Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: youth congras

ഡെന്റൽ കോളജിന്റെ ജനൽ ചില്ലുകൾ‌ അടിച്ചു തകർത്തു; യൂത്ത് കോൺഗ്രസ് മാർച്ചിൽ സിപിഒയ്ക്ക് പരുക്ക്

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. സംഭവത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരുക്കേറ്റു. മാർച്ചിനെ തടയാൻ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് പ്രവർത്തകർ മറിച്ചിട്ടു. തുടർന്ന് പൊലീസ് വലയം ഭേദിച്ച് പ്രവർത്തകർ കോളജ് ക്യാംപസിലേക്ക് കയറി. ഇതിനിടെ പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ നടന്നു. പ്രവർത്തകർ കോളജിന്റെ ജനൽ ചില്ലുകൾ തകർത്തു. സംഘർഷത്തിനിടെ പരുക്കേറ്റ ചക്കരക്കൽ സിപിഒ എം.വി. സനൂപിനെ ആശുപത്രിയിൽ […]
Read more

ഡിവൈഎഫ്ഐയുടെ ദുരിതാശ്വാസ നിധിയിൽ ദുരൂഹത; യൂത്ത് കോൺഗ്രസ്

കോഴിക്കോട്: മുണ്ടക്കൈ ദുരിതബാധിതർക്കായി ഡിവൈഎഫ്ഐ സമാഹരിച്ച തുക വിനിയോഗിച്ചതിൽ വലിയ ക്രമക്കേട് നടന്നതായി യൂത്ത് കോൺഗ്രസ് ആരോപിച്ചു. സിഎംഡിആർഎഫിലേക്ക് പണം നൽകിയെന്ന ഡിവൈഎഫ്ഐയുടെ വാദം വ്യാജമാണെന്നും ഒരു വർഷത്തിന് ശേഷം നിർമാണ കമ്പനിക്ക് പണം കൈമാറിയതിൽ ദുരൂഹതയുണ്ടെന്നും യൂത്ത് കോൺഗ്രസ് നേതാവ് ഒ.ജെ ജനീഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ​2025 ഏപ്രിൽ 20-ന് 20 കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറിയെന്ന് അവകാശപ്പെട്ടെങ്കിലും ഈ പണം സിഎംഡിആർഎഫ് അക്കൗണ്ടിലേക്ക് എത്തിയിട്ടില്ലെന്ന് യൂത്ത് കോൺഗ്രസ് ചൂണ്ടിക്കാട്ടി. വിവാദമായപ്പോൾ സ്പോൺസർഷിപ്പ് പദവിയോടെ […]
Read more

മുല്ലപ്പള്ളിയെ അനുകൂലിച്ച് വടകരയിൽ പോസ്റ്ററുകൾ

വടകര: മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ അനുകൂലിച്ച് വടകരയിൽ പോസ്റ്ററുകൾ. യൂത്ത് കോൺഗ്രസിന്റെ പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. “മുല്ലപ്പള്ളിയെ അപമാനിക്കുന്ന പവർ ഗ്രൂപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുക”, “മുൻ കെപിസിസി പ്രസിഡന്റിനെ അപമാനിക്കുന്ന പാർട്ടി നേതാക്കളെ തിരിച്ചറിയുക” തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററുകളിൽ ഉണ്ടായിരുന്നത്. “കോഴിക്കോട് എംപിക്ക് വടകരയിൽ എന്താ കാര്യം?” “ബിജെപിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് തിരിച്ചറിയുക” എന്നിങ്ങനെയുള്ള ആരോപണങ്ങളും പോസ്റ്ററുകളിൽ ഉൾപ്പെടുത്തിയിരുന്നു. വടകര പഴയ സ്റ്റാൻഡ് പരിസരത്താണ് വ്യാപകമായി പോസ്റ്ററുകൾ പതിച്ചത്. സംഭവം വാർത്തയായതോടെ യൂത്ത് കോൺഗ്രസ് […]
Read more

ആരോഗ്യമന്ത്രിയുടെ വീടിന് മുന്നില്‍ യൂത്ത് കോൺഗ്രസ്‌ റീത്ത് വെച്ചു പ്രതിഷേധിച്ചു

തിരുവനന്തപുരം: വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ രോഗിയുടെ വയറ്റിൽ ഉപകരണം വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ റീത്തുമായി എത്തിയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. രാവിലെ എട്ട് മണിയോടെ വീണ ജോര്‍ജിന്‍റെ വീടിന് മുന്നില്‍ പൊലീസിനെ മറി കടന്ന് കയറിയ പ്രവര്‍ത്തകര്‍ വീടിന്‍റെ വാതിലില്‍ റീത്ത് വെച്ചു. മന്ത്രിയുടെ ഔദ്യോഗിക വീടിന് വസതിക്ക് മുന്നില്‍ വന്‍ സുരക്ഷാ വീഴ്ചയാണ് പൊലീസിന് ഉണ്ടായത്. മൂന്ന് പൊലീസുകാര്‍ […]
Read more

യുവതി ആത്മഹത്യ ചെയ്ത സംഭവം; യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ

പത്തനംതിട്ട: യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കാമുകനായ യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ. 35 കാരിയുടെ മരണവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരിയെ ഏനാത്തിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഈ മാസം14 നായിരുന്നു യുവതിയെ പത്തനംതിട്ട കടമ്പനാട് ഉള്ള ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. താൻ ജീവനൊടുക്കാൻ കാരണം സുഹൈൽ ആണെന്ന് ആത്മഹത്യ കുറിപ്പിൽ എഴുതി വെക്കുകയായിരുന്നു. ബന്ധുക്കൾക്ക് പിന്നീട് ലഭിച്ച ആത്മഹത്യകുറിപ്പിലാണ് സുഹൈൽ അൻസാരിയുടെ പേരുണ്ടായിരുന്നത്. തുടർന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Read more

യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

പാലക്കാട്: ഡിസിസി അധ്യക്ഷനെതിരെ അപവാദ പോസ്റ്റർ; യൂത്ത് കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ പാലക്കാട്: പാലക്കാട് ജില്ലാ കോൺഗ്രസ് അധ്യക്ഷൻ എ. തങ്കപ്പനെതിരെ അപവാദ പോസ്റ്റർ പതിച്ച കേസിൽ രണ്ട് യൂത്ത് കോൺഗ്രസ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണാടി പഞ്ചായത്തിലെ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് സുജിത്തും സെക്രട്ടറിയുമായ വിഷ്ണുവുമാണ് പിടിയിലായത്.ജില്ലാ കോൺഗ്രസ് ഓഫീസിന് മുന്നിലും സമീപ പ്രദേശങ്ങളിലുമായി അപവാദ പോസ്റ്ററുകൾ പതിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. എതിർ രാഷ്ട്രീയ പാർട്ടികൾ തനിക്കെതിരെ അപവാദ പ്രചാരണം നടത്തുകയാണെന്നാരോപിച്ച് എ. […]
Read more

Recent News

Advertisement
WhiteswanTV Footer