Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: World

ലൈവ് സ്ട്രീമിങ്ങിനിടെ ഇന്‍ഫ്ളുവന്‍സറായ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച് സുഹൃത്ത്

സാവോ പോളോ: ലൈവ് സ്ട്രീമിങ്ങിനിടെ സോഷ്യല്‍മീഡിയ ഇന്‍ഫ്ളൂവന്‍സറായ യുവതിയെ ആണ്‍സുഹൃത്ത് മാരകമായി കുത്തിപ്പരിക്കേല്‍പ്പിച്ചു. ബ്രസീലിലെ സോഷ്യല്‍മീഡിയ ഇന്‍ഫ്ളുവന്‍സറായ ലൂണ ആംബ്രോസെവിഷ്യസ് അബ്രഹാഹോ(22)യെയാണ് ആണ്‍സുഹൃത്തായ അലക്സ് ഒലീവിറ ആക്രമിച്ചത്. സാമൂഹികമാധ്യമത്തില്‍ ലൈവ് സ്ട്രീമിങ് നടത്തുന്നതിനിടെ, ആയിരക്കണക്കിന് കാഴ്ചക്കാര്‍ കണ്ടുകൊണ്ടിരിക്കെയായിരുന്നു സംഭവം. . കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം. ലൂണയുടെ തലയിലും കൈയിലും കാലിലും പിന്‍ഭാഗത്തും ഉള്‍പ്പെടെ കുത്തിപ്പരിക്കേല്‍പ്പിച്ചെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. ലൈവ് സ്ട്രീമിങ്ങില്‍ സംഭവം തത്സമയം കണ്ട കാഴ്ചക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസെത്തി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അടിയന്തര […]
Read more

യുക്രൈയ്ന്‍ അതിര്‍ത്തിയിലെ കര്‍സ്‌ക് സന്ദര്‍ശിച്ച് വ്‌ളാഡിമിര്‍ പുടിന്‍

മോസ്‌കോ: യുക്രൈയ്ന്‍ അതിര്‍ത്തിയോടുചേര്‍ന്ന റഷ്യന്‍ പ്രവിശ്യയായ കര്‍സ്‌ക് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ സന്ദര്‍ശിച്ചു. ഏപ്രിലില്‍ യുക്രൈയ്ന്‍ സേനയെ ഇവിടെനിന്നു പുറത്താക്കിയതിനുശേഷം ആദ്യമാണ് പുടിന്റെ സന്ദര്‍ശനം. കഴിഞ്ഞ ഓഗസ്റ്റില്‍ മിന്നലാക്രമണത്തിലൂടെയാണു കര്‍സ്‌ക് യുക്രൈയ്ന്‍ സേന പിടിച്ചെടുത്തത്. 9 മാസത്തിനുശേഷമാണു റഷ്യന്‍ സേന പ്രവിശ്യ തിരിച്ചുപിടിച്ചത്. ഇവിടെ നിര്‍മാണത്തിലിരിക്കുന്ന ആണവനിലയ പ്ലാന്റും പുടിന്‍ സന്ദര്‍ശിച്ചു. അതിനിടെ, യുക്രൈയ്‌നില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ യുക്രൈയ്ന്‍ നാഷനല്‍ ഗാര്‍ഡിലെ 6 പേര്‍ കൊല്ലപ്പെട്ടു. യുക്രൈയ്‌നിന്റെ 159 ഡ്രോണുകള്‍ കഴിഞ്ഞരാത്രി വെടിവെച്ചിട്ടെന്നു റഷ്യ […]
Read more

ചാൾസ് മൂന്നാമൻ രാജാവും കാമില രാജ്ഞിയും ലണ്ടനിലെ കാനഡ ഹൗസ് സന്ദർശിച്ചു

ലണ്ടൻ : ചൊവ്വാഴ്ച ലണ്ടനിലെ കാനഡ ഹൗസ് സന്ദർശിച്ച് ചാൾസ് മൂന്നാമൻ രാജാവും കാമില രാജ്ഞിയും. കാനഡ ഹൗസിന്‍റെ 100-ാം വാർഷികാഘോഷത്തിന്‍റെ ഭാഗമായാണ് സന്ദർശനം. യുകെയിലെ കനേഡിയൻ ഹൈക്കമ്മീഷണർ റാൽഫ് ഗൂഡെയ്ൽ ഉൾപ്പെടെയുള്ള കനേഡിയൻ ഉദ്യോഗസ്ഥരുമായി ചാൾസും കാമിലയും കൂടിക്കാഴ്ച നടത്തി. മെയ് 26, 27 തീയതികളിൽ ചാൾസും കാമിലയും ഓട്ടവയിൽ അടുത്ത പാർലമെൻ്റ് സമ്മേളന ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. പുതിയ ലിബറൽ ഗവൺമെൻ്റിന്‍റെ മുൻഗണനകളെ പരിചയപ്പെടുത്തുന്നതിനായി ഹൗസ് ഓഫ് കോമൺസിൽ ചാൾസ് പ്രസംഗിക്കും. ചാൾസിന്‍റെ 23-ാമത്തെ […]
Read more

വെടിനിര്‍ത്തല്‍: റഷ്യ യുക്രൈയ്ന്‍ ചര്‍ച്ച ഉടന്‍ ആരംഭിക്കുമെന്ന് ഡോണള്‍ഡ് ട്രംപ്

വാഷിങ്ടന്‍: വെടിനിര്‍ത്തല്‍ സംബന്ധിച്ച് റഷ്യയും യുക്രൈയ്നും തമ്മില്‍ ഉടന്‍ ചര്‍ച്ച ആരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഫോണില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായി രണ്ടു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കു പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. യുദ്ധം അവസാനിക്കുന്നതിനുള്ള പ്രധാന നീക്കമാണ് ചര്‍ച്ചയെന്നും ചര്‍ച്ചയുടെ വ്യവസ്ഥകള്‍ ഇരു രാജ്യങ്ങളും തമ്മില്‍ തീരുമാനിക്കുമെന്നും ട്രംപ് വ്യക്തമാക്കിവിഷയത്തില്‍ പുടിനുമായി ഈ വര്‍ഷം മൂന്നാമത്തെ ഫോണ്‍സംഭാഷണമാണിത്. യുദ്ധമവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ ശരിയായ പാതയിലാണെന്നും സമാധാനക്കരാറിനായി യുക്രൈയ്‌നുമായി ചേര്‍ന്നു കരടുരേഖയുണ്ടാക്കാന്‍ തയാറാണെന്നും പുടിന്‍ വ്യക്തമാക്കി. ചര്‍ച്ചയ്ക്കു […]
Read more

ഇറാനുമായി ആണവ കരാറിന്റെ അടുത്തെത്തി: ഡോണള്‍ഡ് ട്രംപ്

ന്യൂയോര്‍ക്ക് : ഇറാനുമായി ആണവ കരാറിന് അടുത്തെത്തിയാതായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഗൗരവമായ ചര്‍ച്ചകള്‍ നടക്കുകയാണെന്നും ദീര്‍ഘകാല സമാധാനത്തിനായുള്ള വ്യവസ്ഥകള്‍ തെഹ്റാന്‍ ഏകദേശം അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇറാനില്‍ തങ്ങള്‍ ഒരു ആണവപൊടിയും ഉണ്ടാക്കാതെ തന്നെ കരാറിലേക്ക് അടുക്കുകയാണെന്നും ഗള്‍ഫ് പര്യടനത്തിനിടെയാണ് ട്രംപ് വെളിപ്പെടുത്തി. ഒമാനില്‍ അടുത്തിടെ നാലാമത്തെ റൗണ്ട് ചര്‍ച്ചകള്‍ നടന്നതോടെ സംഭാഷണങ്ങള്‍ കൂടുതല്‍ ശക്തമായിട്ടുണ്ട്. എന്നിരുന്നാലും, പ്രധാന വ്യത്യാസങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി അലി ഖാംനഇയുടെ […]
Read more

യുകെയിലെ സമ്പന്നരുടെ പട്ടികയില്‍ ഒന്നാമത് ഹിന്ദുജ കുടുംബം

മുംബൈ:110വര്‍ഷത്തെ പാരമ്പര്യമുള്ളബഹുരാഷ്ട്ര വ്യവസായ ഗ്രൂപ്പായ ഹിന്ദുജ ഗ്രൂപ്പിന്റെ ചെയര്‍മാനായ ഗോപിചന്ദ് ഹിന്ദുജയുടെ നേതൃത്വത്തിലുള്ള ഹിന്ദുജ കുടുംബം35.3ബില്യണ്‍ പൗണ്ട് ആസ്തിയുമായി2025ലെ സണ്‍ഡേ ടൈംസ് സമ്പന്നരുടെ പട്ടികയില്‍ ഒന്നാമത്. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് ഹിന്ദുജ കുടുംബം ഈ നേട്ടം കൈവരിക്കുന്നത്. യുകെയില്‍ താമസിക്കുന്ന ഏറ്റവും സമ്പന്നരായ വ്യക്തികളും കുടുംബങ്ങളും ആണ് സണ്‍ഡേ ടൈംസിന്റെ പട്ടികയിലുള്ളത്.2025പതിപ്പില്‍350എന്‍ട്രികളാണ് ഉള്‍പ്പെട്ടിരിക്കുന്നത്.ആഗോളതലത്തില്‍ പ്രതിസന്ധികളും നയമാറ്റങ്ങളും ഉണ്ടായിട്ടും,ഹിന്ദുജ കുടുംബം അസാധാരണമായ ബിസിനസ് കരുത്തും ആഗോള നേതൃത്വവും പ്രകടിപ്പിക്കുന്നതിനുള്ള സാക്ഷ്യപത്രമാണ് ഈ റാങ്കിങ്. യുകെ ആസ്ഥാനമായുള്ള കുടുംബത്തിന്റെ ജി. […]
Read more

യുക്രൈന്‍ യുദ്ധം: നേരിട്ടുള്ള ചര്‍ച്ചകളില്‍ നിന്ന് പുടിന്‍ പിന്മാറി

മോസ്‌കോ: യുക്രൈന്‍ യുദ്ധത്തില്‍ നേരിട്ടുള്ള സമാധാന ചര്‍ച്ചകളില്‍ നിന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ പിന്മാറി.റഷ്യയുടെ നടപടിക്ക് പിന്നാലെ സമാധാനചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ഡോണള്‍ഡ് ട്രംപും വിശദമാക്കി. ട്രംപ് റഷ്യ- യുക്രൈന്‍ സമാധാന ചര്‍ച്ചകള്‍ക്കായി തുര്‍ക്കിയിലെത്തുമെന്ന് സൂചനകളുണ്ടായിരുന്നു. അതേസമയം, യുക്രൈന്‍ പ്രസിഡന്റ് വോളഡിമിര്‍ സെലന്‍സ്‌കി തുര്‍ക്കിയിലേക്ക് യാത്ര തിരിച്ചു. ചര്‍ച്ചകളില്‍ പുടിന് പകരമായി റഷ്യന്‍ പ്രതിനിധിയായി വ്‌ലാഡിമിര്‍ മെഡന്‍സ്‌കി പങ്കെടുക്കുമെന്ന സ്ഥിരീകരണവും റഷ്യന്‍ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടു. തീവ്ര കണ്‍സര്‍വേറ്റീവ് വിഭാഗത്തില്‍ നിന്നുള്ള റഷ്യന്‍ സാംസ്‌കാരിക മന്ത്രിയായ വ്‌ലാദിമിര്‍ മെഡിന്‍സ്‌കിക്കൊപ്പം […]
Read more

യുക്രൈയ്നില്‍ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം വെടിവെച്ചിട്ടത് റഷ്യ: യുഎന്‍ ഏജന്‍സി

ന്യൂയോര്‍ക്ക്: മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം 2014-ല്‍ യുക്രൈയ്നില്‍ തകര്‍ന്നുവീണ് 298 പേര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നില്‍ റഷ്യയാണെന്ന് ഐക്യരാഷ്ട്രസഭയുടെ വ്യോമയാന ഏജന്‍സി. ഓസ്ട്രേലിയയും നെതര്‍ലന്‍ഡ്സും ഉന്നയിച്ച വാദങ്ങള്‍ വസ്തുതാപരമാണെന്നും മോണ്‍ട്രിയല്‍ ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (ICAO) വ്യക്തമാക്കി. അന്താരാഷ്ട്ര വ്യോമയാന നിയമപ്രകാരമുള്ള ധാര്‍മ്മികബാധ്യത നിറവേറ്റുന്നതില്‍ റഷ്യന്‍ ഫെഡറേഷന്‍ പരാജയപ്പെട്ടുവെന്നും ഏജന്‍സി പ്രസ്താവനയില്‍ പറയുന്നു. മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം MH17ആണ് യുക്രൈയ്നിന്റെ വിമത നിയന്ത്രിത കിഴക്കന്‍ ഭാഗത്ത് അപകടത്തില്‍പ്പെട്ടത്. ദുരന്തത്തില്‍ ഓസ്ട്രേലിയന്‍, നെതര്‍ലന്‍ഡ് പൗരന്‍മാരാണ് കൂടുതലും […]
Read more

സിറിയയ്ക്കെതിരെയുള്ള ഉപരോധം പിന്‍വലിക്കും; ഡോണള്‍ഡ് ട്രംപ് അഹമ്മദ് അല്‍ ഷരാ കൂടിക്കാഴ്ച ഇന്ന്

റിയാദ് : സിറിയയ്ക്കെതിരെയുള്ള ഉപരോധം നീക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനമെന്ന് ട്രംപ് വ്യക്തമാക്കി. സൗദി സന്ദര്‍ശനത്തിനിടെയാണ് ട്രംപിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. സിറിയയുടെ ഇടക്കാല പ്രസിഡന്റ് അഹമ്മദ് അല്‍ ഷരായുമായി ഡോണള്‍ഡ് ട്രംപ് ഇന്ന് കൂടിക്കാഴ്ച നടത്തും. 24 വര്‍ഷം സിറിയ ഭരിച്ച ബാഷര്‍ അല്‍ അസദിന്റെ കാലത്താണ് സിറിയയ്ക്കെതിരെ യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയത്. 2011 മുതല്‍ ജനാധിപത്യ പ്രക്ഷോഭത്തില്‍ വലഞ്ഞ സിറിയയില്‍ അപ്രതീക്ഷിത അട്ടിമറിയിലൂടെ […]
Read more

ലിയോ മാര്‍പാപ്പയെ യുക്രൈയ്ന്‍ സന്ദര്‍ശനത്തിന് ക്ഷണിച്ച് സെലെന്‍സ്‌കി

കീവ് : ലിയോ 16ാമന്‍ മാര്‍പാപ്പയെ യുക്രൈയ്ന്‍ സന്ദര്‍ശനത്തിന് ക്ഷണിച്ച് പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി.ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ പ്രസംഗത്തില്‍ യുക്രെയ്‌നിലെ സമാധാനത്തിനായി ആഹ്വാനം ചെയ്തതിനു പിന്നാലെയാണ് അദ്ദേഹത്തിന് ക്ഷണം ലഭിച്ചത്. മാര്‍പാപ്പയുമായി ഇന്നലെ നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് അദ്ദേഹത്തെ യുക്രൈയ്‌നിലേക്കു ക്ഷണിച്ചത്. മാര്‍പ്പാപ്പയായി ചുമതലയേറ്റതിനു ശേഷം ഒരു രാഷ്ട്രനേതാവുമായി നടക്കുന്ന ആദ്യത്തെ സംഭാഷണമാണിത്. യുദ്ധത്തിനിടെ റഷ്യ കൊണ്ടുപോയ ആയിരക്കണക്കിനു കുട്ടികളെ യുക്രൈയ്‌നിലേക്കു തിരിച്ചുകൊണ്ടുവരുന്നതില്‍ മാര്‍പാപ്പയുടെ സഹായം സെലെന്‍സ്‌കി അഭ്യര്‍ഥിച്ചു. വെടിനിര്‍ത്തല്‍ ആഹ്വാനവും തുര്‍ക്കിയിലെ സമാധാനചര്‍ച്ചയ്ക്കുള്ള സന്നദ്ധതയും […]
Read more
Advertisement
WhiteswanTV Footer