Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പൂജപ്പുര ജയിലിൽ ഡിജെ പാർട്ടിക്കിടെ സംഘർഷം; ജീവനക്കാരന് പരിക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിൽ വളപ്പിൽ നടന്ന ഓണാഘോഷ പരിപാടിക്കിടെ ജയിൽ ജീവനക്കാർ തമ്മിലടിച്ചു. ജയിൽ ജീവനക്കാരുടെ അസോസിയേഷന്റെ മേഖലാ ഓണാഘോഷത്തിന്റെ ഭാഗമായി ശനിയാഴ്ച രാത്രി സംഘടിപ്പിച്ച ഡിജെ പാർട്ടിക്കിടെയാണ് സംഘർഷമുണ്ടായത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽനിന്നുള്ള ജീവനക്കാർ പരിപാടിയിൽ പങ്കെടുത്തിരുന്നു.

ഡിജെ പാർട്ടിക്കിടെ ചില ജീവനക്കാർ സ്റ്റേജിൽ കയറി പാടാനും നൃത്തം ചെയ്യാനും ശ്രമിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് പിന്നീട് അടിപിടിയിൽ കലാശിച്ചതെന്നാണ് വിവരം. സംഘർഷത്തിനിടെ ഒരു ജീവനക്കാരന്റെ കണ്ണിന് പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തിൽ ഉൾപ്പെട്ട ചില ജീവനക്കാർ മദ്യപിച്ചിരുന്നതായും സംശയമുണ്ട്.

സംഭവത്തെ തുടർന്ന് ജീവനക്കാർ തന്നെ പ്രശ്നം പരിഹരിച്ചതായാണ് വിവരം. ജീവനക്കാരുടെ സംഘടന സംഘടിപ്പിച്ച പരിപാടിയായതിനാലും സംഭവത്തിൽ ആരും പരാതി നൽകാതിരുന്നതിനാലും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer