ഗാസാ സിറ്റി: ഇസ്രയേൽ ആക്രമണത്തിൽ പലസ്തീനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 70,000 കവിഞ്ഞു. യുദ്ധം ആരംഭിച്ച 2023 ഒക്ടോബർ ഏഴ് മുതലുള്ള കണക്കാണ് ഇത്. വെടിനിർത്തലിന് ശേഷം ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 300-ലേറെ പേർ കൊല്ലപ്പെട്ടിട്ടുണ്ട്.
വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും ഇസ്രയേൽ ആക്രമണം തുടർന്നുകൊണ്ടിരിക്കുകയാണ്. വെടിനിർത്തൽ കരാർ ലംഘിക്കുന്ന ഭീകരവാദികളെ ലക്ഷ്യമിട്ടാണ് തങ്ങൾ ആക്രമണം നടത്തുന്നതെന്നാണ് ഇസ്രയേൽ വാദം.
ഇസ്രയേലിനോട് വെടിനിർത്തൽ ലംഘനങ്ങൾ അവസാനിപ്പിക്കണമെന്ന് സമ്മർദ്ദം ചെലുത്താൻ ഹമാസ് മധ്യസ്ഥരെ സമീപിച്ചതായാണ് വിവരം. അതേസമയം, സിറിയയിലും ഇസ്രയേൽ സൈന്യം ആക്രമണം തുടരുന്നുണ്ട്. വെള്ളിയാഴ്ച സിറിയയിൽ നടത്തിയ ആക്രമണത്തിൽ 13 പേരാണ് കൊല്ലപ്പെട്ടത്.




