യുഎസിൽ തൊഴിലില്ലായ്മ വർധിക്കുന്നു; എട്ട് മാസത്തെ ഉയർന്ന നിരക്കിൽ
വാഷിങ്ടൺ: വിപണിയിൽ താരിഫ് അനിശ്ചിതത്വം നിലനിൽക്കെ യുഎസിൽ തൊഴിൽ നഷ്ടപ്പെടുന്നവരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. തൊഴിലില്ലായ്മ ആനുകൂല്യങ്ങൾക്കുവേണ്ടി അപേക്ഷിക്കുന്നവരുടെ എണ്ണം എട്ടു മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. തൊഴിൽ വകുപ്പിന്റെ കണക്കുപ്രകാരം തൊഴിലില്ലായ്മ ആനുകൂല്യങ്ങൾക്കുവേണ്ടി കഴിഞ്ഞ ആഴ്ച 8,000 പുതിയ അപേക്ഷകളാണ് ലഭിച്ചത്. കഴിഞ്ഞ ഒക്ടോബറിനുശേഷം ഏറ്റവും കൂടുതൽ അപേക്ഷ ലഭിച്ച ആഴ്ചയാണിത്. ഇതോടെ മൊത്തം അപേക്ഷകരുടെ എണ്ണം 2.47 ലക്ഷമായി ഉയർന്നു. തൊഴിലില്ലായ്മ ആനുകൂല്യങ്ങൾക്കായുള്ള ആഴ്ചതോറുമുള്ള അപേക്ഷകൾ യുഎസിൽ കമ്പനികളുടെ പിരിച്ചുവിടലിന്റെ സൂചികയായാണ് കണക്കാക്കുന്നത്. അതേസമയം, […]
Read more