Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇസ്രയേലിനെതിരെ തിരിച്ചടിക്കും: ഇറാന്‍ പരമോന്നത നേതാവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ടെഹ്റാന്‍: ഇറാനെതിരെ നടത്തിയ ആക്രമണങ്ങള്‍ക്ക് ഇസ്രയേല്‍ വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. ഇസ്രയേല്‍ ആണവ ലക്ഷ്യങ്ങള്‍ തകര്‍ത്തതായും നിരവധി കമാന്‍ഡര്‍മാരും ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതായും ഖമേനി സ്ഥിരീകരിച്ചു. മാത്രമല്ല ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണമെന്നും ഖമേനി അറിയിച്ചു. അതിനാല്‍ ഇസ്രയേലിന് കനത്ത തിരിച്ചടി നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സയണിസ്റ്റ് ഭരണകൂടം സ്വയം കയ്‌പേറിയതും വേദനാജനകവുമായ ഒരു വിധി ഒരുക്കിയിരിക്കുന്നുവെന്നും തീര്‍ച്ചയായും അത് അവര്‍ക്ക് ലഭിക്കുമെന്നും ഖമേനി അറിയിച്ചു. അതേസമയം ഇരാന്‍ തിരിച്ചടി തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.ആണവ പദ്ധതിയെയും അതിന്റെ ദീര്‍ഘദൂര മിസൈല്‍ ശേഷികളെയും ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ ഇറാനെതിരെ ആക്രമണം നടത്തിയത്. ആക്രണം ശക്തമായതോടെ ഇരു രാജ്യങ്ങളും തങ്ങളുടെ വ്യോമാതിര്‍ത്തികള്‍ താല്‍ക്കാലികമായി അടച്ചു.

നാസയുടെ ഫയര്‍ ഇന്‍ഫര്‍മേഷന്‍ ഫോര്‍ റിസോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തില്‍ നിന്നുള്ള ഡാറ്റ പ്രകാരം പ്രാദേശിക സമയം പുലര്‍ച്ചെ 2 മണിക്ക് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ നിന്ന് ഏകദേശം 260 കിലോമീറ്റര്‍ തെക്ക്, മധ്യ ഇറാനിലെ നതാന്‍സ് ആണവ കേന്ദ്രത്തിന് നേരെയാണ്ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്.

ഇറാന്റെ ഹൃദയഭാഗത്തുള്ള ആണവ കേന്ദ്രത്തിന് നേരെയാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയിരിക്കുന്നത്. രാജ്യത്തിന്റെ നൂതന ആണവ പദ്ധതിയും ഇവിടെയാണ്. യുറേനിയം സമ്പുഷ്ടീകരണത്തിനായി സെന്‍ട്രിഫ്യൂജുകള്‍ വികസിപ്പിക്കുന്നതിനും കൂട്ടിച്ചേര്‍ക്കുന്നതിനും ഈ സ്ഥലം ഉപയോഗിക്കുന്നുണ്ടെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു. ഇത് യുറേനിയത്തെ ആണവ ഇന്ധനമാക്കി മാറ്റുന്ന ഒരു പ്രധാന സാങ്കേതികവിദ്യയാണ്.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer