Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഐഫോണിനെ ചൊല്ലി തർക്കം; അച്ഛനും മകനും അമ്മയും മരിച്ചു- VIDEO

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഛത്രപതി സംഭജിനഗർ: ഐഫോൺ വാങ്ങിയതിന്റെ പ്രതിമാസ അടവിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മഹാരാഷ്ട്രയിലെ ഛത്രപതി സംഭജിനഗറിൽ ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം. 19 വയസുകാരനായ മകനും മാതാപിതാക്കളുമാണ് മലയിടുക്കിൽ വീണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് കുനാൽ എന്ന 18കാരനും കുടുംബവും കുന്നിൻമുകളിൽനിന്ന് വീണു മരിച്ചത്. കുനാൽ നേരത്തെ ഒരു ഐഫോൺ വാങ്ങുകയും ഇതിന്റെ മാസത്തവണ അടയ്ക്കാൻ മാതാപിതാക്കളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ മാസത്തെ തുക അടയ്ക്കുന്നതു സംബന്ധിച്ച് കുനാലും പിതാവും തമ്മിൽ തർക്കമുണ്ടായെന്നും തുടർന്ന് വീടുവിട്ടിറങ്ങിയ കുനാൽ ടിസ്ഗാവ് മേഖലയിലെ കുന്നിൻമുകളിലെത്തി ആത്മഹത്യഭീഷണി മുഴക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

വിവരമറിഞ്ഞ് മാതാപിതാക്കളും നാട്ടുകാരും സ്ഥലത്തെത്തി. കുനാലിനെ താഴെയിറക്കാൻ മൂന്ന് മണിക്കൂറോളം നാട്ടുകാരും ജനപ്രതിനിധികളും പൊലീസും ചേർന്ന് അനുനയ ശ്രമങ്ങൾ നടത്തി. എന്നാൽ ‘എനിക്ക് മരിക്കണം, അതാണ് ഒരേയൊരു വഴി’ എന്ന് പറഞ്ഞ് കുനാൽ വാശിപിടിച്ചു നിൽക്കുകയായിരുന്നു. കുനാലിനെ രക്ഷിക്കാനായി പിതാവ് മുരളീധർ കുന്നിൻ മുകളിലേക്ക് കയറി മകനെ ബലമായി പിന്നിലേക്ക് വലിക്കാൻ ശ്രമിച്ചു. എന്നാൽ ഈ ശ്രമത്തിനിടെ കാല് വഴുതി രണ്ടുപേരും താഴ്ചയുള്ള മലയിടുക്കിലേക്ക് വീഴുകയായിരുന്നു. മകനും ഭർത്താവും വീഴുന്നത് കണ്ട് ആഘാതത്തിലായ മാതാവ് സംഗീതയും നിമിഷങ്ങൾക്കകം മലയിൽ നിന്ന് താഴേക്ക് ചാടി മരിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer