തമിഴ്നാട് സംസ്ഥാന മദ്യ കമ്പിനിയായ ടാസ്മാക് നടത്തിയ 1,000 കോടി രൂപയുടെ അഴിമതിയുമായി ബന്ധപ്പെട്ട 41 കേസുകളിൽ തമിഴ്‌നാട് സർക്കാരിനോട് റിപ്പോർട്ട് തേടി മദ്രാസ് ഹൈക്കോടതി. ടാസ്മാക് ഔട്ട്‌ലെറ്റുകൾ വഴി വിൽക്കുന്ന മദ്യത്തിന് അമിത വില ഈടാക്കുന്നുവെന്നാരോപിച്ച് നിരവധി എഫ്‌ഐആറുകൾ ഫയൽ ചെയ്തിട്ടുണ്ടെന്നും ഇത് 1,000 കോടി രൂപയുടെ ക്രമക്കേടുകൾ ചൂണ്ടിക്കാണിക്കുന്നുവെന്നും അവകാശപ്പെട്ട് തിരുനെൽവേലിയിൽ നിന്നുള്ള അഭിഭാഷകൻ കെ വെങ്കിടാചലപതി സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് ഈ നിർദേശം .
തുടർന്നാണ് ഇഡി കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം പ്രകാരം കേസ് ആരംഭിക്കുകയും മാർച്ചിൽ റെയ്ഡുകൾ നടത്തുകയും ചെയ്തു.അതേസമയം ഇ ഡി നടത്തിയ അന്വേഷണവും റെയ്ഡുകളും താത്കാലികമായി നിർത്തി വെക്കാൻ സുപ്രീംകോടതി. കൂടാതെ ഇ ഡി യുടെ നടപടിയെ സുപ്രീംകോടതി വിമർശിക്കുകയും ചെയ്തിരുന്നു . ഇഡിയുടെ നടപടികൾ അനുപാതരഹിതവും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് ചീഫ് ജസ്റ്റിസ് ബിആർ ഗവായ് വ്യക്തമാക്കിയത്.






