ബെംഗളൂരു: ബെംഗളൂരുവില്‍ ലഹരിമുക്ത കേന്ദ്രത്തില്‍ യുവാവിന് ക്രൂര പീഡനം. ബെംഗളൂരു നെലമംഗലയിലെ സായ് ഫ്രീഡം ഫൗണ്ടേഷന്‍ പുനരധിവാസ കേന്ദ്രത്തിലാണ് സംഭവം. ഇവിടുത്തെ അന്തേവാസിയായ യുവാവിനെ വലിച്ചിഴച്ച് ക്രൂരമര്‍ദ്ദനം നടത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്ത് സ്ഥാപന ഉടമയുടേയും സഹായിയുടേയും അറസ്റ്റ് രേഖപ്പെടുത്തിയതായി ബെംഗളൂരു റൂറല്‍ ജില്ലാ എസ്പി സി.കെ. ബാബ പറഞ്ഞു.
കേസിന്റെ ഭാഗമായി അന്വേഷണ സംഘം ലഹരിമുക്ത കേന്ദ്രത്തില്‍ റെയ്ഡ് നടത്തി. റെയ്ഡില്‍ ടമ വാളുകൊണ്ട് കേക്ക് മുറിക്കുന്ന ഫോട്ടോ പൊലീസ് കണ്ടെത്തി. ഉടമയക്കെതിരെ ആയുധ നിയമപ്രകാരവും കേസെടുത്തു.ചെറിയ ജോലികള്‍ ചെയ്യാന്‍ സമ്മതിച്ചില്ലെങ്കില്‍ ജീവനക്കാര്‍ തങ്ങളെ ക്രൂരമായി മര്‍ദ്ദിച്ചതായി താമസക്കാരും കുടുംബാംഗങ്ങളും ആരോപിച്ചു. സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച കേന്ദ്രം മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കാന്‍ ആരോപണങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.




