സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

തലൈവർ 173 ൽ നിന്നും പിന്മാറുന്നു; സുന്ദർ സി

ചെന്നൈ: തമിഴ് സിനിമ ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന തലൈവർ 173ൽ നിന്ന് പിന്മാറിയതായി അറിയിച്ച് സംവിധായകൻ സുന്ദർ സി. കമൽഹാസന്റെ നിർമാണത്തിൽ രജനികാന്ത് നായകനായെത്തുന്ന ചിത്രമാണ് തലൈവർ 173. സോഷ്യൽ മീഡിയയിൽ പങ്കുവച്ച പ്രസ്താവനയിലാണ് സുന്ദർ ഇക്കാര്യം അറിയിച്ചത്. വളരെ അപ്രതീക്ഷിതവും ഒഴിവാക്കാനാവാത്തതുമായ സാഹചര്യങ്ങൾ കാരണമാണ് പദ്ധതിയിൽ നിന്ന് പിന്മാറാൻ തീരുമാനമെടുത്തതെന്ന് പ്രസ്താവനയിൽ സൂചിപ്പിച്ചു. സുന്ദറിന്റെ ഭാര്യയും നടിയും നിർമാതാവുമായ ഖുശ്ബു ഈ പ്രസ്താവന ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് നീക്കം ചെയ്തു.

രജനീകാന്തും കമൽഹാസനും ഒന്നിക്കുന്ന ഒരു സിനിമ എത്തുന്നതായി സമീപകാലത്താണ് വാർത്തകൾ പുറത്തുവന്നത്. 46 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒരു ചിത്രത്തിൽ ഒരുമിച്ച് പ്രവർത്തിക്കുന്നത്. കമൽഹാസന്റെ രാജ് കമൽ ഇന്റർനാഷണൽ ആണ് ചിത്രം നിർമിക്കുമെന്ന് അറിയിച്ചിരുന്നത്. ഈ ചിത്രത്തിനായി ആരാധകർ കാത്തിരിക്കുമ്പോഴാണ് സംവിധായകന്റെ അപ്രതീക്ഷിത പിന്മാറ്റം.

പ്രസ്താവനയുടെ പൂർണരൂപം

എന്റെ പ്രിയപ്പെട്ട ആരാധകർക്കും അഭ്യുദയകാംക്ഷികൾക്കും ഹൃദയത്തിൽ നിന്ന് ഒരു കുറിപ്പ്,

ഏറെ ദുഖ്ത്തോടെയാണ് ഞാൻ ചില പ്രധാനപ്പെട്ട കാര്യങ്ങൾ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. അപ്രതീക്ഷിതവും ഒഴിവാക്കാനാവാത്തതുമായ സാഹചര്യങ്ങൾ കാരണം, #തലൈവർ173 എന്ന അഭിമാനകരമായ പദ്ധതിയിൽ നിന്ന് പിന്മാറാൻ ഞാൻ തീരുമാനമെടുത്തു. ഉലകനായകൻ കമൽഹാസന്റെ നിർമാണത്തിൽ സൂപ്പർസ്റ്റാർ രജനീകാന്ത് അഭിനയിക്കുന്ന ഈ സംരംഭം എനിക്ക് ഒരു സ്വപ്നസാക്ഷാത്കാരമായിരുന്നു.

ജീവിതത്തിൽ, നമ്മുടെ സ്വപ്നങ്ങളിൽ നിന്ന് വ്യതിചലിച്ചാലും, നമുക്ക് വേണ്ടി നിശ്ചയിച്ച പാത പിന്തുടരേണ്ട നിമിഷങ്ങളുണ്ട്. സിനിമയിലെ ഈ രണ്ട് ഐക്കണുകളുമായും എനിക്ക് ദീർഘ നാളായി ബന്ധമുണ്ട്. അവരെ വളരെ ഉയരത്തിലാണ് ഞാൻ എപ്പോഴും കണക്കാക്കിയിട്ടുള്ളത്. രണ്ടുപേരും എന്നെ നല്ല പാഠങ്ങൾ പഠിപ്പിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞങ്ങൾ പങ്കിട്ട നിമിഷങ്ങൾ എന്നും ഓർമയിലുണ്ടാകും. മുന്നോട്ട് പോകുമ്പോൾ അവരുടെ പ്രചോദനവും അറിവും തേടുന്നത് തുടരും.

ഈ അവസരത്തിൽ നിന്ന് ഞാൻ മാറിനിൽക്കുകയാണ്. എങ്കിലും അവരുടെ വിദഗ്ദ്ധ മാർഗ്ഗനിർദ്ദേശം ഞാൻ തുടർന്നും തേടും. ഈ മഹത്തായ സംരഭത്തിലേക്ക് എന്നെ പരിഗണിച്ചതിന് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഞാൻ ഇരുവർക്കും നന്ദി പറയുന്നു. സിനിമയ്ക്കായി ആകാംക്ഷയോടെ കാത്തിരുന്നവരെ ഈ വാർത്ത നിരാശപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഞാൻ ആത്മാർത്ഥമായ ക്ഷമ പറയുന്നു. നിങ്ങളുടെ ആവേശം നിലനിർത്തുന്ന സംഭാവനകൾ തുടർന്നും നിങ്ങൾക്ക് നൽകുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു. നിങ്ങളുടെ അചഞ്ചലമായ പിന്തുണയ്ക്കും എന്നെ മനസ്സിലാക്കിയതിനും നന്ദി.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

കാൽക്കുലേറ്റർ എടുത്തോളൂ, ഇനി കണക്കിന്റെ കളി

ചെന്നൈ: നാളെ സിംബാബ്വേക്കെതിരെ സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിന് ഇന്ത്യയിറങ്ങുമ്പോൾ കളി അങ്ങ് ​ഗ്രൗണ്ടിൽ മാത്രമല്ല, തലയിലും കാൽക്കുലേറ്ററിലും കൂടിയാണ്. നെറ്റ് റൺറേറ്റ് പോസിറ്റീവ് ആകണമെങ്കിൽ സിംബാബ്‌വേയെ ചെറിയ മാർജിനിൽ തോൽപ്പിച്ചാൽ പോര. ഇന്ത്യയാണ്

Read More »

ഉള്ളി കഴിക്കുന്നതിന് മുമ്പ് ഇത് ശ്രദ്ധിക്കണേ

നമ്മുടെ കറികളിലേയും സാലഡിലേയുമെല്ലാം ഒഴിവാക്കാനാവാത്ത ഒന്നാണ് ഉള്ളിയും സവാളയുമെല്ലാം. എന്നാൽ നല്ല ഉള്ളിയും കേടായത് എങ്ങനെ തിരിച്ചറിയാം? ഉള്ളിയിലും സവാളയിലും കറുത്ത നിറത്തിലുള്ള ഫം​ഗസ് കാണുന്നുണ്ടെങ്കിൽ അറിഞ്ഞോളൂ, അവ അപകടകാരികളാണ്. പുറമേയ്ക്ക് സാധാരണ ഉള്ളി

Read More »

കേരള സ്റ്റോറി 2 വിവാദം; പ്രദർശനം തടയാനുള്ള അധികാരം കോടതിക്കില്ല, പേര് മാറ്റില്ലെന്ന് നിർമാതാവ്

കൊച്ചി: കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നിർമ്മാതാവ്. ചിത്രം ഹൈക്കോടതി കാണുന്നതിൽ എതി‌ർപ്പറിയിച്ചാണ് നിർമാതാവ് വിപുൽ അമൃത്‌ലാൽ സത്യവാങ്മൂലം നൽകിയത്. ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ

Read More »

പിണക്കം മാറ്റി ചൈനയ്ക്ക് കൈകൊടുക്കാൻ കേന്ദ്രം

ന്യൂ ഡൽഹി: രാജ്യത്തെ നിർമ്മാണ മേഖല കൂടുതൽ ശക്തിപ്പെടുത്താൻ ചൈനയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ഇന്ത്യ. ആഗോള വിതരണ ശൃംഖലയില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനാണ് ഈ നീക്കമെന്ന് കേന്ദ്ര

Read More »

മികച്ച നടി വീണ ജോർജ് ; അധിക്ഷേപിച്ച് കെ.എസ്.യു ജില്ലാ പ്രസിഡന്റ്

കണ്ണൂര്‍: ആരോ​ഗ്യമന്ത്രി വീണാ ജോർജിനെതിരെ കെ.എസ്.യു നേതാവ് രം​ഗത്ത്. 2026 ലെ മികച്ച നടിക്കുള്ള പുരസ്‌കാരം വീണാ ജോർജ്ജിന് മാത്രം അവകാശപ്പെട്ടതാണെന്ന് കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് ഫേസ്ബുക്കിൽ കുറിച്ചു.

Read More »

കനത്ത പോരാട്ടത്തിനൊരുങ്ങാൻ കേരള കോൺഗ്രസുകൾ

നിയമസഭാ തിരഞ്ഞെടുപ്പ് എത്തിനിൽക്കേ കോൺഗ്രസിലും കേരള കോൺഗ്രസിലും ദിനംപ്രതി ആശങ്കകൾ ഉയരുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. കേരള കോൺഗ്രസ് പ്രഖ്യാപിച്ച വിഐപി മണ്ഡലമായ ഇടുക്കിയിൽ ആരൊക്കെ മത്സരിക്കുമെന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം. കേരള കോൺഗ്രസുകൾ

Read More »
Advertisement