Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

10,000 രുപയ്ക്ക് ബെറ്റ്: വെളളം ചേർക്കാതെ അമിത അളവിൽ മദ്യം കുടിച്ച യുവാവിന് ദാരുണാന്ത്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെംഗളൂരു: 10,000 രുപയുടെ ബെറ്റിനെ തുടർന്ന് അമിത അളവിൽ മദ്യം കുടിച്ച യുവാവിന് ദാരുണാന്ത്യം. കർണാടകയിലെ കോലാർ ജില്ലയിലെ പൂജാരഹല്ല ഗ്രാമത്തിലാണ് സംഭവം. 10,000 രൂപയ്ക്ക് സുഹൃത്തായ വെങ്കട റെഡ്ഢിയുമായി ബെറ്റ് വെച്ചതാണ് കാർത്തിക്. അഞ്ചുകുപ്പി മദ്യം വെള്ളമൊഴിക്കാതെ കുടിക്കണം എന്നതായിരുന്നു ബെറ്റ്.

ബെറ്റനുസരിച്ച് കാർത്തിക്ക് മദ്യം വെള്ളമൊഴിക്കാതെ കുടിച്ചു. തുടർന്ന് കാർത്തിക് ബോധരഹിതനായി താഴെ വീഴുകയും ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുകയുമായിരുന്നു. ഒമ്പത് ദിവസങ്ങൾക്ക് മുൻപാണ് കാർത്തിക്കിന് ഒരു പെൺകുഞ്ഞ് ജനിച്ചത്. ഒരു വർഷം മുമ്പായിരുന്നു വിവാഹം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix