സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

പാകിസ്ഥാനിലേക്കുള്ള ജലവിതരണം നിയന്ത്രിക്കാനൊരുങ്ങി താലിബാൻ

കാബൂൾ: താലിബാൻ ഭരണകൂടം പാകിസ്ഥാനിലേക്കുള്ള ജലവിതരണം നിയന്ത്രിക്കാൻ നീക്കം ആരംഭിച്ചു. കുനാർ നദിയിൽ അണക്കെട്ടുകൾ നിർമ്മിച്ച് പാകിസ്ഥാനിലേക്കുള്ള ജലപ്രവാഹം കുറയ്ക്കാനാണ് അഫ്ഗാനിസ്ഥാൻ തീരുമാനിച്ചത്. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ സംഘർഷം നടന്ന് വെറും ആഴ്ചകൾക്ക് ശേഷമാണ് താലിബാൻ ജലനിയന്ത്രണവുമായി ബന്ധപ്പെട്ട ഈ പ്രഖ്യാപനം നടത്തിയത്.

താലിബാൻ പരമോന്നത നേതാവ് മൗലവി ഹിബത്തുല്ല അഖുന്ദ്‌സാദ ജല–ഊർജ്ജ മന്ത്രാലയത്തിന്, കുനാർ നദിയിൽ ഡാം നിർമ്മാണം ഉടൻ ആരംഭിക്കാനും വിദേശ കമ്പനികളെ കാത്തിരിക്കാതെ പ്രാദേശിക സ്ഥാപനങ്ങളുമായി കരാർ ഒപ്പിടാനും നിർദ്ദേശം നൽകിയതായി റിപ്പോർട്ടുകൾ പറയുന്നു.

ഇന്ത്യയുടെ ജല പങ്കുവെക്കൽ നടപടികളോടനുബന്ധിച്ചാണ് അഫ്ഗാനിസ്ഥാൻ ഈ നീക്കം നടത്തുന്നത്. പഹൽഗാമിൽ പാകിസ്ഥാൻ പിന്തുണയുള്ള തീവ്രവാദികൾ നടത്തിയ ആക്രമണത്തിന് പിന്നാലെ ഇന്ത്യ സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് അഫ്ഗാനിസ്ഥാൻ പാകിസ്ഥാനുമായുള്ള ജലപ്രവാഹം നിയന്ത്രിക്കാൻ തീരുമാനിച്ചത്.

ഹിന്ദു കുഷ് പർവതനിരകളിൽ നിന്ന് ഉദ്ഭവിക്കുന്ന 480 കിലോമീറ്റർ നീളമുള്ള കുനാർ നദി, അഫ്ഗാനിസ്ഥാൻ്റെ കുനാർ, നങ്കർഹാർ പ്രവിശ്യകളിലൂടെ ഒഴുകി പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലേക്ക് പ്രവേശിക്കുന്നു. പാകിസ്ഥാനിൽ ഇത് ചിത്രാൽ നദി എന്ന പേരിലാണ് അറിയപ്പെടുന്നത്. കുനാർ നദിയിലെ ജലപ്രവാഹം കുറയുകയാണെങ്കിൽ സിന്ധു നദിയുടെ സ്രോതസ്സുകൾക്ക് തിരിച്ചടിയുണ്ടാകുകയും, പഞ്ചാബ് മേഖലയിലെ ജലസേചനത്തെയും കൃഷിയെയും ബാധിക്കുകയും ചെയ്യും.

ഡ്യൂറൻഡ് ലൈനിലെ അതിർത്തി സംഘർഷങ്ങൾക്കുശേഷമാണ് ഈ നീക്കം. നിയമപരമായി അംഗീകരിക്കാത്ത അതിർത്തിയായ ഡ്യൂറൻഡ് ലൈനിൽ ആഴ്ചകളായി താലിബാനും പാകിസ്ഥാനും ഏറ്റുമുട്ടൽ തുടരുകയാണ്. അധികാരത്തിലെത്തിയതുമുതൽ താലിബാൻ ജലനിയന്ത്രണത്തെയും ജലവൈദ്യുത പദ്ധതികളെയും മുൻഗണന നൽകിയിട്ടുണ്ട്.

ഇരുരാജ്യങ്ങൾക്കിടയിൽ ഔദ്യോഗിക ജല പങ്കുവെക്കൽ കരാർ നിലവിലില്ല. അതിനാൽ അഫ്ഗാനിസ്ഥാന്റെ ഈ ഏകപക്ഷീയ നീക്കം പാകിസ്ഥാനിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ജലപ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാകാമെന്ന് പാകിസ്ഥാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

താലിബാൻ നടപ്പിലാക്കുന്ന ഈ ജലനിയന്ത്രണ നീക്കം പാകിസ്ഥാന്റെ ജലസുരക്ഷയ്ക്കും കൃഷി മേഖലയ്ക്കും വൻ വെല്ലുവിളിയാകുമെന്നതാണ് വിദഗ്ധരുടെ വിലയിരുത്തൽ. അഫ്ഗാനിസ്ഥാൻ്റെ ഈ നടപടിയിലൂടെ ഇരുരാജ്യങ്ങൾക്കിടയിലെ ബന്ധം കൂടുതൽ പ്രതിസന്ധിയിലാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

Advertisement

കാൽക്കുലേറ്റർ എടുത്തോളൂ, ഇനി കണക്കിന്റെ കളി

ചെന്നൈ: നാളെ സിംബാബ്വേക്കെതിരെ സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിന് ഇന്ത്യയിറങ്ങുമ്പോൾ കളി അങ്ങ് ​ഗ്രൗണ്ടിൽ മാത്രമല്ല, തലയിലും കാൽക്കുലേറ്ററിലും കൂടിയാണ്. നെറ്റ് റൺറേറ്റ് പോസിറ്റീവ് ആകണമെങ്കിൽ സിംബാബ്‌വേയെ ചെറിയ മാർജിനിൽ തോൽപ്പിച്ചാൽ പോര. ഇന്ത്യയാണ്

Read More »

ഉള്ളി കഴിക്കുന്നതിന് മുമ്പ് ഇത് ശ്രദ്ധിക്കണേ

നമ്മുടെ കറികളിലേയും സാലഡിലേയുമെല്ലാം ഒഴിവാക്കാനാവാത്ത ഒന്നാണ് ഉള്ളിയും സവാളയുമെല്ലാം. എന്നാൽ നല്ല ഉള്ളിയും കേടായത് എങ്ങനെ തിരിച്ചറിയാം? ഉള്ളിയിലും സവാളയിലും കറുത്ത നിറത്തിലുള്ള ഫം​ഗസ് കാണുന്നുണ്ടെങ്കിൽ അറിഞ്ഞോളൂ, അവ അപകടകാരികളാണ്. പുറമേയ്ക്ക് സാധാരണ ഉള്ളി

Read More »

കേരള സ്റ്റോറി 2 വിവാദം; പ്രദർശനം തടയാനുള്ള അധികാരം കോടതിക്കില്ല, പേര് മാറ്റില്ലെന്ന് നിർമാതാവ്

കൊച്ചി: കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നിർമ്മാതാവ്. ചിത്രം ഹൈക്കോടതി കാണുന്നതിൽ എതി‌ർപ്പറിയിച്ചാണ് നിർമാതാവ് വിപുൽ അമൃത്‌ലാൽ സത്യവാങ്മൂലം നൽകിയത്. ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ

Read More »

പിണക്കം മാറ്റി ചൈനയ്ക്ക് കൈകൊടുക്കാൻ കേന്ദ്രം

ന്യൂ ഡൽഹി: രാജ്യത്തെ നിർമ്മാണ മേഖല കൂടുതൽ ശക്തിപ്പെടുത്താൻ ചൈനയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ഇന്ത്യ. ആഗോള വിതരണ ശൃംഖലയില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനാണ് ഈ നീക്കമെന്ന് കേന്ദ്ര

Read More »

മികച്ച നടി വീണ ജോർജ് ; അധിക്ഷേപിച്ച് കെ.എസ്.യു ജില്ലാ പ്രസിഡന്റ്

കണ്ണൂര്‍: ആരോ​ഗ്യമന്ത്രി വീണാ ജോർജിനെതിരെ കെ.എസ്.യു നേതാവ് രം​ഗത്ത്. 2026 ലെ മികച്ച നടിക്കുള്ള പുരസ്‌കാരം വീണാ ജോർജ്ജിന് മാത്രം അവകാശപ്പെട്ടതാണെന്ന് കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് ഫേസ്ബുക്കിൽ കുറിച്ചു.

Read More »

കനത്ത പോരാട്ടത്തിനൊരുങ്ങാൻ കേരള കോൺഗ്രസുകൾ

നിയമസഭാ തിരഞ്ഞെടുപ്പ് എത്തിനിൽക്കേ കോൺഗ്രസിലും കേരള കോൺഗ്രസിലും ദിനംപ്രതി ആശങ്കകൾ ഉയരുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. കേരള കോൺഗ്രസ് പ്രഖ്യാപിച്ച വിഐപി മണ്ഡലമായ ഇടുക്കിയിൽ ആരൊക്കെ മത്സരിക്കുമെന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം. കേരള കോൺഗ്രസുകൾ

Read More »
Advertisement