Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

യുഎഇയിൽ ചൂട് കൂടും; പൊടിക്കാറ്റും കടൽ പ്രക്ഷുബ്ധതക്കും മുന്നറിയിപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദുബായ്: യുഎഇയിൽ വരും ദിവസങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കെന്നും താപനില ഉയരുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
ഉൾപ്രദേശങ്ങളിൽ താപനില 44 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. വായുസമ്മർദ്ദ വ്യതിയാനത്തെ തുടർന്ന് മിതമായ തോതിൽ കാറ്റ് വീശുകയും, ഇതോടെ പൊടിപടലങ്ങൾ ഉയർന്ന് കാഴ്ചപരിധി കുറയുകയും ചെയ്യാൻ ഇടയുണ്ടാകും.

അറേബ്യൻ കടൽ, ഒമാൻ കടൽ എന്നിവിടങ്ങളിൽ ചില സമയങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളിൽ വടക്കുകിഴക്കൻ മുതൽ വടക്കുപടിഞ്ഞാറൻ ദിശകളിൽ നിന്ന് മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാം. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ശനി, ഞായർ ദിവസങ്ങളിൽ പൊതുവെ തെളിഞ്ഞ കാലാവസ്ഥ പ്രതീക്ഷിക്കപ്പെടുന്നുവെങ്കിലും പൊടിപടലങ്ങൾ തുടരാനിടയുണ്ട്.

Recent News

Advertisement
WhiteswanTV Footer