കോഴിക്കോട്: യുവതിയെ നഗ്നയാക്കി മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയെന്ന് പരാതി. യുവതിയുടെ പരാതിയില്‍ സുഹൃത്തായ കൗമാരക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് സ്വദേശിനിയായ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസിലാണ് പരാതി നല്‍കിയത്.
സുഹൃത്തായ കൗമാരക്കാരനൊപ്പം ദേശീയ പാതയോടു ചേര്‍ന്നുള്ള ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയതായിരുന്നു യുവതി. പിന്നീട് കൗമാരക്കാരന്റെ സുഹൃത്തുക്കളായ രണ്ട് പേര്‍ കൂടി ഇവിടേക്കെത്തി. ഭക്ഷണം കഴിച്ച ശേഷം നാലു പേരും കൂടി കുന്നമംഗലത്തു ഒരു വീട്ടിലെത്തുകയും അവിടെ വെച്ച് യുവതിയെ നഗ്നയാക്കി ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു. കഴിഞ്ഞ തികളാഴ്ചയായിരുന്നു സംഭവം.
തുടർന്ന് പോലീസ് കേസെടുത്ത് കൗമരാക്കാരനെ അറസ്റ്റ് ചെയ്തു. പിന്നീട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പില്‍ ഹാജരാക്കിയതായി മെഡിക്കല്‍ കോളേജ് പോലീസ് അറിയിച്ചു.






