Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

രാം ചരണ്‍- ബുചി ബാബു സന ചിത്രം ‘പെദ്ധി’; വമ്പന്‍ സംഘട്ടനമൊരുക്കി ബോളിവുഡ് സംഘട്ടന സംവിധായകന്‍ ശ്യാം കൗശല്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍ നായകനായി അഭിനയിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രമായ ‘പെദ്ധി’യിലേ വമ്പന്‍ സംഘട്ടന രംഗം ഒരുങ്ങുന്നു.

ബോളിവുഡ് സംഘട്ടന സംവിധായകന്‍ ശ്യാം കൗശല്‍ ആണ് ഈ സംഘട്ടന രംഗത്തിന് മേല്‍നോട്ടം വഹിക്കുന്നത്.

ദേശീയ അവാര്‍ഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ്, മാര്‍ച്ച് 27, 2026 നാണ്. വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

മൈത്രി മൂവി മേക്കര്‍സ്, സുകുമാര്‍ റൈറ്റിങ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. ജാന്‍വി കപൂര്‍ ആണ് ചിത്രത്തിലെ നായിക.

ഹൈദരാബാദിലെ അലുമിനിയം ഫാക്ടറിയില്‍ പ്രൊഡക്ഷന്‍ ഡിസൈനര്‍ അവിനാഷ് കൊല്ല ഒരുക്കിയ വമ്പന്‍ സെറ്റില്‍ ആണ് ഈ സംഘട്ടനം ചിത്രീകരിക്കുന്നത്.

നായകന്‍ രാം ചരണ്‍, അനേകം ഫൈറ്റേഴ്സ് എന്നിവര്‍ക്കൊപ്പം, ചിത്രത്തിലെ ഒരു നിര്‍ണ്ണായക വേഷം ചെയ്യുന്ന കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാറും ഈ സംഘട്ടന ചിത്രീകരണത്തിന്റെ ഭാഗമാണ്.

ബോളിവുഡ് സൂപ്പര്‍താരം വിക്കി കൗശലിന്റെ അച്ഛന്‍ കൂടിയായ ശ്യാം കൗശല്‍ മേല്‍നോട്ടം വഹിക്കുന്ന ഈ അതിനിര്‍ണ്ണായക സംഘട്ടനം ഒരുക്കുന്നത് സ്റ്റണ്ട് മാസ്റ്റര്‍ ആയ നവകാന്ത് ആണ്.

വമ്പന്‍ ഹിറ്റായ ബോളിവുഡ് ചിത്രം ‘ദങ്കല്‍’ ഉള്‍പ്പെടെയുള്ളവക്ക് സംഘട്ടനം ഒരുക്കിയിട്ടുള്ള ആളാണ് ശ്യാം കൗശല്‍.

വമ്പന്‍ കാന്‍വാസില്‍, അതി സൂക്ഷ്മമായി ആണ് സംവിധായകന്‍ ബുചി ബാബു സന ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഓരോന്നും ചിത്രീകരിക്കുന്നത്.

നേരത്തെ ചിത്രത്തിലെ ‘ചികിരി ചികിരി’ എന്ന ഗാനം പുറത്ത് വരികയും ആഗോള തലത്തില്‍ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

110 മില്യണ്‍ കാഴ്ചക്കാരെയാണ് ഈ ഗാനത്തിന് ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ നിന്ന് ലഭിച്ചത്. ഗാനത്തിലെ രാം ചരണിന്റെ നൃത്ത ചുവടുകള്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ വൈറലാണ്.

എ ആര്‍ റഹ്‌മാന്‍ ആണ് ഈ ഗാനത്തിന് ഈണം നല്‍കിയത്.

രാം ചരണ്‍- ശിവരാജ് കുമാര്‍ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, ടൈറ്റില്‍ ഗ്ലിമ്പ്‌സ് എന്നിവയും സമൂഹ മാധ്യമങ്ങളില്‍ വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

വമ്പന്‍ ശാരീരിക പരിവര്‍ത്തനമാണ് ഈ ചിത്രത്തിനായി രാം ചരണ്‍ നടത്തിയത്. ജഗപതി ബാബു, ബോളിവുഡ് താരം ദിവ്യേന്ദു ശര്‍മ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

രചന, സംവിധാനം -ബുചി ബാബു സന, അവതരണം – മൈത്രി മൂവി മേക്കേഴ്സ്, സുകുമാര്‍ റൈറ്റിംഗ്‌സ്, നിര്‍മ്മാണം – വെങ്കട സതീഷ് കിലാരു, ബാനര്‍ – വൃദ്ധി സിനിമാസ്, കോ പ്രൊഡ്യൂസര്‍ – ഇഷാന്‍ സക്‌സേന, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വി. വൈ. പ്രവീണ്‍ കുമാര്‍, ഛായാഗ്രഹണം – രത്‌നവേലു, സംഗീതം – എ ആര്‍ റഹ്‌മാന്‍, എഡിറ്റര്‍- നവീന്‍ നൂലി, പ്രൊഡക്ഷന്‍ ഡിസൈന്‍ – അവിനാഷ് കൊല്ല, മാര്‍ക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആര്‍ഒ – ശബരി

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer