Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

യുക്രൈയ്നില്‍ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം വെടിവെച്ചിട്ടത് റഷ്യ: യുഎന്‍ ഏജന്‍സി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂയോര്‍ക്ക്: മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം 2014-ല്‍ യുക്രൈയ്നില്‍ തകര്‍ന്നുവീണ് 298 പേര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നില്‍ റഷ്യയാണെന്ന് ഐക്യരാഷ്ട്രസഭയുടെ വ്യോമയാന ഏജന്‍സി. ഓസ്ട്രേലിയയും നെതര്‍ലന്‍ഡ്സും ഉന്നയിച്ച വാദങ്ങള്‍ വസ്തുതാപരമാണെന്നും മോണ്‍ട്രിയല്‍ ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (ICAO) വ്യക്തമാക്കി.

അന്താരാഷ്ട്ര വ്യോമയാന നിയമപ്രകാരമുള്ള ധാര്‍മ്മികബാധ്യത നിറവേറ്റുന്നതില്‍ റഷ്യന്‍ ഫെഡറേഷന്‍ പരാജയപ്പെട്ടുവെന്നും ഏജന്‍സി പ്രസ്താവനയില്‍ പറയുന്നു. മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം MH17ആണ് യുക്രൈയ്നിന്റെ വിമത നിയന്ത്രിത കിഴക്കന്‍ ഭാഗത്ത് അപകടത്തില്‍പ്പെട്ടത്. ദുരന്തത്തില്‍ ഓസ്ട്രേലിയന്‍, നെതര്‍ലന്‍ഡ് പൗരന്‍മാരാണ് കൂടുതലും മരിച്ചത്.

2014 ജൂലൈ 17-നായിരുന്നു സംഭവം. ആംസ്റ്റര്‍ഡാമില്‍നിന്ന് ക്വാലാലംപൂരിലേക്ക് 298 പേരുമായി പോവുകയായിരുന്ന മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 777 വിമാനമാണ് റഷ്യ വെടിവെച്ചിട്ടത്. യുക്രൈയ്‌നിലെ ഗ്രബോവ് ഗ്രാമത്തിന് മുകളില്‍ വിമാനം തകര്‍ന്നുവീണു. 189 യാത്രക്കാര്‍ ഡച്ച് പൗരന്മാരായിരുന്നു. അന്നത്തെ യുക്രൈയ്ന്‍ പ്രസിഡന്റ് പെട്രോ പൊറോഷെങ്കോ വിമാനാപകടത്തെ തീവ്രവാദ പ്രവര്‍ത്തനമെന്നായിരുന്നു വിശേഷിപ്പിച്ചത്. റഷ്യന്‍ അനുകൂല വിമതരാണ് ഇതിന് പിന്നിലെന്ന് യുക്രൈയ്ന്‍വാദിച്ചപ്പോള്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ ഇത് നിഷേധിക്കുകയും കുറ്റം യുക്രൈയ്‌നു മുകളില്‍ ചുമത്തുകയും ചെയ്തു

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer