Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: iPhone

ലോകം കീഴടക്കി ഇന്ത്യൻ നിർമ്മിത ഐഫോണുകൾ; ആറ് മാസത്തിനുള്ളിൽ 88000 കോടിയുടെ കയറ്റുമതി

ബെംഗളൂരു: ഇന്ത്യയിൽ നിന്നുള്ള ഐഫോൺ കയറ്റുമതിയിൽ ചരിത്രം സൃഷ്‍ടിച്ച് ആപ്പിള്‍. 2025 സാമ്പത്തിക വർഷത്തിലെ ആദ്യ ആറു മാസങ്ങളിൽ രാജ്യത്ത് നിന്നുള്ള ഐഫോൺ കയറ്റുമതി 10 ബില്യൺ ഡോളറായ ഏകദേശം 88,700 കോടി രൂപ രേഖപ്പെടുത്തിയിരിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അതേ കാലയളവിലെ 5.71 ബില്യൺ ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 75% വർധനവാണ് ഉണ്ടായിരിക്കുന്നത്. കയറ്റുമതിയിൽ വൻ വർധനവ് രേഖപ്പെടുത്തിയ സെപ്റ്റംബർ മാസത്തിൽ മാത്രം 1.25 ബില്യൺ ഡോളറിന്റെ ഐഫോണുകൾ ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്തു. […]
Read more

ഐ ഫോണ്‍ 17 ലോഞ്ചിങ് തീയതി പ്രഖ്യാപിച്ച് ആപ്പിള്‍

കാലിഫോര്‍ണിയ: ഐഫോണ്‍ പ്രേമികള്‍ കാത്തിരുന്ന 17 സീരീസിന്റെ ലോഞ്ചിങ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ച് ആപ്പിള്‍. സെപ്റ്റംബര്‍ 9 ന് കലിഫോര്‍ണിയയിലെ കുപ്പോര്‍ട്ടിനോയിലെ സ്റ്റീവ് ജോബ്സ് തിയറ്ററില്‍ ആയിരിക്കും ലോഞ്ചിങ് നടക്കുക. ഐഫോണ്‍ 17, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്സ്, ഐഫോണ്‍ 17 എയര്‍ തുടങ്ങിയ നാല് പുതിയ മോഡലുകളാണ് ഐഫോണ്‍ പുറത്തിറക്കുക. ഡിസൈനിങ്ങിലും ,പ്രോഗ്രാമിങിലും ഉള്‍പ്പടെ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ആപ്പിളിന്റെ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും കനം കുറഞ്ഞ […]
Read more

ഐഫോണ്‍ 18 സ്റ്റാന്‍ഡ‍േര്‍ഡ് മോഡല്‍ അടുത്ത വര്‍ഷം പുറത്തിറക്കിയേക്കില്ല

കാലിഫോര്‍ണിയ: ആപ്പിള്‍ കമ്പനി അടുത്ത വര്‍ഷത്തെ (2026) സ്‌മാര്‍ട്ട്‌ഫോണ്‍ ലൈനപ്പില്‍ ഐഫോണ്‍ 18 സ്റ്റാന്‍ഡ‍േര്‍ഡ് മോഡല്‍ ഉള്‍പ്പെടുത്തിയേക്കില്ല എന്ന് റിപ്പോര്‍ട്ട്. ചരിത്രത്തിലെ ആദ്യ ഐഫോണ്‍ ഫോള്‍ഡബിള്‍ പുറത്തിറക്കുന്നതിനാലാണ് പതിവ് ബേസ് മോഡലിന്‍റെ റിലീസ് നീട്ടുന്നതെന്ന് ദക്ഷിണ കൊറിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. അതിന് ശേഷം 2027ല്‍ ഐഫോണ്‍ ‘ഇ’ സീരീസിനൊപ്പമായിരിക്കും ഐഫോണ്‍ 18 സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ പ്രകാശനം ചെയ്യുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സാധാരണ ഗതിയില്‍ ഐഫോണ്‍ സ്റ്റാന്‍ഡേര്‍ഡ് മോഡല്‍, പ്ലസ്, പ്രോ, പ്രോ മാക്‌സ് വേരിയന്‍റുകള്‍ എന്നിങ്ങനെ […]
Read more

ഐഫോണുകൾ ഇന്ത്യയിൽ നിർമിക്കരുത്’; ആപ്പിൾ സിഇഒ യോട് ട്രംപ്

ഇന്ത്യയിൽ ഐഫോണുകൾ നിർമിക്കരുതെന്ന് ആപ്പിൾ സിഇഒ ടിം കുക്കിനോട് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഉയർന്ന താരിഫും ഇന്ത്യയ്ക്ക് സ്വന്തമായി കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുമെന്നും ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഇക്കാര്യം ആവശ്യപ്പെട്ടത്. പകരം ആപ്പിൾ യുഎസ് വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ട്രംപ് നിർദേശിച്ചു. ഐ ഫോണുകളുടെ പ്രധാന ഉത്പാദന കേന്ദ്രമായി ഇന്ത്യയെ മാറ്റാനുള്ള ആപ്പിളിന്റെ നീക്കത്തിനിടെയാണ് ട്രംപിന്റെ പരാമർശം. ടിം കുക്കിനോട് പറഞ്ഞത് ദോഹയിൽ നടന്ന ഒരു ബിസിനസ് പരിപാടിയിൽ ഖത്തറിലെ വ്യവസായികളോടാണ് ട്രംപ് ഇക്കാര്യം […]
Read more

ഇന്ത്യയിലെ ഐഫോണ്‍ ഉപയോക്താക്കള്‍ അപകടത്തില്‍; മുന്നറിയിപ്പുമായി കേന്ദ്രം

ആപ്പിളിന്റെ ഐഒഎസ്, ഐപാഡ്ഒഎസ് സോഫ്‌റ്റ്വെയറുകളിലെ അപകടസാധ്യതകളെ കുറിച്ച് ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി കേന്ദ്രം. ഈ സോഫ്റ്റ്‌വെയറുകളിലെ പോരായ്മകള്‍ ചൂഷണം ചെയ്ത് ഡേറ്റകള്‍ ചോര്‍ത്താനോ, ഉപകരണം പൂര്‍ണമായും ഉപയോഗശൂന്യമാക്കാനോ സാധിക്കുമെന്നാണ് കേന്ദ്ര൦ പുറത്തിറക്കിയ മുന്നറിയിപ്പില്‍ പറയുന്നത്. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം ആണ് ഇതുസംബന്ധിച്ച് ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതുപ്രകാരം പഴയതും പുതിയതുമായ മോഡലുകള്‍ക്ക് ഭീഷണിയുണ്ട്. 18.3 ന് മുമ്പുള്ള ഐഒഎസ് പതിപ്പുകള്‍ പ്രവര്‍ത്തിക്കുന്ന […]
Read more

മൊബൈൽ ഫോണിന്റെ അടിസ്ഥാനത്തിൽ നിരക്കിൽ വ്യത്യാസം; യൂബറിനും ഒലയ്ക്കും കേന്ദ്രത്തിന്റെ നോട്ടീസ്

ന്യൂഡൽഹി: മൊബൈൽ ഫോണുകളുടെ വേരിയന്റുകൾക്ക് അനുസരിച്ച് ടാക്സി നിരക്കിൽ വ്യത്യാസം ഉണ്ടാക്കുന്നുവെന്ന ആരോപണത്തിൽ കടുത്ത നടപടിയുമായി കേന്ദ്ര സർക്കാർ. സംഭവത്തിൽ ഉപഭോക്തൃകാര്യ മന്ത്രാലയം ഓൺലൈൻ ടാക്സി കമ്പനികളായ യൂബറിനും ഒലയ്ക്കും നോട്ടീസ് അയച്ചു. ആൻഡ്രോയിഡ് ഫോണുകളും ഐഫോണുകളും ഉപയോഗിച്ച് ഒരേ ദൂരത്തിനുള്ള യാത്ര ബുക്ക് ചെയ്യുമ്പോൾ വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുന്നതെന്നായിരുന്നു ആരോപണം. കമ്പനികൾ നിരക്കുകൾ നിർണയിക്കുന്ന രീതിയും വിശദാംശങ്ങളും കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിക്ക് നൽകണമെന്നും, ആൻഡ്രോയിഡ്, ഐഫോൺ ഉപയോക്താക്കൾക്കിടയിൽ നിരക്കിൽ വ്യത്യാസമുണ്ടെങ്കിൽ അത് വിവേചനപരമാണെന്നും അതിന്റെ വിശദീകരണം […]
Read more

വമ്പൻ വിലക്കുറവിൽ ഐഫോണ്‍ 16

ഒരു ഐഫോൺ പ്രേമിയാണോ നിങ്ങൾ ? എന്നാൽ ഈ വാർത്ത ശെരിക്കും നിങ്ങളെ സന്തോഷിപ്പിക്കും ഇപ്പോഴിതാ വമ്പൻ വിലകുറവിലാണ്ഐഫോണ്‍ 16 സീരീസ് വിപണിയിൽ ഉള്ളത്. നിങ്ങളുടെ വിഷ്ലിസ്റ്റിൽ ഉള്ള ഒരു കാര്യം ആണ് ഐഫോൺ 16 എങ്കിൽ ഇപ്പോഴിതാ അത് വാങ്ങാൻ പറ്റിയ സമയമാണ്. ആമസോണിൽ ആണ് വമ്പൻ വിലക്കുറവിൽ ഐഫോണ്‍ 16 ലഭിക്കുക പരിമിത കാലത്തേക്ക് മാത്രമേ ഉള്ളു കേട്ടോ ഈ ഓഫർ .1,19,900 രൂപയ്ക്ക് അവതരിപ്പിച്ച ഐഫോണ്‍ 16 പ്രോ ഇപ്പോള്‍ 1,16,300 രൂപയ്ക്ക് […]
Read more

ഐഫോണ്‍ ഉപഭോക്താക്കള്‍ ജാഗ്രതൈ, കര്‍ശന മുന്നറിയിപ്പുമായി ആപ്പിള്‍

ഇന്ത്യ അടക്കമുള്ള 98 രാജ്യങ്ങളിലെ ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി ആപ്പിള്‍. പെഗാസസ് മാതൃകയില്‍ മെര്‍സിനെറി സ്പൈവെയർ ആക്രമണത്തിന് സാധ്യതയുണ്ട് എന്നാണ് ആപ്പിളിന്‍റെ മുന്നറിയിപ്പ്.ഈ വര്‍ഷം രണ്ടാം തവണയാണ് സ്പൈവെയർ ആക്രമണ സാധ്യതയെന്ന മുന്നറിയിപ്പ് ആപ്പിള്‍ പുറപ്പെടുവിക്കുന്നത്. 92 രാജ്യങ്ങളിലെ ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഇക്കഴിഞ്ഞ ഏപ്രിലില്‍ ആപ്പിള്‍ സമാന മുന്നറിയിപ്പ് നല്‍കിയിരുന്നു. നിങ്ങളുടെ ആപ്പിള്‍ ഐഡിയുമായി ബന്ധപ്പെട്ട ഐഫോണില്‍ സ്പൈവെയർ ആക്രമണം നടക്കാന്‍ സാധ്യതയുള്ളതായി ആപ്പിള്‍ കണ്ടെത്തിയിരിക്കുന്നു എന്നാണ് ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന മുന്നറിയിപ്പ് സന്ദേശത്തിലുള്ളത്. മുന്നറിയിപ്പ് […]
Read more

Recent News

Advertisement
WhiteswanTV Footer