Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഗസ്സയിൽ കനത്ത ആക്രമണം തുടർന്ന് ഇസ്രായേൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തെൽ അവീവ്: ഗസ്സയിൽ ഇസ്രായേൽ സേനയുടെ ആക്രമണം തുടരുന്നു. ഖാൻ യൂനിസിൽ ആക്രമണങ്ങളിൽ ഒരു കുട്ടികളുൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മരണപ്പെട്ട ഫലസ്തീനികളുടെ എണ്ണം 35 ആയി ഉയർന്നു. അധിനിവേശ വെസ്റ്റ് ബാങ്ക് മേഖലയിൽ ഇസ്രായേൽ സേന നടത്തിയ പരിശോധനകളിലും ഏറ്റുമുട്ടലുകളിലും നിരവധി പേർക്ക് പരിക്കേറ്റു.

ഒക്ടോബർ 10ന് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് ശേഷം ഏറ്റവും വലിയ സൈനിക നടപടികളാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. യെല്ലോ ലൈൻ കടന്നുള്ള ആക്രമണം വെടിനിർത്തൽ വ്യവസ്ഥയെ തന്നെ പ്രതിസന്ധിയിലാക്കുന്നതാണെന്ന് ഹമാസ് ആരോപിച്ചു. ഇത്തരം ആക്രമണങ്ങൾ ഉടൻ നിർത്തിവയ്ക്കാൻ മദ്ധ്യസ്ഥരാജ്യങ്ങൾ ഇടപെടണമെന്ന് ഹമാസ് ആവശ്യപ്പെട്ടു. ഖാൻ യൂനിസിൽ ഇസ്രായേൽ സൈനികർക്കുനേരെ തങ്ങൾ വെടിവെച്ചുവെന്ന ആരോപണവും സംഘടന തള്ളി.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer