Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Young Man

ഏഴര കടപ്പുറത്തു കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂർ: ഏഴര കടപ്പുറത്തു കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കായലോട് സ്വദേശി ഫർഹാൻ റൗഫിൻ്റെ മൃതദേഹം ആണ് ഇന്ന് പുലർച്ചെ കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് അപകടം നടന്നത്. കൂട്ടുകാർക്കൊപ്പം കടപ്പുറത്തുള്ള പാറയുടെ മുകളിൽ നിൽക്കുമ്പോൾ തിരയടിച്ചു ഫർഹാൻ കടലിലേക്ക് തെറിച്ച് വീഴുകയായിരുന്നു. തുടർന്ന് ഫർഹാനായി തിരച്ചിൽ ആരംഭിച്ചിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Read more

വളാഞ്ചേരിയിൽ കാണാതായ യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: വളാഞ്ചേരിയിൽ കാണാതായ യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എടയൂർ സ്വദേശി പ്രണവ് (21) ആണ് മരിച്ചത്. യുവാവിനെ കാണാനില്ലെന്ന് ബന്ധുക്കൾ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടന്നുവരികയായിരുന്നു. അതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത് എടയൂർ പൂക്കാട്ടിരി സ്വദേശി ശ്രീനിവാസിന്റെ മകനാണ് മരിച്ച പ്രണവ്. ഇന്ന് രാവിലെ മാരാതെ പീടിക കുളത്തിന് സമീപം ചെരുപ്പ് കണ്ട നാട്ടുകാർ കുളത്തിൽ പരിശോധന നടത്തി മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് […]
Read more

കർണാടകയിൽ യുവാവിനെ കടയിൽകയറി വെട്ടിക്കൊന്നു

ബെംഗളൂരു: കർണാടകയിൽ യുവാവിനെ കടയില്‍ കയറി വെട്ടിക്കൊന്നു. ചന്നപ്പ നരിനാൽ (35) എന്നയാളാണ് കൊല്ലപ്പെട്ടത്. കൊപ്പൽ ജില്ലയിലെ തവരെഗെര നഗരത്തിൽ ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു കൊലപാതകം. സംഭവത്തിൽ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വർഷങ്ങളായി ചന്നപ്പയുമായി ബന്ധപ്പെട്ട് വസ്തുതർക്കം നിലവിലുണ്ട്. തുടർന്ന് ചന്നപ്പയെ കൊല്ലുമെന്ന് സംഘം ഭീഷണിമുഴക്കിയിരുന്നു. കൊലപാതകം, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
Read more

10,000 രുപയ്ക്ക് ബെറ്റ്: വെളളം ചേർക്കാതെ അമിത അളവിൽ മദ്യം കുടിച്ച യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: 10,000 രുപയുടെ ബെറ്റിനെ തുടർന്ന് അമിത അളവിൽ മദ്യം കുടിച്ച യുവാവിന് ദാരുണാന്ത്യം. കർണാടകയിലെ കോലാർ ജില്ലയിലെ പൂജാരഹല്ല ഗ്രാമത്തിലാണ് സംഭവം. 10,000 രൂപയ്ക്ക് സുഹൃത്തായ വെങ്കട റെഡ്ഢിയുമായി ബെറ്റ് വെച്ചതാണ് കാർത്തിക്. അഞ്ചുകുപ്പി മദ്യം വെള്ളമൊഴിക്കാതെ കുടിക്കണം എന്നതായിരുന്നു ബെറ്റ്. ബെറ്റനുസരിച്ച് കാർത്തിക്ക് മദ്യം വെള്ളമൊഴിക്കാതെ കുടിച്ചു. തുടർന്ന് കാർത്തിക് ബോധരഹിതനായി താഴെ വീഴുകയും ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുകയുമായിരുന്നു. ഒമ്പത് ദിവസങ്ങൾക്ക് മുൻപാണ് കാർത്തിക്കിന് ഒരു പെൺകുഞ്ഞ് ജനിച്ചത്. ഒരു വർഷം മുമ്പായിരുന്നു വിവാഹം. […]
Read more

ബെംഗളൂരുവിൽ നടുറോഡിൽ കസേരയിട്ടിരുന്ന് മദ്യപിക്കുന്നതായി റീൽ ചെയ്തു; യുവാവ് അറസ്റ്റിൽ

ബെംഗളൂരു: നടുറോഡിൽ കസേരയിട്ടിരുന്ന് മദ്യപിക്കുന്നതായി റീൽ ചെയ്ത യുവാവ് അറസ്റ്റിൽ. കലാസി പല്യ എസ്‌ ജെ പാർക്ക് റോഡിലിരുന്നാണ് യുവാവ് മദ്യപിച്ചത്. ഇതിൻ്റെ വീഡിയോ ഏപ്രിൽ 12-ന് ആയിരുന്നു ഇൻസ്റ്റഗ്രാം വഴി പ്രചരിച്ചത്. തുടർന്ന് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുക്കയായിരുന്നു. നടുറോഡിലിരുന്ന് മദ്യപിച്ചു എന്നായിരുന്നു യുവാവിനെതിരെ ലഭിച്ച പരാതി. ഗതാഗതം തടസ്സപ്പെടുത്തിയതിനും പൊതുശല്യമായതിനും യുവാവിനെതിരെ കേസെടുത്തത്. എന്നാൽ യുവാവിന്റെ കയ്യിലുണ്ടായിരുന്ന ടംബ്ലറിൽ ചായയായിരുന്നെന്ന് എസ്‌ ജി പാർക്ക് പൊലീസ് അറിയിച്ചു.
Read more

ബെംഗളൂരുവിൽ ലഹരിമുക്ത കേന്ദ്രത്തിൽ യുവാവിന് ക്രൂരപീഡനം

ബെംഗളൂരു: ബെംഗളൂരുവില്‍ ലഹരിമുക്ത കേന്ദ്രത്തില്‍ യുവാവിന് ക്രൂര പീഡനം. ബെംഗളൂരു നെലമംഗലയിലെ സായ് ഫ്രീഡം ഫൗണ്ടേഷന്‍ പുനരധിവാസ കേന്ദ്രത്തിലാണ് സംഭവം. ഇവിടുത്തെ അന്തേവാസിയായ യുവാവിനെ വലിച്ചിഴച്ച് ക്രൂരമര്‍ദ്ദനം നടത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്ത് സ്ഥാപന ഉടമയുടേയും സഹായിയുടേയും അറസ്റ്റ് രേഖപ്പെടുത്തിയതായി ബെംഗളൂരു റൂറല്‍ ജില്ലാ എസ്പി സി.കെ. ബാബ പറഞ്ഞു. കേസിന്റെ ഭാഗമായി അന്വേഷണ സംഘം ലഹരിമുക്ത കേന്ദ്രത്തില്‍ റെയ്ഡ് നടത്തി. റെയ്ഡില്‍ ടമ വാളുകൊണ്ട് കേക്ക് മുറിക്കുന്ന ഫോട്ടോ പൊലീസ് കണ്ടെത്തി. ഉടമയക്കെതിരെ ആയുധ […]
Read more

വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

ആലപ്പുഴ: വൈദ്യുത ദീപാലങ്കാരം നടത്തുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. ആലപ്പുഴ പുറക്കാട് പഴയങ്ങാടി പുത്തൻ പുരയിൽ അമീൻ (27) ആണ് മരിച്ചത്. സൗണ്ട് എഞ്ചിനീയറായിരുന്നു അമീൻ. പഴയങ്ങാടി ജുമാ മസ്ജിദിൽ ആണ്ടുനേർച്ച ചടങ്ങിൻ്റെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പൊലീസിൻ്റെ നടപടിക്രമങ്ങൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Read more

ഡല്‍ഹിയില്‍ നിന്ന് തട്ടി കൊണ്ടു പോയ യുവാവിനെ യുപിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഡൽഹി: ഡൽഹിയിലെ തിലക് നഗറില്‍ നിന്ന് കാണാതായ യുവാവിന്‍റെ മൃതശരീരം കണ്ടെത്തി. ഹോട്ടല്‍ നടത്തിപ്പുകാരനായ സാഗറിനെ ഉത്തര്‍പ്രദേശിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാര്‍ച്ച് 26 നാണ് 35 കാരനായ ഇയാളെ ഡൽഹിയിൽ നിന്ന് കാണാതാവുന്നത്. സാഗറിനെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്തിരുന്നു. ഇന്നലെയാണ് ഉത്തര്‍ പ്രദേശില്‍ നിന്നും സാഗറിന്‍റേതാണെന്ന് സംശയിക്കുന്ന മൃതശരീരം കണ്ടെത്തിയത്. തുടര്‍ന്ന് കുടുംബക്കാരെത്തി തിരിച്ചറിയുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സാഗറിന്‍റേത് കൊലപാതകം ആണെന്ന് പൊലീസ് കണ്ടെത്തി. എന്നാൽ പ്രതിയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. […]
Read more

നെയ്യാറ്റിൻകര ​ഗോപൻ്റെ ആത്മാവ് ശരീരത്തിൽ കയറിയെന്ന് അവകാശവാദവുമായി യുവാവ്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സമാധിയായ ഗോപന്‍ സ്വാമിയുടെ ആത്മാവ് ശരീരത്തില്‍ കയറിയെന്ന അവകാശവാദവുമായി യുവാവ്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. നെയ്യാറ്റിന്‍കര ചെമ്പരത്തിവിള സ്വദേശി അനീഷാണ് വാദം ഉന്നയിച്ചത്. ഗോപാന്റെ ആത്മാവ് ശരീരത്തില്‍ കയറിയെന്ന് ആരോപിച്ച അനീഷ് പരാക്രമം കാണിക്കുകയായിരുന്നു. ക്ഷേത്രത്തിലെ പൂജാരിയായ അനീഷ് പരാക്രമം കാണിക്കുകയും ആക്രമത്തിനിടയില്‍ മൂന്നു യുവാക്കളെ മര്‍ദ്ദിക്കുകയും ബൈക്കുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാളെ നെയ്യാറ്റിന്‍കര പൊലീസ് യുവാവിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ആശുപത്രിയിലും അക്രമാസക്തനായി പെരുമാറിയ യുവാവിനെ പിന്നീട് തിരുവനന്തപുരം മാനസികാരോഗ്യ […]
Read more

ഭാര്യാമാതാവിനെ തീകൊളുത്തി കൊന്നു; പൊള്ളലേറ്റ് യുവാവും മരിച്ചു

കോട്ടയം: യുവാവ് ഭാര്യ മാതാവിനെ തീ കൊളുത്തി കൊലപ്പെടുത്തി. തീപൊള്ളലേറ്റ് യുവാവും മരിച്ചു. അന്ത്യാളം സ്വദേശിനി നിര്‍മലയും മരുമകന്‍ കരിങ്കുന്നം സ്വദേശി മനോജുമാണ് മരിച്ചത്. ഇന്നലെ രാത്രി പാലായിലെ അന്ത്യാളത്തെ വീട്ടിലാണ് സംഭവമുണ്ടാക്കുന്നത്. കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യാമാതാവിനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു മനോജ്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
Read more

Recent News

Advertisement
WhiteswanTV Footer