Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആറ് വയസുകാരനായ മകനെ കൊന്ന കേസില്‍ ഇന്ത്യന്‍വംശജ പിടികിട്ടാപ്പുള്ളി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വാഷിങ്ടണ്‍: അമേരിക്കയുടെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) തിരയുന്ന 10 പ്രധാന കുറ്റവാളികളുടെ പട്ടികയില്‍ ഇന്ത്യന്‍ വംശജയും. ആറു വയസുകാരനായ മകനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് അന്വേഷിക്കുന്ന സിന്‍ഡി റോഡ്രിഗസ് സിങ്ങാണ് (40) എഫ്ബിഐയുടെ 10 പ്രധാന പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

2023-ല്‍ ആറു വയസുകാരനായ മെക്സിക്കന്‍ വംശജനായ മകന്‍ നോയല്‍ അല്‍വാരസിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതയായ 40-കാരിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്കുള്ള പ്രതിഫലത്തുക 2,14,21,000 രൂപയായി (250,000 ഡോളര്‍) എഫ്ബിഐ വര്‍ധിപ്പിച്ചിട്ടുണ്ട്.

2023 മാര്‍ച്ച് 22-ന് ടെക്സസില്‍വെച്ചാണ് സിന്‍ഡി റോഡ്രിഗസിനെ കണ്ടതായുള്ള അവസാന വിവരം ലഭിച്ചത്. സിന്‍ഡിയും ഭര്‍ത്താവ് അര്‍ഷ്ദീപ് സിങ്ങും ആറ് കുട്ടികളും ഇന്ത്യയിലേക്കുള്ള ഒരു അന്താരാഷ്ട്ര വിമാനത്തില്‍ കയറിയെന്നാണ് വിവരം. ഈ സമയം നോയല്‍ ഇവര്‍ക്കൊപ്പമില്ലായിരുന്നുവെന്ന് അധികൃതര്‍ പറയുന്നു.

2023 മാര്‍ച്ചിലാണ് ആറു വയസുകാരന്‍ നോയലിനെ കാണിനില്ലെന്ന വാര്‍ത്ത പുറത്തുവരുന്നത്. എന്നാല്‍ പിന്നീട്, അമ്മയായ സിന്‍ഡി റോഡ്രിഗസ് സിങ് അവനെ സൂപ്പര്‍ മാര്‍ക്കറ്റില്‍ വച്ച് മറ്റൊരു സ്ത്രീക്ക് വില്‍ക്കുകയായിരുന്നു എന്ന് കണ്ടെത്തി. കുട്ടിയുടെ ശരീരത്തില്‍ പ്രേതബാധയുണ്ടെന്ന് ആരോപിച്ചാണ് ഇവര്‍ മകനെ മറ്റൊരു സ്ത്രീക്ക് വിറ്റത്. നോയലിന് ശേഷം സിന്‍ഡിക്ക് രണ്ട് ഇരട്ടക്കുട്ടികള്‍ പിറന്നിരുന്നു. ആറ് വയസുകാരന് പ്രേതബാധയാണെന്നും അവന്‍ ഈ ഇരട്ടക്കുട്ടികളെ ഉപദ്രവിക്കുമെന്നുമായിരുന്നു ഇവര്‍ വിശ്വസിച്ചിരുന്നത്.

കുട്ടി അമ്മയുടേയും രണ്ടാനച്ഛന്റേയും കൂടെയാണ് കഴിഞ്ഞിരുന്നത്. 2022 ഒക്ടോബറിലാണ് അവസാനമായി കുഞ്ഞിനെ ഇവര്‍ക്കൊപ്പം കണ്ടത്. എന്നാല്‍, കുട്ടിയെ കാണാതായതായി കുടുംബം പരാതി നല്‍കുന്നത് 2023 മാര്‍ച്ചില്‍ മാത്രമാണ്. പരാതി നല്‍കിയതിന് പിന്നാലെ സിന്‍ഡിയും രണ്ടാം ഭര്‍ത്താവും കുട്ടികള്‍ക്കൊപ്പം ഇന്ത്യയിലേക്ക് കടന്നെന്നാണ്വിവരം.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer