കാലിഫോര്‍ണിയ: ഐഫോണ്‍ പ്രേമികള്‍ കാത്തിരുന്ന 17 സീരീസിന്റെ ലോഞ്ചിങ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ച് ആപ്പിള്‍. സെപ്റ്റംബര്‍ 9 ന് കലിഫോര്‍ണിയയിലെ കുപ്പോര്‍ട്ടിനോയിലെ സ്റ്റീവ് ജോബ്സ് തിയറ്ററില്‍ ആയിരിക്കും ലോഞ്ചിങ് നടക്കുക. ഐഫോണ്‍ 17, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്സ്, ഐഫോണ്‍ 17 എയര്‍ തുടങ്ങിയ നാല് പുതിയ മോഡലുകളാണ് ഐഫോണ്‍ പുറത്തിറക്കുക.
ഡിസൈനിങ്ങിലും ,പ്രോഗ്രാമിങിലും ഉള്‍പ്പടെ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ആപ്പിളിന്റെ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും കനം കുറഞ്ഞ മോഡലാണ് ഐഫോണ്‍ 17 എയര്‍ എന്നും വാര്‍ത്തകളുണ്ട്. ഐഫോണന്‍ 17ന് 5 മുതല്‍ 6 മില്ലീമീറ്റര്‍ കനവും, 6.5 ഇഞ്ച് സ്‌ക്രീനുമാണ് വരുന്നത്. കൂടാതെ 17 പ്രോയ്ക്ക് മെച്ചപ്പെട്ട കാമറ, വേഗതയേറിയ A19 ചിപ്പുകള്‍ , നെക്സ്റ്റ് ജനറേഷന്‍ എഐ ഫീച്ചറുകള്‍ ഉള്ള iOS 26 എന്നിവ ഉള്‍പ്പെട്ടേക്കാമെന്നാണ് ടെക് വിദഗ്ധരുടെ അഭിപ്രായം.
ഐഫോണ്‍ 17 പ്രോയിലും പ്രോ മാക്സിലും മികച്ച ഒപ്റ്റിക്കല്‍ സൂം, ലോ-ലൈറ്റ് ഫോട്ടോഗ്രാഫി, ഷാര്‍പ്പ് 8K വീഡിയോ ശേഷിയുള്ള പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെന്‍സ് എന്നിവ ഉള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.




