Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: World

അർജൻ്റീനയിൽ ഭൂചലനം, സുനാമി മുന്നറിയിപ്പ്

അർജന്റീനയിൽ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.ഉഷുവയയിൽ നിന്ന് 222 കിലോമീറ്റർ തെക്കുള്ള ഡ്രേക്ക് പാസേജിലാണ് ഭൂചലനം ഉണ്ടായത്.യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) പ്രകാരം 10 കിലോമീറ്റർ (6 മൈൽ) താഴ്ചയിലാണ് ഇത് അനുഭവപ്പെട്ടത്. ഉഷുവയയിൽ ഭൂകമ്പം അനുഭവപ്പെട്ടതായും തുടർന്ന് പ്രദേശത്ത് തുടർചലനങ്ങൾ കണ്ടെത്തിയതായും പ്രാദേശിക മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. അതേസമയം, ഡ്രേക്ക് പാസേജിനടുത്ത് ഉണ്ടായ ശക്തമായ ഭൂകമ്പത്തെത്തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകുകയും തെക്കൻ തീരപ്രദേശത്തിന്റെ ചില ഭാഗങ്ങളിൽ നിന്ന് ആളുകളെ […]
Read more

റഷ്യയ്ക്ക് മുന്നറിയിപ്പ് : ധാതുകരാറില്‍ ഒപ്പിട്ട് അമേരിക്കയും യുക്രൈയ്‌നും

കീവ്: രണ്ടു മാസത്തെ കാലതാമസത്തിനു ശേഷം ധാതുകരാറില്‍ ഔദ്യോഗികമായി ഒപ്പ് വെച്ച് യുഎസും യുക്രൈയ്‌നും. സെലന്‍സ്‌കി ഭരണകൂടത്തിനുള്ള സൈനിക സഹായം നിര്‍ത്തലാക്കിയതിനു പിന്നാലെ യുഎസ് മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ ഒടുവില്‍ യുക്രൈയ്‌ന് അംഗീകരിക്കേണ്ടി വന്നിരിക്കുകയാണ്. യുക്രൈയ്‌നോടുള്ള യുഎസിന്റെ പ്രതിബദ്ധത ഇനി മുതല്‍ പുതിയ രൂപത്തിലായിരിക്കുമെന്നാണ് കരാറിനെ കുറിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞത്. നേരത്തെ വൈറ്റ് ഹൗസില്‍ വച്ച് ധാതു കരാറില്‍ ഒപ്പുവയ്ക്കാന്‍ എത്തിയ യുക്രൈയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലെന്‍സ്‌കി, ട്രംപുമായുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്ന് തീരുമാനത്തില്‍നിന്ന് […]
Read more

ഒമാനിൽ ഭൂചലനം, റിക്ടർ സ്കെയിലിൽ 5.1 തീവ്രത

തെക്കൻ ഒമാനിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തി. ദോഫാർ ​ഗവർണറേറ്റിലെ ഷാലിം വിലായത്തിൽ ഹല്ലാനിയത്ത് ദ്വീപുകൾക്ക് സമീപമത്താണ് നേരിയ ഭൂകമ്പം ഉണ്ടായതെന്ന് സുൽത്താൻ ഖാബൂസ് സർവ്വകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പ്രാദേശിക സമയം ഉച്ചയ്ക്ക് 2.32ഓടെയാണ് ഭൂകമ്പം അനുഭവപ്പെട്ടത്. സലാലയിൽ നിന്ന് ഏകദേശം 155 കിലോമീറ്റർ വടക്കുകിഴക്കായി 4 കിലോമീറ്റർ ആഴത്തിൽ ആയിരുന്നു ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ആളപായങ്ങളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഭൂചലനം ഉണ്ടായ പ്രദേശം […]
Read more

മാർപാപ്പയുടെ സംസ്കാരം; കർദിനാൾമാരുടെ യോഗം വത്തിക്കാനിൽ

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര തീയതിയെ സംബന്ധിച്ച തീരുമാനമെടുക്കാൻ കർദിനാൾമാരുടെ നിർണായക യോഗം വത്തിക്കാനിൽ ചേർന്നു. മൃതദേഹം നാളെ പൊതുദർശനത്തിനായി സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ എത്തിക്കും. സംസ്കാര തീയതിയടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുന്നതിനുള്ള കർദിനാൾമാരുടെ യോഗമാണ് വത്തിക്കാനിൽ പുരോഗമിക്കുന്നത്. പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്നത് വരെ കാമെർലെംഗോ എന്ന പദവിയിലുള്ള കർദിനാളാണ് ചുമതല വഹിക്കുക. നിലവിൽ കർദിനാൾ കെവിൻ ഫാരലാണ് കാമെർലെംഗോ. പോപ്പിന്റെ മരണവിവരം ലോകത്തെ അറിയിച്ച കർദിനാൾ കെവിൻ ഫെരൽ ആകും സംസ്കാര ശ്രൂശ്രൂഷകൾക്ക് നേതൃത്വം നൽകുക. വത്തിക്കാനിൽ ഒൻപത് […]
Read more

റോമിലെ ജയിലിലെത്തി തടവുകാര്‍ക്ക് ഈസ്റ്റര്‍ ആശംസ നേര്‍ന്ന് മാര്‍പ്പാപ്പ

വത്തിക്കാന്‍ സിറ്റി: ശ്വാസകോശ അണുബാധയെത്തുടര്‍ന്നുള്ള ചികിത്സയ്ക്കുശേഷം വിശ്രമത്തില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്നലെ റോമിലെ റജീന ചേലി ജയില്‍ സന്ദര്‍ശിച്ച് തടവുകാര്‍ക്ക് ഈസ്റ്റര്‍ ആശംസ നേര്‍ന്നു. വത്തിക്കാന്‍ സിറ്റിയില്‍നിന്ന് 5 മിനിറ്റ് കാര്‍യാത്ര ;ചെയ്താണ് അദ്ദേഹം ജയിലിലേക്ക് എത്തിയത്. വീല്‍ചെയറിലെത്തിയ മാര്‍പാപ്പയെ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു. 70 തടവുകാരുടെ സംഘവുമായി അദ്ദേഹം സംസാരിക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തു. 5 ആഴ്ച ആശുപത്രിയിലായിരുന്ന മാര്‍പാപ്പ കഴിഞ്ഞ മാസം 23ന് ആണ് ആശുപത്രി വിട്ടത്. 2 മാസം പൂര്‍ണ വിശ്രമം നിര്‍ദേശിച്ചിരിക്കുന്ന […]
Read more

യുക്രൈയ്‌നില്‍ റഷ്യയുടെ മിസൈല്‍ ആക്രമണം; 21 പേര്‍ കൊല്ലപ്പെട്ടു

കീവ്: യുക്രൈയ്ന്‍ നഗരമായ സുമേയില്‍ റഷ്യയുടെ മിസൈല്‍ ആക്രമണം. 21 പേര്‍ കൊല്ലപ്പെട്ടു. 7 കുട്ടികള്‍ അടക്കം 83 പേര്‍ക്ക് പരുക്ക്. ഓശാന ദിനത്തില്‍ പള്ളിയില്‍ പോകുന്നതിനിടെയാണ് ആക്രമണം. തിരക്കേറിയ നഗരത്തിലുണ്ടായിരുന്ന ആക്രമണത്തെ യുക്രൈന്‍ പ്രസിഡന്റ് വ്ലാദിമര്‍ സെലെന്‍സ്‌കി അപലപിച്ചു. ഈ വര്‍ഷം യുക്രൈയ്‌നിലെ ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നാണിതെന്ന് വ്ലാദിമര്‍ സെലെന്‍സ്‌കി പറഞ്ഞു. നഗരമധ്യത്തില്‍ രണ്ട് മിസൈലുകളാണ് പതിച്ചത്. ഓശാന ഞായര്‍ ആഘോഷിക്കാന്‍ ആളുകള്‍ ഒത്തുകൂടിയിരിക്കെ രാവിലെ 10:15 നാണ് മിസൈല്‍ ആക്രമണം ഉണ്ടായത്.
Read more

‘ആണവ വിഷയത്തില്‍ ‘; അമേരിക്ക-ഇറാന്‍ ഒന്നാംഘട്ട ചര്‍ച്ച അവസാനിച്ചു

മസ്‌കറ്റ്: ഒമാനില്‍ നടന്ന അമേരിക്ക – ഇറാന്‍ സമാധാന ചര്‍ച്ച സമാപിച്ചു. ആണവ നിരോധന കരാര്‍ ഇസ്രയേലിന് കൂടി ബാധകമാക്കിയാല്‍ ഇക്കാര്യം തങ്ങളും പരിഗണിക്കാമെന്നാണ് മധ്യസ്ഥ ചര്‍ച്ചയില്‍ ഇറാന്‍ ഉന്നയിച്ച പ്രധാന നിര്‍ദേശം. രണ്ടാം ഘട്ട ചര്‍ച്ചകള്‍ അടുത്ത ആഴ്ച ആരംഭിക്കും.അമേരിക്കന്‍ പ്രസിഡന്റ ഡോണാള്‍ഡ് ട്രംപിന്റെ മിഡില്‍ ഈസ്‌റ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്റ്റീവ് വിറ്റ്‌കോഫും, ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് ഇറാഖ്ജിയും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ഒമാന്‍ വിദേശകാര്യ മന്ത്രി ബദര്‍ അല്‍ ബുസൈദി മധ്യസ്ഥത വഹിച്ചു. […]
Read more

ചൈനയിലേക്കുള്ള യുഎസ് ഇറക്കുമതിക്ക് 125 ശതമാനം അധിക തീരുവ; പുതിയ നീക്കവുമായി ചൈന

ന്യൂഡല്‍ഹി:യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് പകരംവീട്ടാനുറച്ച് ചൈനയുടെ നീക്കം പകരംതീരുവ നയം 90 ദിവസത്തേക്ക് മരവിപ്പിച്ച നടപടിയില്‍നിന്ന് ചൈനയെ ഒഴിവാക്കിയ ട്രംപിന്റെ നീക്കത്തിന് തിരിച്ചടി നല്‍കി ചൈന. ചൈനയിലേക്കുള്ള യുഎസ് ഇറക്കുമതിക്ക് 125 ശതമാനം അധികം തീരുവ പ്രഖ്യാപിച്ച് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്. നേരത്തെ 84 ശതമാനം തീരുവയായിരുന്നു ചൈന പ്രഖ്യാപിച്ചത്. അതേസമയം പുതിയ തീരുവ നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ചൈന. യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 145 ശതമാനം തീരുവ ചുമത്തിയ […]
Read more

രോഗിയുമായി പറന്നുയര്‍ന്ന എയര്‍ ആംബുലന്‍സ് കടലില്‍ വീണു; 3 പേര്‍ക്ക് ദാരുണാന്ത്യം

ടോക്കിയോ: രോഗിയുമായി പറന്നുയര്‍ന്ന ഹെലികോപ്ടര്‍ കടലില്‍ വീണു ജപ്പാനില്‍ രോഗി അടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ജപ്പാനിലെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലാണ് എയര്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ മൂന്ന് പേരെ മാത്രമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് രക്ഷിക്കാനായത്. 66കാരനായ പൈലറ്റ്, ഹെലികോപ്ടര്‍ മെക്കാനിക്ക്, 28കാരിയായ നഴ്‌സ് എന്നിവരെയാണ് തീരദേശ സേന അപകടത്തിന് പിന്നാലെ കടലില്‍ നിന്ന് രക്ഷിച്ചത്. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ധരിച്ചിരുന്ന രക്ഷാ കവചം മൂലം കടലില്‍ ഒഴുകി നടക്കുന്ന നിലയിലാണ് ഇവരെ കണ്ടെത്തിയത്. സംഘത്തിന്റെ ഒപ്പമുണ്ടായിരുന്ന 34കാരനായ […]
Read more

ഭൂകമ്പം: മ്യാന്മറിൽ മരുന്നിനും ഭക്ഷണത്തിനും ക്ഷാമം

മരുന്നുകൾക്കും ,ഭക്ഷണത്തിനും ആവശ്യവസ്തുക്കൾക്കടക്കം ഭൂചലനമുണ്ടായ മ്യാന്മറിൽ കഷാമം. രണ്ടു കോടിയിലധികം പേർ ദുരന്തത്തിലാണെന്നും കഴിയുന്നത്ര സഹായം എത്തേണ്ടതുണ്ടെന്നും യുഎൻ വ്യക്തമാക്കി.അതേസമയം മ്യാന്മാർ ഭൂചലനത്തിന്റെ പ്രകമ്പനമുണ്ടായ ബാങ്കോക്കിൽ തകർന്നുവീണ മുപ്പതുനില കെട്ടിടത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഭൂചലനമുണ്ടായ മ്യാന്മറിൽ 45 ടൺ അവശ്യ വസ്തുക്കൾ ഇന്ത്യ അയച്ചിരുന്നു. കൂടാതെ എന്‍ഡിആര്‍എഫ് സംഘവും മ്യാന്മറിലേക്ക് അയച്ചിട്ടുണ്ട്. ഇന്ത്യ അയച്ച എൺപതംഗ എന്‍ഡിആര്‍എഫ് സംഘവും 118 അംഗ വൈദ്യ സംഘവും മ്യാന്മറിന് വലിയ സഹായമാകും. സഹായ സാമഗ്രികളുമായി നാലു കപ്പലുകളും ഇന്ത്യ അയക്കും. […]
Read more
Advertisement
WhiteswanTV Footer