Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: World

യു​കെ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി കു​ത്തേ​റ്റു മ​രി​ച്ചു

ലണ്ടൺ: യു​കെ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി കു​ത്തേ​റ്റു മ​രി​ച്ചു. ഹ​രി​യാ​ന സ്വ​ദേ​ശി​യാ​യ വി​ജ​യ് കു​മാ​ർ ഷി​യോ​റ​നാണ് കൊ​ല്ല​പ്പെ​ട്ട​ത്. ന​വം​ബ​ർ 25 നാണ് യു​കെ​യി​ലെ വോ​ർ​സെ​സ്റ്റ​റി​ലെ ബാ​ർ​ബോ​ൺ റോ​ഡി​ൽ കുത്തേറ്റ നിലയിൽ വി​ജ​യ് കു​മാ​റി​നെ വെ​സ്റ്റ് മെ​ർ​സി​യ പൊ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ച് പേ​രെ പോലീസ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചാ​ർ​ഖി ദാ​ദ്രി​യി​ലെ ജാ​ഗ്രാം​ബാ​സ് ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള വി​ജ​യ് കു​മാ​ർ ഇം​ഗ്ല​ണ്ടി​ലെ ബ്രി​സ്റ്റ​ലി​ലു​ള്ള വെ​സ്റ്റ് ഓ​ഫ് ഇം​ഗ്ല​ണ്ട് […]
Read more

ഗാസയിലെ മരണം 70,000 കവിഞ്ഞു

ഗാസാ സിറ്റി: ഇസ്രയേൽ ആക്രമണത്തിൽ പലസ്തീനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 70,000 കവിഞ്ഞു. യുദ്ധം ആരംഭിച്ച 2023 ഒക്ടോബർ ഏഴ് മുതലുള്ള കണക്കാണ് ഇത്. വെടിനിർത്തലിന് ശേഷം ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 300-ലേറെ പേർ കൊല്ലപ്പെട്ടിട്ടുണ്ട്. വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും ഇസ്രയേൽ ആക്രമണം തുടർന്നുകൊണ്ടിരിക്കുകയാണ്. വെടിനിർത്തൽ കരാർ ലംഘിക്കുന്ന ഭീകരവാദികളെ ലക്ഷ്യമിട്ടാണ് തങ്ങൾ ആക്രമണം നടത്തുന്നതെന്നാണ് ഇസ്രയേൽ വാദം. ഇസ്രയേലിനോട് വെടിനിർത്തൽ ലംഘനങ്ങൾ അവസാനിപ്പിക്കണമെന്ന് സമ്മർദ്ദം ചെലുത്താൻ ഹമാസ് മധ്യസ്ഥരെ സമീപിച്ചതായാണ് വിവരം. അതേസമയം, സിറിയയിലും ഇസ്രയേൽ സൈന്യം ആക്രമണം […]
Read more

മൂന്നാം ലോക രാഷ്ട്രങ്ങളില്‍ നിന്നുള്ള കുടിയേറ്റം നിര്‍ത്തിവെക്കുമെന്ന് ട്രംപ്

വാഷിങ്ടൺ: മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം സ്ഥിരമായി നിർത്തിവെക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. കുടിയേറ്റം അമേരിക്കയുടെ വളർച്ചയെ ബാധിച്ചുവെന്നും പൗരന്മാരല്ലാത്തവർക്ക് ലഭിക്കുന്ന എല്ലാ ഫെഡറൽ ആനുകൂല്യങ്ങളും സബ്സിഡികളും അവസാനിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്നവരെയും പാശ്ചാത്യ സംസ്കാരത്തോട് പൊരുത്തപ്പെടാത്തവരെയും നാടുകടത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. നിയമവിരുദ്ധമായ കുടിയേറ്റത്തെ പൂർണ്ണമായി നിയന്ത്രിക്കലാണ് ലക്ഷ്യമെന്നാണ് ട്രംപിന്റെ കുറിപ്പ്.
Read more

കുവൈത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡിൽ 3,602 വ്യാജ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

കുവൈത്ത് സിറ്റി: ഹവല്ലി ഗവർണറേറ്റിൽ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പരിശോധനാ സംഘങ്ങൾ വിപണിയിലെ നിരീക്ഷണ പ്രവർത്തനം ശക്തമാക്കി. ഇതിന്റെ ഭാഗമായി യഥാർത്ഥ ബ്രാൻഡ് ഉൽപ്പന്നങ്ങളെന്ന പേരിൽ വിറ്റഴിക്കാൻ തയ്യാറാക്കിയിരുന്ന വൻതോതിലുള്ള വ്യാജ ഉൽപ്പന്നങ്ങൾ അധികൃതർ പിടിച്ചെടുത്തു. പുതിയ പരിശോധനയിൽ വസ്ത്രങ്ങൾ, ബാഗുകൾ, ഷൂസുകൾ, വനിതാ ആക്സസറികൾ ഉൾപ്പെടെ 3,602 വ്യാജ ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. ഉപഭോക്തൃ സംരക്ഷണ നിയമവും ബൗദ്ധിക സ്വത്തവകാശ നിയമവും ലംഘിച്ച് വ്യാജ ഉൽപ്പന്നങ്ങൾ സൂക്ഷിക്കുകയും പ്രദർശിപ്പിക്കുകയും വിൽക്കുകയും ചെയ്ത നിരവധി സ്ഥാപനങ്ങൾക്കെതിരെ റിപ്പോർട്ടുകൾ തയ്യാറാക്കി. […]
Read more

യുക്രെയ്ൻ വെടിനിർത്തൽ; വിറ്റ്കോഫ് റഷ്യയിലേക്ക്

വാഷിങ്ടൺ: യുക്രെയ്‌നിലെ വെടിനിർത്തൽ ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് മോസ്കോയിൽ എത്തി. നാലുവർഷത്തിലേറെയായി നീളുന്ന യുദ്ധത്തിന് അവസാനമിടാനുള്ള ശ്രമങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് വിറ്റ്കോഫിന്റെ റഷ്യ സന്ദർശനം. റഷ്യയും യുക്രെയ്‌നും തമ്മിലുള്ള നിരവധി പ്രധാന വിഷയങ്ങളിൽ ഇപ്പോഴും പരസ്പര അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്. കരാർ അന്തിമരൂപം ലഭിച്ചാൽ യുദ്ധവിരാമ പ്രഖ്യാപന വേളയിൽ യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയോടും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനോടും കൂടെ താനും ഉണ്ടാകുമെന്ന് ട്രംപ് സാമൂഹ്യമാധ്യമങ്ങളിൽ […]
Read more

ഗാസയിൽ നിന്ന് ഇസ്രയേൽ സൈന്യത്തെ പൂർണ്ണമായി പിൻവലിക്കണമെന്ന് ഖത്തർ

ദോഹ: ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ പ്രമേയം ഉടൻയും ഫലപ്രദമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഖത്തർ ശക്തമായ നിലപാട് പ്രഖ്യാപിച്ചു. നവംബർ 17-ന് അംഗീകരിച്ച സുരക്ഷാ കൗൺസിൽ പ്രമേയം 2803 പ്രകാരം, ഗാസയിൽ നിന്ന് ഇസ്രായേൽ സൈന്യം പൂർണ്ണമായും പിന്മാറണമെന്നും, ഗാസക്കാർ നേതൃത്വം നൽകുന്ന തദ്ദേശ സ്വയംഭരണ ഏജൻസി സ്ഥാപിക്കണമെന്നും, പുനർനിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നും ആവശ്യപ്പെടുന്നു. സ്വതന്ത്ര പലസ്തീൻ രാജ്യത്തിന്റെ രൂപീകരണത്തിലേക്കും പലസ്തീൻ ജനതയുടെ സ്വയംനിർണ്ണയാവകാശം ഉറപ്പാക്കുന്നതിനുമുള്ള നിർണായക ആദ്യപടിയായി ഈ പ്രമേയത്തെ ഖത്തർ വിലയിരുത്തുന്നു. വിയന്നയിൽ നടന്ന അന്താരാഷ്ട്ര […]
Read more

ട്രംപുമായുള്ള ഏറ്റുമുട്ടലിനൊടുവിൽ രാജിവെച്ച് മാർജോറി ടെയ്‌ലർ ഗ്രീൻ

വാഷിംഗ്ടൺ: അമേരിക്കയിലെ ശക്തമായ വലതുപക്ഷ സ്വാധീനമുള്ള രാഷ്ട്രീയ നേതാവും മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ‘മേക് അമേരിക്ക ഗ്രേറ്റ് അഗെയ്ൻ’ പ്രസ്ഥാനത്തിന്റെ പ്രധാന മുഖവുമായ റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം മാർജോറി ടെയ്ലർ ഗ്രീൻ കോൺഗ്രസ് അംഗത്വത്തിൽ നിന്ന് രാജിവെച്ചു. ‘എപ്സ്റ്റീൻ’ ഫയലുമായി ബന്ധപ്പെട്ട ലൈംഗിക കുറ്റകൃത്യങ്ങളേക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടതിനെ തുടർന്നും, അത് സംബന്ധിച്ചുള്ള ട്രംപുമായുണ്ടായ തുറന്ന അഭിപ്രായഭിന്നതയും രാജിക്ക് വഴിവെച്ചുവെന്നാണ് സൂചന. ട്രംപ് ഭരണകൂട്ടത്തിനുള്ളിൽ നിന്നും തങ്ങളെ മാറ്റിനിർത്തിയെന്നും അതാണ് രാജിയിലെ പ്രധാന കാരണമെന്നും ഗ്രീൻ […]
Read more

വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; ഗാസയിൽ 20 പേർ കൊല്ലപ്പെട്ടു

തെൽ അവീവ്: ഗാസയിൽ ഇസ്രയേൽ നടത്തിയ തുടർച്ചയായ വ്യോമാക്രമണങ്ങളിൽ 20 പേർ കൊല്ലപ്പെടുകയും 80-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസാ അധികൃതർ അറിയിച്ചു. മധ്യ ഗാസയിലെ ദെയർ അൽ-ബലാഹ് മേഖലയിലെ രണ്ട് വീടുകൾ ലക്ഷ്യമിട്ടു നടത്തിയ വ്യോമാക്രമണങ്ങളിൽ 10 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കുകളും സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ച പടിഞ്ഞാറൻ ഗാസ സിറ്റിയിലെ ഒരു വീടിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ഇതോടെ ആകെ മരണസംഖ്യ 20 ആയി ഉയർന്നതായി ഗാസാ ആരോഗ്യവകുപ്പ് അറിയിച്ചു. […]
Read more

ഇറാന് വേണ്ടി ചാരപ്രവർത്തനം നടത്തിയ ഇസ്രായേൽ സൈനികൻ പിടിയിൽ

തെൽ അവീവ്: ഇറാനുവേണ്ടി ചാരപ്രവർത്തനം നടത്തിയെന്നാരോപിച്ച് ഇസ്രായേൽ സൈനികനെ അറസ്റ്റ് ചെയ്തു. റാഫേൽ റെവെനി എന്ന സൈനികനെയാണ് ഇന്റലിജൻസ് ഏജൻസിയുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ പിടികൂടിയത്. ഹാറ്റ്സെറിം എയർബേസിൽ സേവനം അനുഷ്ഠിച്ച് വന്ന ഇയാൾ നിരന്തരമായി സംശയാസ്പദമായ ബന്ധപ്പെടലുകൾ നടത്തിയതായി സുരക്ഷാ വിഭാഗം കണ്ടെത്തി. അന്വേഷണത്തിൽ ഇയാൾ ഇസ്രായേൽ വ്യോമകേന്ദ്രങ്ങൾ സംബന്ധിച്ച വിവരങ്ങൾ ഇറാന് കൈമാറുകയും അതിന് ഡിജിറ്റൽ പേയ്​മെന്റിലൂടെ പണം വാങ്ങുകയും ചെയ്തുവെന്ന് ഇസ്രായേൽ കണ്ടെത്തി. ബീർഷെബ പോലുളള വ്യോമകേന്ദ്രങ്ങളുടെ ചിത്രങ്ങളെടുക്കൽ, ചില സ്ഥലങ്ങളിൽ ഇറാൻ ഉപകരണങ്ങൾ […]
Read more

ഗസ്സയിൽ കനത്ത ആക്രമണം തുടർന്ന് ഇസ്രായേൽ

തെൽ അവീവ്: ഗസ്സയിൽ ഇസ്രായേൽ സേനയുടെ ആക്രമണം തുടരുന്നു. ഖാൻ യൂനിസിൽ ആക്രമണങ്ങളിൽ ഒരു കുട്ടികളുൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മരണപ്പെട്ട ഫലസ്തീനികളുടെ എണ്ണം 35 ആയി ഉയർന്നു. അധിനിവേശ വെസ്റ്റ് ബാങ്ക് മേഖലയിൽ ഇസ്രായേൽ സേന നടത്തിയ പരിശോധനകളിലും ഏറ്റുമുട്ടലുകളിലും നിരവധി പേർക്ക് പരിക്കേറ്റു. ഒക്ടോബർ 10ന് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് ശേഷം ഏറ്റവും വലിയ സൈനിക നടപടികളാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. യെല്ലോ ലൈൻ കടന്നുള്ള ആക്രമണം വെടിനിർത്തൽ വ്യവസ്ഥയെ തന്നെ […]
Read more
Advertisement
WhiteswanTV Footer