […]
Read more

ബഹിരാകാശ സഞ്ചാരി ജിം ലോവല്‍ അന്തരിച്ചു

വാഷിങ്ടന്‍: ബഹിരാകാശ സഞ്ചാരി ജിം ലോവല്‍ (97) അന്തരിച്ചു. ഏറ്റവും കൂടുതല്‍ ബഹിരാകാശ യാത്ര ചെയ്ത സഞ്ചാരിയും പരാജയപ്പെട്ട അപ്പോളോ 13 ചാന്ദ്ര ദൗത്യത്തിന്റെ കമാന്‍ഡറുമായിരുന്നു അദ്ദേഹം. നാസയാണ് മരണവിവരം സ്ഥിരീകരിച്ചത്. യുഎസ് നേവിയില്‍ ക്യാപ്റ്റനായിരുന്നതിനു ശേഷമാണ് ജിം ലോവല്‍ നാസയുടെ ഭാഗമാകുന്നത്. ജെമിനി 7, ജെമിനി 12, അപ്പോളോ 8, അപ്പോളോ 13 ദൗത്യങ്ങളില്‍ ഭാഗമായി. ചന്ദ്രനില്‍ ഇറങ്ങാനായി നാസ നടത്തിയ ദൗത്യങ്ങളിലൊന്നായിരുന്നു അപ്പോളോ 13. 1970 ഏപ്രില്‍ 11നാണ് വിക്ഷേപണം നടന്നത്. ജിം ലോവല്‍ […]
Read more

ജപ്പാന്‍, റഷ്യ തീരങ്ങളില്‍ ഭൂചലനത്തിന് പിന്നാലെ സുനാമിയും

മോസ്‌കോ: റഷ്യയുടെ കാംചാക്ക തീരത്ത്് വന്‍ ഭൂചലനത്തിന് പിന്നാലെ ജപ്പാന്‍, റഷ്യ തീരങ്ങളില്‍ സുനാമി. തീരപ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. അമേരിക്കന്‍ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജപ്പാനില്‍ രണ്ടിടങ്ങളിലായി തീരത്ത് വലിയ കൂറ്റന്‍ തിരമാലകള്‍ ആഞ്ഞടിച്ചു. ഫുക്കുഷിമ ആണവ നിലയവും ഒഴിപ്പിച്ചു. ഇവിടുത്തെ വൈദ്യുതി ബന്ധം പൂര്‍ണമായി നിലച്ചിരിക്കുകയാണ്. റഷ്യയില്‍ വലിയ കെട്ടിടങ്ങള്‍ തകര്‍ന്നുവെന്നാണ് ലഭിക്കുന്ന വിവരം. അമേരിക്കയിലും ചില പ്രദേശങ്ങളിലൊക്കെ തന്നെ സുനാമി തിരമാലകള്‍ ആഞ്ഞടിക്കാനുള്ള സാധ്യതയുണ്ട്. ജപ്പാന്റെ വടക്കുകിഴക്കന്‍ തീരത്ത് മൂന്ന് മീറ്റര്‍ […]
Read more

അതിർത്തി സംഘർഷം; ചർച്ചകൾക്ക് തയ്യാറായി കംബോഡിയയും തായ്ലന്‍ഡും

അതിർത്തി സംഘർഷത്തിൽ വെടിനിർത്തൽ ചർച്ചകൾക്ക് തയ്യാറായി കംബോഡിയയും തായ്ലന്‍ഡും. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇത് സംബന്ധിച്ച വിവരം സ്ഥിരീകരിച്ചു. കംബോഡിയൻ പ്രധാനമന്ത്രിയുമായും, തായ്‌ലൻഡ് ആക്ടിങ് പ്രധാനമന്ത്രിയുമായും സംസാരിച്ചുവെന്ന് ട്രംപ് അറിയിച്ചു. ഇരുരാജ്യങ്ങളിലുമായി 33 പേരാണ് കൊല്ലപ്പെട്ടത്. 1,68,000 പേർ പലായനം ചെയ്തു. തായ്‌ലൻഡ് -കംബോഡിയ സംഘർഷത്തിൽ ആശങ്കയറിയിച്ച് യൂറോപ്യൻ യൂണിയൻ രംഗത്തുവന്നിരുന്നു. അതിർത്തി തർക്കത്തെ തുടർന്ന് ആരംഭിച്ച ഏറ്റുമുട്ടൽ അവസാനിപ്പിക്കണമെന്ന് യൂറോപ്യൻ യൂണിയൻ ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടു. ദീർഘനാളായി തുടരുന്ന അതിർത്തി തർക്കങ്ങളുടെ തുടർച്ചയായാണ്‌ സംഘർഷം. […]
Read more

ധാക്കയില്‍ വിമാനം സ്‌കൂളിന് മുകളില്‍ പതിച്ചുണ്ടായ അപകടം; മരണം 27 ആയി

ധാക്ക: ബംഗ്ലാദേശ് യുദ്ധവിമാനം പരിശീലന പറക്കലിനിടെ സ്‌കൂളിന് മുകളില്‍ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരണം 27 ആയി. 171 പേര്‍ക്ക് പരിക്കേറ്റു. ചൈനീസ് നിര്‍മിത എഫ്-7 വിമാനമാണ് തകര്‍ന്നു വീണത്. ധാക്കയുടെ വടക്കന്‍ മേഖലയിലുള്ള മൈല്‍സ്റ്റോണ്‍ സ്‌കൂളിനു മുകളിലേക്കാണ് വിമാനം പതിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണി കഴിഞ്ഞ് ടേക്ക് ഓഫിന് തൊട്ടുപിന്നാലെയാണ് വിമാനം തകര്‍ന്നുവീണത്. പതിവു പരിശീലനത്തിന്റെ ഭാഗമായി കുര്‍മിറ്റോലയിലെ ബംഗ്ലാദേശിന്റെ വ്യോമതാവളമായ ബീര്‍ ഉത്തം എകെ ബന്ദേക്കറില്‍നിന്ന് പുറന്നുയര്‍ന്നതായിരുന്നു വിമാനം. നിമിഷങ്ങള്‍ക്കകം തകര്‍ന്നു വീഴുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ […]
Read more

ചെറുപ്പം നിലനിര്‍ത്താന്‍: ഹോളിവുഡ് താരം ആഞ്ജലീന ജോളി ലേസര്‍ ചികിത്സ നടത്തിയെന്ന് റിപ്പോര്‍ട്ട്

അടുത്ത പത്ത് വര്‍ഷത്തേക്ക് ചെറുപ്പം നിലനില്‍ത്താന്‍ ഹോളിവുഡ് നടി ആഞ്ജലീന ജോളി ലേസര്‍ ചികിത്സ നടത്തിയെന്ന് റിപ്പോര്‍ട്ട്. 50-കാരിയായ താരം സ്വയം പരിചരണത്തിന് മുന്‍ഗണന നല്‍കുന്നുണ്ട്.ചര്‍മ്മത്തിന്റെ ഘടന മെച്ചപ്പെടുത്തുന്നതിനും ദൃഢത നല്‍കുന്നതിനുമായി ജോളി ഗൗരവമേറിയ ചില ലേസര്‍ ചികിത്സകള്‍ തിരഞ്ഞെടുത്തതായി ഈയിടെ പുറത്തുവന്ന റിപ്പോര്‍ട്ട് എടുത്തുപറയുന്നുണ്ട്. ഇതിന് ലഭിച്ച ഫലം അതിശയകരമായിരുന്നു. മുഖത്ത് ഭാവമാറ്റമില്ലാത്ത അവസ്ഥ ഒഴിവാക്കാന്‍ അതിന്റെ ഉപയോഗത്തില്‍ വളരെ മിതത്വം പാലിക്കുന്നുണ്ടെന്ന് നടിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. സൗന്ദര്യവര്‍ദ്ധക ചികിത്സകള്‍ക്ക് പുറമെ, […]
Read more
Advertisement
WhiteswanTV Footer