Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തമിഴ്നാട്ടിൽ ഒറ്റക്ക് മത്സരിക്കാൻ ദളപതി വിജയ് യും ടി വി കെ യും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പുതുച്ചേരി : പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 30 സീറ്റിലും ടിവികെ ഒറ്റയ്ക്ക് മത്സരിക്കും. അതിനു ശേഷം നടക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിലും ടിവികെ തനിച്ച് മത്സരിക്കും. ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്ന അഭ്യൂഹങ്ങൾ പാർട്ടി നേതൃത്വം തള്ളിയിരുന്നു.

രിയിലെ സ്ഥാഏപ്രിൽ ഒമ്പതിനാണ് പുതുച്ചേരിയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. 30 സ്ഥാനാർഥികളിൽ രണ്ട് പേർ വനിതകളാണ്. ടിവികെയിലെത്തിയ മുൻ പുതുച്ചേരി ബിജെപി അധ്യക്ഷൻ വി. സ്വാമിനാഥൻ മത്സരിക്കുന്നുണ്ട്.

നാർഥികളെ പ്രഖ്യാപിച്ചുതമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കുമെന്ന് പാർട്ടി അധ്യക്ഷൻ വിജയ് നേരത്തെ പറഞ്ഞിരുന്നു. അഭ്യൂഹങ്ങൾ തള്ളിക്കളയണമെന്നും വിജയ് ആവശ്യപ്പെട്ടിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ മുന്നണിയുടെ ഭാഗമായാൽ മത്സരിക്കാൻ 80 സീറ്റുകളും വിജയിച്ചാൽ ഉപമുഖ്യമന്ത്രി പദവും വിജയ്ക്ക് വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

ഏപ്രിൽ 23നാണ് തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. അതിനിടെ, എൻഡിഎ സഖ്യത്തിൽ സീറ്റ് വിഭജനം പൂർത്തിയായി. ആകെയുള്ള 234 സീറ്റിൽ 178ൽ എഐഎഡിഎംകെയും, 27ൽ ബിജെപിയും മത്സരിക്കും. പിഎംകെ 18 സീറ്റിലും എഎംഎംകെ 11 സീറ്റിലും മത്സരിക്കും.

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer